ചലച്ചിത്ര മേഖലയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കരാർ നിർബന്ധമാക്കി. ഫെഫ്ക അമ്മ എന്നീ സംഘടനകൾക്ക് നല്കിയ കത്തിലാണ് ഒക്ടോബർ ഒന്ന് മുതൽ എല്ലാ സിനിമകളിലും നിർബന്ധമായും കരാർ ഉറപ്പാക്കണമെന്ന് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. നാലു ലക്ഷത്തിലധികം വേതനം ഉള്ളവർക്കാണ് നിലവിൽ കരാർ നിർബന്ധമാക്കിയിരിക്കുന്നത്. എന്നാൽ കരാർ എല്ലാ തൊഴിലാളികൾക്കും ഉറപ്പക്കണമെന്നാണ് തീരുമാനം. ഒക്ടോബർ ഒന്ന് മുതൽ...
മികച്ച സഹനടനുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം ജഗദീഷിന് ലഭിച്ചു. കർഷക കോൺഗ്രസ്സിന്റെ തൃശ്ശൂർ ജില്ല സെക്രട്ടറിയും അറക്കൽ ഗോൾഡ് & ഡയമണ്ട്സിന്റെ അബ്ദുൽ വഹാബ് ആണ് പുരസ്കാരം ജഗദീഷിന് നല്കിയത്. ‘തീപ്പൊരി ബ്എന്നീ’ എന്ന സിനിമയിലെ മികച്ച അഭിനയത്തിന് ആണ് പുരസ്കാരം.
നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു. ഹേമ കമ്മീഷൻ റിപ്പോർട്ടിനോടനുബന്ധിച്ച് ബംഗാളി നടി ഉന്നയിച്ച ലൈംഗികപീഡന ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വെച്ച ഒഴിവിലേക്കാണ് താത്കാലിക നിയമം നടന്നത്. ബീനപോളിന്റെയും സംവിധായകൻ ഷാജി എൻ. കരുണിന്റെയും പേരുകൾ നിർദ്ദേശിക്കപ്പെട്ടെങ്കിലും സർക്കാർ ഒടുവിൽ താത്കാലികമായി പ്രേം കുമാറിനെ...
ലോകമെമ്പടുമുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്ന 11 ദിവസം നീണ്ടുനിൽക്കുo ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 2024 സെപ്തംബർ 5 ന് തുടക്കമിടാൻ പോകുന്നു. ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകരും മാധ്യമപ്രവർത്തകരും പ്രേക്ഷകരും എത്തിത്തുടങ്ങി. 25 പ്രദർശനശാലകളാണ് ഇതിനായി തയ്യാറെടുത്തു നിൽക്കുന്നത്. 84 രാജ്യങ്ങളുടെ പ്രാതിനിധ്യങ്ങളോടെ 236 മികച്ച മുഴുനീളചലച്ചിത്രങ്ങൾക്കൊപ്പം രണ്ടു ഡസൻ ഹ്രസ്വചിത്രങ്ങളും പ്രദർശനപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്....
മലയാള സിനിമയിലെ സഹ സംവിധായകനായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുഡ് ബാൽ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം . സഹ സംവിധാനം കൂടാതെ മികച്ച ശില്പി കൂടിയായിരുന്നു അനിൽ സേവ്യർ. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് എന്നീ ശ്രദ്ധേയ സിനിമകളിലെ സഹ സംവിധായകനായി...
വിട പറയും മുൻപേ, ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ തുടങ്ങി ശ്രദ്ധേയ സിനിമകളുടെ സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിൽ പുതു കാഴ്ചപ്പാടോടു കൂടി സിനിമ നിർമ്മിച്ച സംവിധായകൻ കൂടിയാണ് മോഹൻ. കലാപരമായും വാണിജ്യപരമായും അദ്ദേഹം സിനിമയെ സമീപിച്ചിട്ടുണ്ട്. അത് വരെ ആരും സമീപിക്കാത്ത പ്രമേയമാണ്...
മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് നാലു വർഷങ്ങൾക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മീഷൻ റിപ്പോർട്ടും തുടർന്ന് നടിമാർ നടത്തുന്ന സിനിമയ്ക്കകത്തെ ലൈംഗികാരോപണങ്ങളെയും മുൻനിർത്തി താരസംഘടനയായ ‘അമ്മ’യിൽ നിന്നു കൂട്ട രാജി. പ്രസിഡന്റ് സ്ഥാനം മോഹൻലാൽ രാജി വെച്ചതിനെ തുടർന്ന് സംഘടനയിൽ ഉണ്ടായിരുന്ന 17 അംഗ എക്സിക്യൂറ്റീവ് കമ്മിറ്റിയും പിരിച്ചു വിട്ടു. വിവാദങ്ങൾ...
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...