Tuesday, September 8, 2026

News

‘എം. ടി സാറിന്റെ പന്ത്രണ്ടോളം സിനിമകളിൽ അഭിനയിക്കുവാൻ കഴിഞ്ഞിട്ടുണ്ട്’- മോഹൻലാൽ

‘മനോരഥങ്ങൾ’ എന്ന ആന്ത്രോളജി സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് നടൻ മോഹൻലാൽ. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണിത്. മനോരഥങ്ങളുടെ സക്സസ് ഗ്രാന്റ് സെലിബ്രേഷനോടന്ബന്ധിച്ച് സംസാരിക്കുകയായിരുന്നു മോഹൻലാൽ. 'എം ടി സാറിന്റെ പന്ത്രണ്ടോളം സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. നാൽപ്പത്തി ഏഴ് വർഷത്തെ സിനിമ ജീവിതത്തിൽ...

സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു. 73 വയസ്സായിരുന്നു. 1984 ഓഗസ്ത് 19 ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ‘എന്റെ നന്ദിനിക്കുട്ടി’ എന്ന സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. ശനിയാഴ്ച രാത്രി 11- മണിക്ക് ആണ് അന്ത്യം. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. എന്റെ നന്ദിനിക്കുട്ടി എന്ന ചിത്രത്തിന്റെ നാല്പതാം വാർഷികം വരാനിരിക്കവേ ആയിരുന്നു...

അഭിനേതാക്കളെ തേടുന്നു

നടൻ സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രം ഒരുങ്ങുന്നു. നിർമ്മാണ/വിതരണ ബാനറായ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമിക്കുന്നത്. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പല പ്രായത്തിലുള്ള അഭിനയ മോഹികൾക്ക് ഈ ചിത്രത്തിലഭിനയിക്കാനുള്ള അവസരം അണിയറ പ്രവർത്തകർ ഒരുക്കുന്നുണ്ട്....

മികച്ച നടനായി പൃഥ്വിരാജ്, ഉർവശിക്കും ബീന ആർ. ചന്ദ്രനും മികച്ച നടിക്കുള്ള അംഗീകാരം- പുരസ്കാരനിറവിൽ തിളങ്ങി ‘ആടുജീവിതം’

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. മികച്ച നടൻ...

70- ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും

2022- എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും. പുരസ്കാരത്തിനായി 2022 ജനുവരി മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിക്കുക. മലയാളത്തിലെ മമ്മൂട്ടിയും കന്നഡ നടൻ ഋഷഭ് ഷെട്ടിയുമാണ് മികച്ച നടനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നത്. ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരം മയക്ക’ത്തിലെ അഭിനയത്തിന് മമ്മൂട്ടി സിനിമാലോകത്തിന്റെ...

അഭിനയകലയിലെ താരശോഭ; നടി വിജയലക്ഷ്മി അന്തരിച്ചു

നാടകരംഗത്തെ തട്ടകത്തിൽ അതുല്യ പ്രതിഭയായിരുന്ന നടി വിജയലക്ഷ്മി അന്തരിച്ചു. 83- വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്താൽ ചികിത്സയിലിരിക്കവെ ആയിരുന്നു അന്ത്യം. 1980- ലെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം വിജയലക്ഷ്മി നേടിയിട്ടുണ്ട്. കോഴിക്കോട് ആയിരുന്നു ജനനം. ബാല്യത്തിൽ അഭിനയത്തോട് താല്പര്യം പ്രകടിപ്പിച്ച വിജയലക്ഷ്മി സ്കൂൾ പഠനകാലത്ത് തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്നു. പന്ത്രണ്ടാമത്തെ...

‘നീലക്കുയി’ലിലൂടെ ശ്രദ്ധേയ; ചലച്ചിത്ര പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു

പി. ഭാസ്കരൻ എഴുതി കെ. രാഘവൻ മാഷ് ഈണം പകർന്ന് 1954- ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു.  84- വയസ്സായിരുന്നു. വ്യാഴായ്ച രാവിലെ ചെന്നൈ കൊട്ടിവാക്കത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. നീലക്കുയിലിലെ ‘കടലാസ് വഞ്ചിയേറി കടലും കടന്ന് കേറി കളിയാടുമിളം കാറ്റിൽ ചെറുകാറ്റ് പായ പാറി..’എന്ന പാട്ടിലൂടെയാണ്...
- Advertisement -spot_img

Latest News

ഭാവസാന്ദ്രമായ ശബ്ദത്തിനുടമ; ഓർമ്മയിലെ എസ്. ജാനകി

മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...
- Advertisement -spot_img