ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു. 73 വയസ്സായിരുന്നു. 1984 ഓഗസ്ത് 19 ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ‘എന്റെ നന്ദിനിക്കുട്ടി’ എന്ന സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. ശനിയാഴ്ച രാത്രി 11- മണിക്ക് ആണ് അന്ത്യം. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. എന്റെ നന്ദിനിക്കുട്ടി എന്ന ചിത്രത്തിന്റെ നാല്പതാം വാർഷികം വരാനിരിക്കവേ ആയിരുന്നു അദ്ദേഹം വിടപറഞ്ഞത്. തിരുവനന്തപുരം മേരിലാന്ഡ് സ്റ്റുഡിയോയിൽ നിർമാതാവും സംവിധായകനുമായ പി. സുബ്രഹ്മണ്യത്തിന്റെ കീഴിൽ സിനിമ അഭ്യസിച്ചു തുടങ്ങി. കൂടാതെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. തുടർന്ന് തോപ്പിൽ ഭാസി, ശശികുമാർ, എം കൃഷ്ണൻ നായർ, പി എൻ സുന്ദരം, ലിസ ബേബി, എ. ഭീoസിംഗ് എന്നിവവരുടെ കീഴിലും അസിസ്റ്റന്റ് സംവിധായകനായി പ്രവർത്തിച്ചു. എന്റെ നന്ദനീക്കുട്ടിയിലെ ‘പുഴയൊരഴകുള്ള പെണ്ണ്, എന്ന ഹിറ്റ് ഗാനം ശ്രദ്ധേയമാണ്. ഭാര്യ- വത്സ, മകൻ- അരുൺ കണ്ണേത്ത്. സംസ്കാരം പുത്തൻകുരിശ് സെയിന്റ് പീറ്റേഴ്സ് ആൻഡ് സെയിന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടന്നു.
Also Read
വിജയരാഘവൻ പ്രധാന കഥാപാത്രമായി എത്തുന്ന ‘ഔസേപ്പിന്റെ ഒസ്യത്ത്’ ചിത്രീകരണം ആരംഭിച്ചു
നവാഗതനായ ശരത് ചന്ദ്രൻ സംവിധാനം ചെയ്ത് വിജയരാഘവൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ഔസേപ്പിന്റെ ഒസ്യത്ത്’ചിത്രീകരണം ആരംഭിച്ചു. മെഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്വേർഡ് ആന്റണി ആണ് നിർമ്മാണം.
ഉർവശിയും ഐശ്വര്യയും ജോജു ജോർജ്ജും പ്രധാനകഥാപാത്രങ്ങൾ; ‘ആശ’യുടെ ചിത്രീകരണം ആരംഭിച്ചു
ഉർവശിയും ഐശ്വര്യയും ജോജു ജോർജ്ജും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ആശ’യുടെ ചിത്രീകരണം ആരംഭിച്ചു. കൂടാതെ തൃക്കാക്കര വാമനക്ഷേത്രത്തിൽ വെച്ച് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു. അജിത്ത് വിനായക ഫിലിം സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്...
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുച്ചു വരവിനൊരുങ്ങി പാർവതി; ‘പുതിയ പോസ്റ്ററുമായി ‘ഉള്ളൊഴുക്ക്’
രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക് ശേഷം പാർവതി തിരുവോത്ത് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നു. ഉർവശി ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചാവേർ കാണാം ഇനി മുതൽ ഒ ടി ടി യിൽ
കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രം ചാവേർ തിയ്യേറ്റർ പ്രദർശനത്തിന് ശേഷം ഇനിമുതൽ ഒ ടി ടിയിൽ കാണാം. സോണി ലൈവിലൂടെയാണ് ചാവേറിന്റെ സംപ്രേക്ഷണം.
‘മൃദുഭാവേ ദൃഢകൃത്യേ’ കണ്ണൂര്‍ സ്ക്വാഡിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി
വിനായക് ശശികുമാര്‍ എഴുതി സുഷിന്‍ ശ്യാം ഈണമിട്ട് ആലപിച്ച മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്ക്വാഡിലെ ലിറിക്കല്‍ വീഡിയോ ഗാനം ‘മൃദുഭാവേ ദൃഢകൃത്യേ’ റിലീസായി. റോബിന്‍ വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥ നടന്ന സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ളതാണ്.







