ഉർവ്വശി പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും എ വി അനൂപും ഒന്നിച്ച് നിർമ്മിക്കുന്ന ‘വിലായത്ത് ബുദ്ധ’ നവംബർ 21 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിൽ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി പൃഥിരാജ് ആണ് എത്തുന്നത്. മറയൂരിലെ ചന്ദനക്കടത്തുമായി ബന്ധപ്പെട്ടു പരസ്പരം ഗുരുവും ശിഷ്യനും...
മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ‘കളംകാവൽ' തിയ്യേറ്ററുകളിൽ എത്തുന്നു. നവംബർ 27-നു ചിത്രം പ്രദർശനത്തിന് എത്തും. മെഗാസ്റ്റാർ മമ്മൂട്ടി, വിനായകൻ എന്നിവരാണു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ ജിതിൻ കെ ജോസയാണ് സംവിധാനം. ജിഷ്ണു ശ്രീകുമാറിന്റെയും ജിതിൻ കെ ജോസിൻ്റേതുമാണ് തിരക്കഥ. ദുൽഖർസൽമാൻ നായകനായി എത്തിയ കുറുപ്പിൻ്റെ കഥ ജിതിൻ കെ ജോസിന്റേതായിരുന്നു. മമ്മൂട്ടിക്കമ്പനിയായ...
അർജുൻ അശോകനെ നായകനാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത 'സുമതി വളവ്' എന്ന ചിത്രത്തിൻ്റെ വിജയകരമായ രണ്ടാം ഭാഗമാണ് 'സുമതി വളവ് 2'. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ ഈ രണ്ടാം ഭാഗത്തിലും ഉണ്ടാകും. സുമതി വളവിലെ കേന്ദ്ര കഥാപാത്രമായ അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ തുടർക്കഥയാണിത്. അർജുൻ അശോകനോടൊപ്പം അനശ്വര രാജനാണ്...
എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ കെ ഡി നിർമ്മിച്ച് സതീഷ് തൻവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്നസെന്റ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളികൾക്ക് സുപരിചിതനായ സോഷ്യൽ മീഡിയ താരം ടാൻസാനിയൻ പൌരനായ കിലി പോളും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. അൽത്താഫ്, അസീസ് നെടുമങ്ങാട്, ജോമോൻ ജ്യോതിർ, എന്നിവരും...
'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം പുതിയ ചിത്രവുമായി ദിൻജിത്ത് അയ്യത്താൻ എത്തുന്നു. എക്കോ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. യുവനടൻ സന്ദീപ് പ്രദീപാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും ബാഹുൽ രമേശ് നിർവഹിക്കുന്നു. ബാനർ ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ. ജയറാം നിർമ്മിക്കുന്ന ചിത്രമാണിത്. സന്ദീപ് പ്രദീപ്, വിനീത്, നരേൻ, ബിനു...
മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം ‘ഹാഫ്' അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന് സംവിധാനവും & തിരക്കഥയും ഒരുക്കുന്നത് മുൻപ് 'ഗോളം' സിനിമയുടെ സംവിധായകനായ സംജാദ് ആണ്. രഞ്ജിത്ത് സജീവ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി എത്തുന്നു. അമല പോൾ, ഐശ്വര്യ രാജ് എന്നിവരാണു ചിത്രത്തിലെ നായികമാർ. കൂടാതെ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി അബ്ബാസ്,...
ധ്യാൻ ശ്രീനിവാസനെ നായകനാക്കി രാജേഷ് അമനക്കര സംവിധാനം, തിരക്കഥയും ഒരുക്കുന്ന ചിത്രം ‘കല്യാണമര’ത്തിന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു. മറിയം സിനിമാസിന്റെ ബാനറിൽ സാജി കെ. ഏലിയാസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. വിദ്യാ രാജേഷിന്റെ കഥയ്ക്ക് പ്രദീപ് കെ. നായർ സംഭാഷണം ഒരുക്കുന്നു.ധ്യാൻ ശ്രീനിവാസനെ കൂടാതെ, 'മാളികപ്പുറം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ...
സ്പോർട്സ് ആക്ഷൻ ഡ്രാമ ചിത്രം ഡർബി മാർച്ച് 27 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹൃദയത്തിലൂടെയും...