Saturday, September 5, 2026

പോക്കിരിരാജയ്ക്ക് ശേഷം പതിനഞ്ച് വർഷങ്ങൾക്കിപ്പുറം ഒന്നിച്ച്  പൃഥ്വിരാജും വൈശാഖും

 സുകുമാരനും ഹിറ്റ് മേക്കർ വൈശാഖും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ സിനിമ ഖലീഫയുടെ ചിത്രീകരണം ആരംഭിച്ചു. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ്‌ലൈനോടെയെത്തുന്ന ഈ ചിത്രത്തിൽ, പൃഥ്വിരാജ് ആമിർ അലി എന്ന, അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് സിൻഡിക്കേറ്റിന്റെ തലവനായ ഗാംഗ് ബോസിന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. പൃഥ്വിരാജിന്റെ ജന്മദിനമായ ഒക്ടോബർ 16-ന് പുറത്തിറങ്ങിയ ‘ഖലീഫ – ദി ബ്ലഡ് ലൈൻ’ എന്ന പേരിലുള്ള ഗ്ലിംപ്സ് വീഡിയോ, ചിത്രത്തിന്റെ പശ്ചാത്തലമായ പ്രതികാര കഥയിലേക്ക് സൂചന നൽകുകയും, ഉയർന്ന നിലവാരമുള്ള ആക്ഷൻ രംഗങ്ങളാൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയും ചെയ്തിരുന്നു.

 ജിനു വി. എബ്രഹാമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ലണ്ടൻ, ദുബായ്, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിലായി വലിയ കാൻവാസിലാണ് ഖലീഫ  ചിത്രീകരിക്കുന്നത്. 2026 ഓണം സീസണിൽ തിയേറ്ററുകളിൽ ചിത്രം  എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്.

spot_img

Hot Topics

Related Articles

Also Read

ചിദംബരവും ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രം ഉടൻ

0
മഞ്ഞുമ്മൽ ബോയ്സിന്റെ പ്രധാനികളായ ജിത്തു മാധവനും ചിദംബരവും ഒന്നിക്കുന്ന ചിത്രം ഉടൻ. ചിദംബരം സംവിധാനം ചെയ്യുന്ന കഥയ്ക്ക് ജിത്തു മാധവന്റേതാണ് തിരക്കഥ. കെ വി എൻ പ്രൊഡക്ഷൻസും തെസ് പിയാൻ  ഫിലിംസും ചേർന്ന്...

നീണ്ട ഇടവേളയ്ക്ക് ശേഷം ‘ജയ് ഗണേശി’ലൂടെ തിരിച്ചുവരവിനൊരുങ്ങി ജോമോൾ; വിവരങ്ങൾ പുറത്ത് വിട്ട് ഉണ്ണി മുകുന്ദൻ

0
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജോമോൾ. ഉണ്ണി മുകുന്ദനാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.

ഹിന്ദിയില്‍ ഒരുങ്ങുന്ന മലയാളത്തിന്‍റെ സ്വന്തം സൂപ്പര്‍ ഹിറ്റ് ‘ബാoഗ്ലൂര്‍ ഡേയ്സ്’, ട്രയിലര്‍ പുറത്ത്

0
2014- ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ‘ബാoഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും നസ്രിയായും ഫഹദ് ഫാസിലും നിത്യമേനോനും പാര്‍വതി തിരുവോത്തും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ‘ബാoഗ്ലൂര്‍ ഡേയ്സ്’.

മീര ജാസ്മിൻ- നരേൻ കൂട്ടുകെട്ടിലെ ‘ക്വീൻ എലിസബത്ത്’ ട്രയിലർ പുറത്ത്

0
എം പത്മകുമാർ സംവിധാനം ചെയ്യുന്ന കുടുംബ ചിത്രം ഡിസംബർ 29 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തും. അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിനിക്കൂട്ടം എന്നീ ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ കൂടിയാണിത്. ഒരു റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രമാണ് ‘ക്വീൻ എലിസബത്ത്’.

വി എസ് സനോജ് ചിത്രം ‘അരിക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
സെന്തിൽ കൃഷ്ണ, ധന്യ അനന്യ, ഇർഷാദ് അലി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘അരിക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. കേരളചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച്...