Sunday, September 6, 2026

‘വിലായത്ത് ബുദ്ധ’ നവംബർ 21 നു തിയ്യേറ്ററുകളിലേക്ക്

ഉർവ്വശി പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും എ വി അനൂപും ഒന്നിച്ച് നിർമ്മിക്കുന്ന ‘വിലായത്ത് ബുദ്ധ’ നവംബർ 21 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിൽ  ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി പൃഥിരാജ് ആണ് എത്തുന്നത്. മറയൂരിലെ ചന്ദനക്കടത്തുമായി ബന്ധപ്പെട്ടു പരസ്പരം ഗുരുവും ശിഷ്യനും നടത്തുന്ന കഥ പറയുന്ന ചിത്രമാണിത്. പ്രണയവും രതിയും പകയും സംഘർഷ ങ്ങളും ചിത്രത്തിലൂടെ കടന്ന് പോകുന്നു. ജയൻ നമ്പ്യാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുരുവായി ഷമ്മി തിലകനും എത്തുന്നു. പ്രിയംവദ കൃഷ്ണനാണ് നായികയായി എത്തുന്നത്.

കഥാകൃത്തും നോവലിസ്റ്റുമായ  ജി. ആർ ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ എന്ന നോവലാണ് എന്ന നോവലാണ് പ്രമേയം.  ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജി അർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്. ആണ് മോഹൻ, പ്രമോദ് വെളിയനാട്, ജെ. അരുണാചലം, ടി എസ് കെ രാജശ്രീ നായർ, അടാട്ട് ഗോപാലൻ, വിനോദ് തോമസ്, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം അരവിന്ദ് കശ്യപനും രണദിവെയും. എഡിറ്റിങ് ശ്രീജിത്ത് സാരംഗ്.

spot_img

Hot Topics

Related Articles

Also Read

22- മത് ധാക്ക ഫിലിംഫെസ്റ്റിവലിലേക്ക് മലയാളത്തിൽ നിന്ന് ‘പൂവ്’

0
അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജ്ജും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു  പ്രത്യേകത വളരെ കുറച്ചുള്ള അഭിനേതാക്കളാണ്

ചിത്രീകരണം പൂർത്തിയാക്കി ‘ഓട്ടം തുള്ളൽ’

0
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത് ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഹ്യൂമർ ഹൊറർ പശ്ചാത്തലത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിനു ശശിറാം ആണ് ചിത്രത്തിന്...

സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ  ചിത്രം  ‘പുഷ്പക വിമാനം’ ടീസർ പുറത്ത്  

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പക വിമാന’ത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രം...

‘പ്രേമലു’ ഇനിമുതൽ തമിഴ് നാട്ടിലും താരമാകാൻ എത്തുന്നു; മാർച്ച് 15 ന്

0
ഡി എം കെ നേതാവും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജെന്റ് മൂവീസാണ് പ്രേമലൂ സിനിമയുടെ  തമിഴ് പതിപ്പ് വിതരണം ചെയ്യുന്നത്.

‘അയ്യർ ഇൻ അറേബ്യ’യിൽ  രസിപ്പിക്കുന്ന ടീസറുമായി മുകേഷും ഉർവശിയും

0
ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അയ്യർ ഇൻ അറേബ്യ’യുടെ  രസിപ്പിക്കുന്ന ടീസർ റിലീസായി. ടീസറിൽ മുകേഷും ഉർവശിയുമാണ് ഉള്ളത്.