Sunday, September 6, 2026

പ്രശസ്ത നാടക- സിനിമ  നടൻ എം സി ചാക്കോ അന്തരിച്ചു

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പ്രശസ്ത നാടക എം സി കട്ടപ്പന എന്നറിയപ്പെട്ടിരുന്ന നടൻ എം സി ചാക്കോ അന്തരിച്ചു. കുറെ കാലമായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. 1977- ൽ  പ്രൊഫഷണൽ നാടകമായ ‘പുണ്യതീർത്ഥം തേടി’ എന്ന നാടകത്തിൽ ആദ്യമായി അഭിനയിച്ച് അരങ്ങേറ്റം കുറിച്ചു. ആറ്റിങ്ങൽ ദേശാഭിമാനി തിയ്യേറ്റേഴ്സ് ആയിരുന്നു ഈ നാടകം അവതരിപ്പിച്ചത്. നാടകവേദിയിൽ നിറഞ്ഞു നിന്ന കലാകാരനായി മാറുവാൻ എം സി ചാക്കോയ്ക്ക് ഏറെക്കാലം വേണ്ടിവന്നില്ല. വീണ്ടും നിരവധി നടകകഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി വന്നു. കൂടാതെ അനേകം സീരിയലുകളിലും സിനിമകളിലും ഡ്=ശ്രദ്ധേയ കഥാപാത്രമായി അദ്ദേഹം വേഷമിട്ടു.

മുപ്പതോളം പ്രൊഫഷണൽ നാടകങ്ങളിലൂടെയും മറ്റും ഏഴായിരത്തോളം വേദികളിൽ എം സി ചാക്കോ നിറഞ്ഞു നിന്നു. കാഴ്ച, പളുങ്ക്, നായകൻ തുടങ്ങിയവയാണ് എം സി ചാക്കോ അഭിനയിച്ച സിനിമകൾ. ‘ആരും കൊതിക്കുന്ന മണ്ണ്’ എന്ന നാടകത്തിലൂടെ 2014-ൽ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്കാരം ലഭിച്ചു. കട്ടപ്പന സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയിൽ ബുധനാഴ്ച രാവിലെ 10 മണിക്ക് സംസ്കാരം നടത്തും.

spot_img

Hot Topics

Related Articles

Also Read

മുന്നോട്ട് കുതിച്ച് മമ്മൂട്ടിയുടെ ‘ടർബോ’; അദ്യ ദിനം നേടിയത് 6.2 കോടി

0
തിയ്യേറ്ററുകളിൽ തികച്ചും വ്യത്യസ്തമായി എത്തിയ മമ്മൂട്ടി കഥാപാത്രവും മാസ്സ് കോമഡി ആക്ഷൻ കൊണ്ടുമാണ് സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് ആകർഷകമാകാൻ കാരണം

‘അതിഭീകര കാമുകൻ’ ചിത്രീകരണം ഉടൻ

0
ലുക് മാൻ അവറാൻ കോളേജ് കഥാപാത്രമായി എത്തുന്ന റൊമാന്റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന ‘അതിഭീകര കാമുകൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുന്നോടിയായി പൂജാചടങ്ങുകൾ നടന്നു. സ്വിച്ചോൺ കർമ്മം നടൻ ഇർഷാദും ഫസ്റ്റ് ക്ലാപ്...

സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു

0
1984 ൽ സംവിധാനം ചെയ്ത ‘എതിർപ്പുകൾ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉർവശി നായികയായി അഭിനയിക്കുന്നത്. കൂടാതെ പത്തിലേറെ സിനിമകൾക്ക് വേണ്ടി ഗാനങ്ങളും എഴുതിയിട്ടുണ്ട്. ഡിഫൻസ് അക്കൌണ്ട്സിൽ ഉദ്യോഗസ്ഥനായിരുന്നു.

‘ഒരു വടക്കന്‍ സ്നേഹഗാഥയിലെ നായകന്‍’- പി വി ജിക്ക് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി

0
‘ഒരു വടക്കന്‍ സ്നേഹഗാഥയിലെ നായകന്‍ പ്രിയപ്പെട്ട പി വി ജിക്കു ആദരാഞ്ജലികള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗ്മഗാധരന്‍റെ അന്ത്യം.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സാത്താൻ’; സാത്താൻ സേവകരുടെ കഥ പറയുന്ന ചിത്രം

0
മൂവിയോള എന്റർടൈമെന്റിന്റെ ബാനറിൽ ബാനറിൽ കെ എസ് കാർത്തിക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘സാത്താന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.