Sunday, September 6, 2026

‘കണ്ണീരുപ്പ് കുറുക്കിയ’ ഓളവും തീരവും (മനോരഥങ്ങൾ- ഭാഗം ഒന്ന്)

കാലത്തിനതീതമായി വായനക്കാരുടെ ചിന്തയെയും വായനയെയും ത്രസിപ്പിക്കുന്ന മലയാളത്തിന്റെ സ്വന്തം എം ടി വാസുദേവൻ നായരുടെ ഓരോ കഥകളും അവയിലെ ഓരോരോ കഥാപാത്രങ്ങളെയും കൂടെ കൂട്ടുന്നവരാണ് മിക്ക വായനക്കാരും. അദ്ദേഹത്തിന്റെ ചിരപരിചിതമായ ഒൻപത് കഥകളെ പ്രമേയമാക്കി എട്ട് സംവിധായകർ ചേർന്നൊരുക്കിയ ആന്തോളജി സീരീസ് ആണ് ‘മനോരഥങ്ങൾ’. പ്രേക്ഷകർക്ക് മുന്നിൽ ചലച്ചിത്ര ഭാഷ്യത്തിൽ ഈ എട്ട് കഥകളും എത്തി നിൽക്കുമ്പോൾ അക്ഷരങ്ങളിലൂടെ വായിച്ചും സങ്കൽപ്പിച്ചും മെനഞ്ഞെടുത്ത കഥാപാത്രങ്ങളെയും സ്ക്രീനിൽ കാണുമ്പോൾ  ഉണ്ടായേക്കാവുന്ന കൌതുകം വാസ്തവം തന്നെ.

സീ 5 ഒടിടി പ്ലാറ്റ്ഫോമിൽ മനോരഥങ്ങൾ പ്രദർശനത്തിന് എത്തുമ്പോൾ ‘ഓളവും തീരവും’ എന്ന പ്രശസ്തമായ കഥയെ അതിന്റെ അന്തസത്ത ഒട്ടും തന്നെ ചോർന്നു പോകാതെ സംവിധായകൻ പ്രിയദർശൻ ഒപ്പിയെടുത്തിരിക്കുന്നു. പൂർണ്ണമായും ബ്ലാക് ആൻഡ് വൈറ്റിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ ബാപ്പുട്ടിയായും നബീസയായി ദുർഗ്ഗ കൃഷ്ണയും ബീവാത്തുവായി സുരഭി ലക്ഷ്മിയും മികച്ച അഭിനയം കാഴ്ചവെച്ചു. സുരഭി ലക്ഷ്മിയുടെ ബീവാത്തുവിലേക്കുള്ള പരകായപ്രവേശം മറ്റ് ഈ സിനിമയിലെ കഥാപാത്രങ്ങളുടെ അഭിനയത്തിനെക്കാൾ കൂടുതൽ  തിളങ്ങി നിന്നു. വള്ളുവനാടൻ ശൈലിയിൽ മുസ്ലിം സമുദായത്തിന്റെ ഭാഷാരീതിയെ  വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാനുള്ള അവരുടെ കഴിവ് ഏറെ പ്രശംസനീയം.

ജീവിതാസക്തിയുടെയും ശരീര കാമനകളുടെയും പ്രണയത്തിന്റെയും പോരാട്ടവും പരാജയവുമാണ് ‘ഓളവും തീരവും’. നബീസയുടെയും ബീവാത്തുവിന്റെയും പിന്നീട് ബാപ്പുട്ടിയുടെയും കണ്ണീരുപ്പ് കുറുക്കിയ ജീവിതഗന്ധിയായ കഥ. നിഷ്കളങ്കരും ഗ്രാമീണരുമായ പാവപ്പെട്ട രണ്ട് സ്ത്രീകൾ. പണത്തിൽ ബീവാത്തുവിന്റെ കണ്ണ് മഞ്ഞളിച്ചു പോകുന്നതും പണക്കാരന്റെ ഭാര്യയായി മകൾ ജീവിക്കുന്നത് സ്വപ്നം കാണുകയും ചെയ്യുന്ന അവർ നബീസയുടെ ജീവിതത്തിൽ ഇടപെടുന്നതോട് കൂടി അവളുടെ ജീവിതത്തിനും അന്ത്യം സംഭവിക്കുന്നു. മനോരഥങ്ങളുടെ ആമുഖത്തിൽ  കമൽഹാസൻ അടയാളപ്പെടുത്തുന്ന എം ടി എന്ന എഴുത്തുകാരന്റെ മാസ്മരികമായ കഥാപാത്രങ്ങൾ നമുക്കിടയിൽ ജീവിക്കുന്നുണ്ട്, ഈ നിമിഷം കടന്നു പോയിട്ടുണ്ട്, മൺമറഞ്ഞു പോയിട്ടുണ്ട്, അഥവാ അത് നമ്മൾ തന്നെ ആകുന്നുണ്ട്.

വ്യത്യസ്തമായ മനുഷ്യ ജീവിതവും  വികാരങ്ങളും കുത്തിക്കുറിക്കുന്ന എം ടിയുടെ കഥകളിലെ അക്ഷര ഖനികൾക്കിടയിലൂടെ   സങ്കൽപ്പിച്ച കഥാപാത്രങ്ങളുടെ ജീവിതാനുഭവങ്ങൾ സ്ക്രീനിൽ കണ്ടു കഴിയുമ്പോൾ ജലബിംബത്തിൽ കണ്ണാടിയിലെന്ന പോലെ നമ്മൾ നമ്മളിലേക്ക് തന്നെ ഉറ്റുനോക്കുകയാണ്, ക്രമേണ ഓളം നിലയ്ക്കുമ്പോൾ നമുക്ക് കഥാപാത്രങ്ങളുടെ മുഖച്ഛായ. ഒരു കല്ലോ അല്ലെങ്കിലൊരു മത്സ്യമോ മുങ്ങാങ്കുഴിയിടുമ്പോൾ ചിതറിപ്പോയെക്കാവുന്ന നൈമിഷികതമാത്രമായി കഥാപാത്രങ്ങളിലൂടെ ജീവിതത്തെ അപ്പാടെ വിവർത്തനം ചെയ്യുന്നു എം ടി. വൈകാരികതയുടെ വ്യത്യസ്തമായ  സമ്മിശ്രമാണ് മനോരഥങ്ങളിലൂടെ എട്ട് കഥകളും അതിലെ നാനാകഥാപാത്രങ്ങളും നമുക്ക് മുന്നിലെത്തുന്നത്. നബീസുവിന്റെ  മൃതദേഹം കണക്കെ ഓളങ്ങളിലൂടെ ഒഴുകി ചുവന്ന കുപ്പിവളകൾ കരയ്ക്കടിയുമ്പോൾ ബാപ്പുട്ടിയുടെയും ബീവാത്തുവിന്റെയും വിങ്ങൽ നമ്മൾ ഓരോരുത്തരുടെയുമാകുന്നു. പ്രിയദർശന്റെ സംവിധാനമികവു വീണ്ടും തെളിയിച്ച ചിത്രം കൂടിയായി മാറി, ഓളവും തീരവും.  

spot_img

Hot Topics

Related Articles

Also Read

‘ബന്നേർഘട്ട’ യ്ക്കു ശേഷം ‘ഉയിർപ്പ്’; ത്രില്ലറുമായി വിഷ്ണു നാരായണൻ രചനയും സംവിധാനവും

0
പ്രേക്ഷക ശ്രദ്ധ നേടിയ ‘ബന്നോർഘട്ട’ യ്ക്കു ശേഷം വിഷ്ണു നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഉയിർപ്പിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഒരു സ്ലാഷർ ത്രില്ലർ ചിത്രമാണ് ഉയിർപ്പ്.

 ഇല്യാസ് മുടങ്ങാശ്ശേരിയുടെ പുതിയ സിനിമ ‘ഒരു വയനാടൻ പ്രണയകഥ’യുടെ ട്രയിലർ പുറത്ത്

0
എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’ ഒരു വയനാടൻ പ്രണയകഥ’യുടെ ട്രയിലർ പുറത്തിറങ്ങി. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇല്യാസ് മുടങ്ങാശ്ശേരിയും ലത്തീഫ് കളമശ്ശേരിയും ചേർന്നാണ്. പുതുമുഖങ്ങളായ...

ആന്റണി വർഗീസും  ടിനു പാപ്പച്ചനും ഒന്നിക്കുന്ന ചിത്രം ‘അജഗജാന്തരം 2’: ഉടൻ വരുന്നു  

0
​ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ 'അജഗജാന്തര'ത്തിൻ്റെ രണ്ടാം ഭാഗമായ 'അജഗജാന്തരം 2' ഉടൻ വരുന്നു. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഈ രണ്ടാം ഭാഗത്തിലും ഉണ്ടാകും....

‘രാസ്ത’യുമായി അനീഷ് അൻവർ; ട്രയിലർ പുറത്തിറങ്ങി

0
സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ തുടങ്ങിയവയാണ് അനീഷ് അൻവർ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. ഷാഹുൽ, ഫായീസ് മടക്കര എന്നിവരുടേതാണ് കഥയും തിരക്കഥയും സംഭാഷണവും.

ദേശീയ പുരസ്കാര പ്രഖ്യാപനം; മികച്ച നടി റാണി മുഖർജി, നടന്മാരായി ഷാരൂഖും വിക്രാന്ത് മാസിയും; മികച്ച സഹനടനും- നടിയും...

0
2023-ൽ എ മികച്ച നദീ നടന്മാർക്കുള്ള ദേശീയ പുരസ്കാരം പ്രഖ്യാപിച്ചു. ഷാരൂഖാനെയും വിക്രാന്ത് മാസിയേയും മികച്ച നടന്മാരായും റാണി മുഖർജിയെ മികച്ച നടിയായും തിരഞ്ഞെടുത്തു. മലയാളത്തിൽ  ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ  മികച്ച സഹനടനായി...