ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം 'പ്രതിച്ഛായ' മാർച്ച് 26 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഒരു കംപ്ലീറ്റ് പൊളിറ്റിക്കൽ ത്രില്ലറാണ് പ്രതിച്ഛായ. ചിത്രത്തിൽ കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഥവാ എയ്ഡ് ആയിട്ടാണ് നിവിൻ പോളി വേഷമിടുന്നത്. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെയും അധികാര കേന്ദ്രങ്ങളിലെ ചരടുവലികളെയും ആസ്പദമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്....
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര പട്ടികയിലാണ് മമ്മൂട്ടി ഇടംപിടിച്ചത്. 1998-ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചിരുന്നു.
അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ കരുത്തായി നിലകൊള്ളുന്ന മമ്മൂട്ടിക്ക് വൈകിയെത്തിയ അംഗീകാരമാണിതെന്ന് സിനിമാലോകം വിലയിരുത്തുന്നു. തെന്നിന്ത്യൻ...
'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രം പോലെ തന്നെ ജീവിതഗന്ധിയായ നിമിഷങ്ങളെ ഫാന്റസിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നതിൽ സർവ്വം മായ എന്ന ചിത്രത്തിലും വിജയിച്ചിട്ടുണ്ട് യുവസംവിധായകനായ അഖിൽ സത്യൻ. ഈ സിനിമയുടെ പ്രധാന ആകർഷണം നിവിൻ പോളി അവതരിപ്പിച്ച 'പ്രഭേന്ദു' എന്ന കഥാപാത്രത്തിന്റെ സ്വഭാവരീതികളാണ്.
ഒരു ഗിറ്റാറിസ്റ്റാകാൻ മോഹിക്കുകയും എന്നാൽ ജീവിതത്തിൽ പലപ്പോഴും പരാജയപ്പെടുകയും...
മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടായിരുന്ന ശ്രീനിവാസന് കണ്ണീരോടെ നാട് വിടചൊല്ലി. എറണാകുളം തൃപ്പൂണിത്തുറ കണ്ടനാടുള്ള അദ്ദേഹത്തിന്റെ വസതിയായ 'പാലാഴി'യുടെ വീട്ടുവളപ്പിൽ ഞായറാഴ്ച ഡിസംബർ 21 രാവിലെ 10 മണിയോടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. മൂത്തമകൻ വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീകൊളുത്തിയത്.
ഒരു എഴുത്തുകാരനെന്ന നിലയിലുള്ള ആദരസൂചകമായി, അന്ത്യകർമ്മങ്ങൾക്ക് മുൻപ് ശ്രീനിവാസന്റെ ഭൗതികശരീരത്തിൽ സുഹൃത്തായ സത്യൻ...
മലയാള സിനിമയിലെ അതുല്യ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെ എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം, പതിവ് ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില വഷളാവുകയായിരുന്നു.മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയൊരു ഭാവുകത്വം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളും രാഷ്ട്രീയവും...
കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിച്ച ചിത്രം ഒറ്റക്കൊമ്പൻ’ ഡിസംബർ 9- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സുരേഷ് ഗോപിയുടെ 250- മത്തെ ഏറ്റവും പുതിയ ചിത്രമാണു ‘ഒറ്റക്കൊമ്പൻ’. ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. ചിത്രം മാത്യൂസ് സംവിധാനം ചെയ്യുന്നു. 2020 ൽ ആണ് സിനിമയുടെ തീരുമാനം ഉണ്ടായതെങ്കിലും പല കാരണങ്ങളാൽ ഷൂട്ടിംഗ്...
'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം പുതിയ ചിത്രവുമായി ദിൻജിത്ത് അയ്യത്താൻ എത്തുന്നു. എക്കോ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രം നവംബർ 21 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യുവനടൻ സന്ദീപ് പ്രദീപാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും ബാഹുൽ രമേശ് നിർവഹിക്കുന്നു. ബാനർ ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ. ജയറാം...
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...