Wednesday, July 22, 2026

53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നടി വിന്‍സി അലോഷ്യസ്

53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലൂടെ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം വിന്‍സി അലോഷ്യസിന്. അവസാന നിമിഷം വരെ മല്‍സരത്തിന് ഒപ്പത്തിനൊപ്പം നിന്നത് ‘ന്ന താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ മികച്ച അഭിനയം കാഴ്ച വെച്ച കുഞ്ചാക്കോ ബോബനാണ്. മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് കുഞ്ചാക്കോ ബോബന് ലഭിച്ചിട്ടുള്ളത്. ‘അപ്പന്‍’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ അലന്‍സിയറും മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടി. മികച്ച തിരക്കഥാകൃത്ത് ഉള്‍പ്പെടെ ഏഴു പുരസ്കാരങ്ങള്‍ നേടിയ ‘ന്ന താന്‍ കേസ് കൊട്’ എന്ന ചിത്രം നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടി. 

മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് പി പി കുഞ്ഞികൃഷ്ണനും (ന്ന താന്‍ കേസ് കൊട്), സ്വഭാവനടിക്കുള്ള പുരസ്കാരം ദേവി വര്‍മ്മയും (സൌദി വെള്ളക്ക), നേടി. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ‘അറിയിപ്പ്’ എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണനെയാണ്. മികച്ച ചിത്രമായി ലിജോജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കവും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരമായി ‘വഴക്ക്’ എന്ന ചിത്രത്തിലൂടെ തന്‍മയ സോളിനെയും(പെണ്‍), ‘പല്ലൊട്ടി 90കിഡ്സ്’  എന്ന ചിത്രത്തിലൂടെ മാസ്റ്റര്‍ ഡാവിഞ്ചിയെയും (ആണ്‍) തിരഞ്ഞെടുത്തു. മികച്ച ഗായികയായി മൃദുല വാര്യരും (പത്തൊന്‍പതാം നൂറ്റാണ്ട്), മികച്ച ഗാനരചയിതാവായി റഫീക് അഹമ്മദിനെയും (ന്ന താന്‍ കേസ് കൊട്),  മികച്ച ഗായകനായി കബില്‍ കബിലനും മികച്ച സംഗീത സംവിധായകനായി എം ജയചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.

ജനപ്രിയ ചിത്രമായും കലാമൂല്യമുള്ള സിനിമയായും തെരഞ്ഞെടുത്തത് രതീഷ് പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്ന താന്‍ കേസ് കൊട് ‘ എന്ന ചിത്രമാണ്. മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ‘പല്ലൊട്ടി 90കിഡ്സ്’ ആണ്.  മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരത്തിന് സി എസ് വെങ്കിടേശന്‍ അര്‍ഹനായി (സിനിമ ഭാവന ദേശങ്ങള്‍). മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരം ലഭിച്ചതു ‘ഇലവീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിലൂടെ ഷാഹി കബീറിനാണ്. മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പരാമര്‍ശം എസ് വിശ്വജിത്തിനും (ഇടവരമ്പ്), രാരീഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും ) എന്നീ ചിത്രങ്ങള്‍ അര്‍ഹമായി.

മികച്ച രണ്ടാമത്തെ ചിത്രം ‘അടിത്തട്ട്’ , ചിത്രസംയോജകന്‍ നിഷാദ് യൂസഫ്( തല്ലുമാല), മികച്ച കഥാകൃത്ത് കെ എം കമല്‍(പട), മികച്ച തിരക്കഥാകൃത്ത് രതീഷ് പൊതുവാള്‍( ന്ന താന്‍ കേസ് കൊട്), മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ ഡോണ്‍ വിന്‍സെന്‍റ് (ന്ന താന്‍ കേസ് കൊട്), മികച്ച കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍( ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെല്‍വരാജ്(വഴക്ക്), ട്രാന്‍സ് ജെണ്ടര്‍ വിഭാഗത്തെ പ്രത്യേക അവാര്‍ഡ് ശ്രുതി ശരണ്യം ( ബി 32 മുതല്‍ 44 വരെ), മികച്ച നൃത്ത സംവിധാനം ഷോബി പോള്‍ രാജ് ( തല്ലുമാല), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പൌളി വില്‍സണ്‍ (സൌദി വെള്ളക്ക), ഷോബി തിലകന്‍ (പത്തൊന്‍പതാംനൂറ്റാണ്ട്), മികച്ച വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷണന്‍ ( സൌദി വെള്ളക്ക), മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് (റോനക്സ് സേവ്യര്‍( ഭീഷ്മപര്‍വ്വം), മികച്ച സിങ്ക് സൌണ്ട് പി വി വൈശാഖ് ( അറിയിപ്പ്), മികച്ച ശബ്ദ മിശ്രണം വിപിന്‍ നായര്‍ (ന്ന താന്‍ കേസ് കൊട്), മികച്ച ശബ്ദ രൂപകല്‍പന അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ),മികച്ച ചലച്ചിത്ര ലേഖനം സാബു നവാസിന്‍റെ ‘പുനസ്ഥാപനം എന്ന നവീന്ദ്രജാലം’ നേടി.

154- ചിത്രങ്ങളാണ് ഇത്തവണ മല്‍സരത്തിന് എത്തിയത്. അതില്‍ അവസാന റൌണ്ടില്‍ എത്തിയ മുപ്പതു സിനിമകളാണ്. സമാന്തരസിനിമയുടെ വക്താവായ ഗൌതം ഘോഷ് അദ്ധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൌതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൌണ്ട് ഡിസൈനര്‍ ഡി. യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി, എന്നിവരാണ് അംഗങ്ങള്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നു  മാറ്റിവെച്ച അവാര്‍ഡ് പ്രഖ്യാപനം ഇന്ന് വകിട്ട് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയനാണ് പ്രഖ്യാപിച്ചത്.

spot_img

Hot Topics

Related Articles

Also Read

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു

0
സിനിമ സ്വപ്നം കണ്ടുകൊണ്ട് 1990- ല്‍  തേനിയില്‍ നിന്നും ചെന്നൈ എത്തിയ മാരിമുത്തു ഒരു ഹോട്ടലില്‍ കുറെകാലമായി ജോലി ചെയ്തു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് ഒരു വഴിത്തിരിവായി

എമ്പുരാന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി

0
പൃഥിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായെത്തുന്ന എമ്പുരാനു വിജയാശംസകൾ നേർന്നു മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച എമ്പുരാൻ പോസ്റ്ററിനൊപ്പം ‘മലയാള സിനിമയുടെ അഭിമാനമാകട്ടെ’ എന്നു അദ്ദേഹം വാക്കുകൾ കുറിച്ചു. മലയാളികൾ ഏറെ പ്രതീക്ഷയോടെ...

80- കോടി നേട്ടം കൊയ്തെ ടുത്ത് ആര്‍ ഡി എക്സ് ഇനി നെറ്റ്ഫ്ലിക്സിന് സ്വന്തം; ഇടിപ്പട ത്തിന്‍റെ ആഘോഷ...

0
ഓണക്കാലത്ത് പ്രേക്ഷകര്‍ക്കായി തിയേറ്ററിലേക്കെത്തിയ സൂപ്പര്‍ ഇടിപ്പടം ആര്‍ ഡി എക്സ് നേടിയ കളക്ഷന്‍ 80 കോടി. നീരജ് മാധവ്, ഷൈന്‍ നിഗം, ആന്‍റണി വര്‍ഗീസ് തുടങ്ങിയ യുവതാരനിരകള്‍ തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങളായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ആഘോഷപൂര്‍വം ചിത്രത്തെ വരവേറ്റു.

ദിലീപും തമന്നയും പ്രധാന വേഷത്തിൽ; നവംബർ 10- ന് തിയ്യേറ്ററുകളിലേക്ക് ഒരുങ്ങി ബാന്ദ്ര

0
ദിലീപും തമന്ന ഭാട്ടിയയും പ്രധാന വേഷത്തിലെത്തുന്ന ബാന്ദ്ര നവംബർ- 10 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. അരുൺ ഗോപിയാണ് ചിത്രത്തിന്റെ സംവിധാനം. U/A സർട്ടിഫിക്കറ്റാണ് സെൻസറിങ്ങിന് ശേഷം ചിത്രത്തിന് ലഭിച്ചത്.

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബല എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.