കൊച്ചിയിൽ വെച്ച് നടന്ന ഫെഫ്ക സംഘടനയുടെ വാർഷിക ജനറൽ കൌൺസിലിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇരുപത്തിയൊന്ന് അംഗസംഘടനകളിൽ നിന്നുള്ള അറുപത്തി മൂന്ന് ജനറൽ കൌൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റായി സിബി മലയിലിനെയും ജനറൽ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനെയും വർക്കിങ് സെക്രട്ടറിയായി സോഹൻ സീനുലാലിനേയും ട്രഷററായി ആർ. എച്ച് സതീഷിനെയും തിരഞ്ഞെടുത്തു. എൻ എം ബാദുഷ, ശ്രീമതി ദേവി, ജി എസ് വിജയൻ, ജാഫർ കാഞ്ഞിരപ്പള്ളി, അനിൽ ആറ്റുകാൽ തുടങ്ങിയവരാണ് പ്രസിഡന്റുമാർ. ജോയിന്റ് സെക്രട്ടറിമാരായി ഷിബു ജി സുശീലൻ, പ്രദീപ് രംഗൻ, അനീഷ് ജോസഫ്, നിമേഷ് എം, ബെന്നി ആർട്ട് ലൈൻ, എന്നിവരെയും തിരഞ്ഞെടുത്തു. ഫെഫ്കയിലെ മുഴുവൻ അംഗങ്ങൾക്കും സൌജന്യ ആരോഗ്യ ഇൻഷൂറൻസ്, ആസ്ഥാന മന്ദിര നിർമ്മാണം, തൊഴിലുകൾ എന്നിവയും ലഭിക്കും.
Also Read
പുതിയ ട്രയിലറുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’
കേരളത്തിൽ നടന്ന കൊലപാതകത്തിന്റെ ദുരൂഹമായ ചുരുളഴിക്കുന്ന കഥയുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. പൊലീസ് കഥാപാത്രമായായാണ് ടൊവിനോ തോമസ് എത്തുന്നത്.
മമ്മൂട്ടി നായകനായി എത്തുന്ന ‘ടർബോ’ ചിത്രീകരണം പൂർത്തിയായി
0 കോടി ബജറ്റിൽ ഒരുങ്ങുന്ന ടർബോ ഒരു ആക്ഷൻ കൊമേർഷ്യൽ ചിത്രമാണ്. ടർബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ.
സിനിമ- സീരിയല്‍ അഭിനേതാവ് കൈലാസ് നാഥ് അന്തരിച്ചു
സിനിമ- സീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു. സിനിമകളിലും സീരിയലുകളിലുമായി ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.
കൊടിയ യാതനയുടെ തീവ്രത പറയും നജീബായി പൃഥ്വിരാജ്; ‘ആടുജീവിത’ത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്
ലോകസിനിമയെമ്പടും സിനിമ തരംഗം സൃഷ്ടിക്കുമെന്നതിന് തെളിവാണ് പൃഥ്വിരാജിന്റെ ഗംഭീര മേക്കോവറിൽ പുറത്ത് വരുന്ന ഓരോ പോസ്റ്ററുകളും. ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമായേക്കും ആടുജീവിതം.
പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് എമ്പുരാൻ; വൈറലായി ക്യാരക്ടർ ഇൻട്രോ
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘എമ്പുരാന്റെ’ ക്യാരക്ടർ ഇൻട്രോ പുറത്തിറങ്ങി. ഏറെ ആവേശത്തോടെയാണ് സിനിമയുടെ ഇൻട്രോകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ലേറ്റസ്റ്റ് ആയി പുറത്ത് വന്നിരിക്കുന്ന...







