പ്രശസ്ത സിനിമ- സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്നുള്ള ചികിത്സയിലിരിക്കവേ ആണ് അന്ത്യം. കരൾ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു. നടൻ കിഷോർ സത്യയാണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം പങ്കുവെച്ചത്. കൈ എത്തും ദൂരത്ത്, ലോകനാഥൻ ഐ എ എസ്, മാറാത്ത നാട്, മാമ്പഴക്കാലം, റൺവെ, കാശി, ലയൺ, ബൻ ജോൺസൺ, പതാക തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. കൂടാതെ സീരിയലിലും സജീവമായിരുന്നു. മക്കൾ അഭിരാമി, അനനിക.
Also Read
‘സിദ്ദിഖ് തന്‍റെ സിനിമാ ജീവിതത്തിന്‍റെ തുടക്കത്തിന് കാരണക്കാരില്‍ ഒരാള്‍’- സായികുമാര്‍
പറയാന്‍ വാക്കുകളില്ല. ഇത്രയും ഹൃദ്യനായ, പച്ചയായ മനുഷ്യന്‍ വേറെയില്ല. പറയുന്ന ഓരോ വാക്കും ഹൃദയത്തില്‍ നിന്നാണ്.
ഹണി റോസ് നായികയാവുന്ന ‘റേച്ചൽ’; ഫസ്റ്റ് ടീസർ പുറത്തിറങ്ങി
ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ ആദ്യ ട്രയിലർ റിലീസായി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
ചിത്രീകരണം പൂർത്തിയാക്കി ഉണ്ണി മുകുന്ദൻ- നിഖില വിമൽ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’
സ്കന്ദ സിനിമാസിന്റയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്റയും ബാനറിൽ സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമ്മിച്ച് വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം പൂർത്തിയായി.
വിടപറഞ്ഞ് മലയാള സിനിമയുടെ മുത്തശ്ശി; നടിയും സംഗീതജ്ഞയുമായ ആർ. സുബ്ബലക്ഷ്മി അന്തരിച്ചു
പാണ്ടിപ്പട, സീത കല്യാണം, തിളക്കം, കല്യാണ രാമൻ, പ്രണയ കഥ, സി ഐ ഡി മൂസ, റാണി പദ്മിനി, വൺ, സൌണ്ട് തോമാ, തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. മലയാള സിനിമയ്ക്ക് പുറമെ ഇതരഭാഷകളിലും സുബ്ബലക്ഷ്മി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ആലപ്പുഴ ജിംഖാന’
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നസ്ലിൻ, സന്ദീപ്, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർആണ് പ്രധാനകഥാപാത്രങ്ങളായി...







