Sunday, September 6, 2026

ഏറ്റവും പുതിയ ടീസറുമായി ‘വിലായത്ത് ബുദ്ധ’

ഉർവ്വശി പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും എ വി അനൂപും ഒന്നിച്ച് നിർമ്മിക്കുന്ന ‘വിലായത്ത് ബുദ്ധ’യുടെ ഏറ്റവും പുതിയ ടീസർ പുറത്ത്. ചിത്രത്തിൽ  ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി പൃഥിരാജ് ആണ് എത്തുന്നത്. മറയൂരിലെ ചന്ദനക്കടത്തുമായി ബന്ധപ്പെട്ടു പരസ്പരം ഗുരുവും ശിഷ്യനും നടത്തുന്ന കഥ പറയുന്ന ചിത്രമാണിത്. പ്രണയവും രതിയും പകയും സംഘർഷ ങ്ങളും ചിത്രത്തിലൂടെ കടന്ന് പോകുന്നു. ജയൻ നമ്പ്യാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുരുവായി ഷമ്മി തിലകനും എത്തുന്നു. പ്രിയംവദ കൃഷ്ണനാണ് നായികയായി എത്തുന്നത്.

കഥാകൃത്തും നോവലിസ്റ്റുമായ  ജി. ആർ ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ എന്ന നോവലാണ് എന്ന നോവലാണ് പ്രമേയം.  ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജി അർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്. ആണ് മോഹൻ, പ്രമോദ് വെളിയനാട്, ജെ. അരുണാചലം, ടി എസ് കെ രാജശ്രീ നായർ, അടാട്ട് ഗോപാലൻ, വിനോദ് തോമസ്, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം അരവിന്ദ് കശ്യപനും രണദിവെയും. എഡിറ്റിങ് ശ്രീജിത്ത് സാരംഗ്, ചിത്രം ഉടൻ തിയ്യേറ്ററുകളിലേക്ക് എത്തും.

spot_img

Hot Topics

Related Articles

Also Read

ജോജു ജോർജ്ജ് ചിത്രം ‘പണി’യിൽ സംഗീത സംവിധായകരായ വിഷ്ണു വിജയും സാം സി എസും

0
ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യിൽ സൂപ്പർ ഹിറ്റ് സംഗീത സംവിധായകരായ വിഷ്ണു വിജയും സാം സി എസും ഒന്നിക്കുന്നു. ഇരുവരുമാണ് പണിയിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്.

‘ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സ്’ ചിത്രത്തിന്റെ  ടീസർ പുറത്ത്

0
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെ ട്രെയിലർ റിലീസ് ചെയ്തു. കോമഡിക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന ചിത്രമായിരിക്കുമിത്. മമ്മൂട്ടിക്കൊപ്പം ഗോകുൽ...

ബിഗ് ബജറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്ത്

0
ജാനേമൻ എന്ന ബ്ലോക് ബസ്റ്റർ സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്തിറങ്ങി.

മുന്നോട്ട് കുതിച്ച് മമ്മൂട്ടിയുടെ ‘ടർബോ’; അദ്യ ദിനം നേടിയത് 6.2 കോടി

0
തിയ്യേറ്ററുകളിൽ തികച്ചും വ്യത്യസ്തമായി എത്തിയ മമ്മൂട്ടി കഥാപാത്രവും മാസ്സ് കോമഡി ആക്ഷൻ കൊണ്ടുമാണ് സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് ആകർഷകമാകാൻ കാരണം

‘എമ്പുരാൻ’ റിലീസ് ദിവസം കാണാൻ ജീവനക്കാർക്ക് ടിക്കറ്റും അവധിയും നല്കി സ്റ്റാർട്ടപ്പ് കമ്പനി

0
ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ റിലീസ് ദിവസമായ മാർച്ച് 27 നു ജീവനക്കാർക്ക് ടിക്കറ്റും അന്നേ ദിവസം അവധിയും  നല്കിയിരിക്കുകയാണ് കേരളത്തിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി. ഏറെ ആകാംക്ഷയോടെ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്...