Sunday, September 6, 2026

വേറിട്ട പ്രമേയവുമായി ‘താള്‍’; ആന്‍സന്‍ പോള്‍ നായകന്‍, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ആന്‍സന്‍ പോള്‍ നായകനായി എത്തുന്ന ചിത്രം താള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. റസൂല്‍ പൂക്കുട്ടി, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമ്മൂട്, എം ജയചന്ദ്രന്‍, എന്നിവരാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഒരു ക്യാമ്പസ് ത്രില്ലറാണ് താള്‍. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്‍റെ ബാന്‍റില്‍ ക്രിസ് തോപ്പില്‍, മോണിക്ക എമ്പാട്ടി, നിശീല്‍ കമ്പാട്ടി തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍  നവാഗതനായ രാജാസാഗര്‍ സംവിധാനം ചെയ്യുന്നു.  ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും  നിര്‍വഹിക്കുന്നത്  മാധ്യമ പ്രവര്‍ത്തകനായ ഡോ ജി കിഷോര്‍ ആണ്.

ആന്‍സന്‍ പോള്‍, ആരാദ്ധ്യ ആന്‍, രാഹുല്‍ മാധവ്, രഞ്ജി പണിക്കര്‍, സിദ്ധാര്‍ഥ് ശിവ, ശ്രീധന്യം നോബിന്‍, രോഹിണി, ദേവി അജിത്ത്, വിവിയ ശാന്ത്, മറീന മൈക്കിള്‍, അരുണ്‍ കുമാര്‍, തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്, സംഗീതം ബിജിപാല്‍, വരികള്‍ ബി കെ ഹരിനാരായണന്‍, രാധാകൃഷ്ണന്‍ കുന്നുംപുറം.

spot_img

Hot Topics

Related Articles

Also Read

‘ദി ബോഡി’ ക്കു ശേഷം ത്രില്ലര്‍ ഡ്രാമ ചിത്രവുമായി ജിത്തു ജോസഫ് വീണ്ടും ബോളിവുഡിലേക്ക്

0
ജംഗ്ലി പിക്ചേഴ്സും ക്ലൌഡ് 9 പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ കഥയാണ് പറയുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗ്ർർർർർ’ കുഞ്ചാക്കോ ബോബനും സുരാജും ഒന്നിക്കുന്ന ചിത്രം

0
പ്രേക്ഷക ശ്രദ്ധ നേടിയ എസ്ര എന്ന സിനിമയ്ക്ക്  ശേഷം ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ.

തെന്നിന്ത്യൻ താരം മീന നായികയായി എത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ടീസർ പുറത്ത്

0
മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ വേണ്ടി കോളേജിലേക്കെത്തുന്ന വിദ്യാർഥിനിയുടെ വേഷമാണ് മീനയ്ക്ക്.

നിത്യഹരിത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

0
ഉറുദു പഠിച്ചതോട് കൂടി ഗസൽ വാദനം അനായസകരമാക്കി മാറ്റിയ പങ്കജ് ഉധാസ് അമേരിക്കയിലും കാനഡയിലുമായി ഗസൽ വസന്തത്തിന്റെ വിസ്മയം തീർത്തു. പിന്നീട് ഇന്ത്യയിലെത്തിയതിന് ശേഷം ഗസൽ ലോകത്തിന്റെ നിത്യസൌന്ദര്യം ഇവിടം തീർക്കുകയായിരുന്നു അദ്ദേഹം.

പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി; വിശേഷങ്ങള്‍ പങ്ക് വെച്ച് മോഹന്‍ലാല്‍

0
മോഹന്‍ലാല്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. മലയാളത്തിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കന്നഡ, ഹിന്ദി ഭാഷകളിലുള്ള മൊഴിമാറ്റം അടുത്ത വര്‍ഷം പ്രദര്‍ശനത്തിന് എത്തും