69- ദേശീയ പുരസ്കാരത്തില്‍ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മേപ്പടിയാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത വിഷ്ണു മോഹന് ലഭിച്ചു. വിഷ്ണുവിന് ഈ അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിലെ നായകനായി അഭിനയിച്ച ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മേപ്പടിയാന്‍റെ നിര്‍മാതാവ് കൂടിയാണ് ഉണ്ണി മുകുന്ദന്‍. ‘ജീവിതത്തില്‍ ഇത്രയധികം ടെന്‍ഷന്‍ ഉണ്ടായിട്ടില്ല വളരെയധികം സന്തോഷം. വളരെ കഷ്ടപ്പെട്ടു ചെയ്ത സിനിമയാണ് മേപ്പടിയാന്‍. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. തുടക്കം മുതല്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. പ്രൊഡക്ഷനെക്കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. പക്ഷേ വിഷ്ണു സംവിധായകന്‍ എന്നതിലുപരി കൂടെ നിന്നു. ദേശീയ തലത്തില്‍ വിഷ്ണുവിന് ഇത്ര വലിയ അംഗീകാരം കിട്ടുന്നത് തനിക്ക് അവാര്‍ഡ് കിട്ടുന്നതിന് തുല്യമാണ്. സിനിമ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി- ഉണ്ണിമുകുന്ദന്‍ പറഞ്ഞു.
Also Read
പതിനാറുവർഷങ്ങൾക്ക് ശേഷം ഒന്നിക്കുവാൻ മോഹൻലാലും മമ്മൂട്ടിയും
പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. 11 വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി നായകനായി എത്തിയ കടൽകടന്നോരു മാത്തുക്കുട്ടി എന്ന...
കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രം രജനിയുടെ ടീസർ പുറത്ത്
നവാഗതനായ വിനിൽ സ്കറിയ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രം ‘രജനി’ യുടെ ടീസർ പുറത്തിറങ്ങി. ഡിസംബർ 8 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.
‘നരിവേട്ട’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നരിവേട്ടയുടെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ച് ആണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. അനുരാജ് മനോഹർ ആണ് സംവിധാനം. തമിഴ് നടൻ ചേരൻ, സുരാജ്...
ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം ‘ചിത്തിനി’യുടെ ചിത്രീകരണം ആരംഭിച്ചു
കെവി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി ആനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമാണ് ചിത്തിനി.
‘മമ്മൂട്ടിയോടൊപ്പം പേര് വന്നത് അവാര്‍ഡിനു തുല്യം-‘ കുഞ്ചാക്കോ ബോബന്‍
മമ്മൂക്കയുടെ പേരിനൊപ്പം എന്ന് താന്‍ ഒരിക്കലും പറയില്ല. മമ്മൂക്കയുടെ പേരിനോട് ചേര്‍ന്ന് തന്‍റെ പേര് വന്നത് തന്നെ അവാര്‍ഡ് കിട്ടിയതിന് തുല്യമാണ്







