Wednesday, July 22, 2026

‘തട്ടാശ്ശേരി കൂട്ട’ത്തില്‍ നിന്നും ‘റാം’ സംഗീതം ഇനി ‘പടച്ചോനേ ഇങ്ങള് കാത്തോളി’ എന്ന  ചിത്രത്തിലൂടെ… 

അലക്സ്പോള്‍, ജാസിഗിഫ്റ്റ്, മോഹന്‍സിതാര, ബിജിബാല്‍ തുടങ്ങി നിരവധി പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം മ്യൂസിക് പ്രോഗ്രാമറായി നിന്ന അനുഭവ സമ്പത്തുണ്ട് റാം ശരത് എന്ന പുതുമുഖ സംഗീത സംവിധായകന്. വളരെ കാലത്തോളം മ്യൂസിക് പ്രോഗ്രാമുകളിലും സ്റ്റേജ് പരിപാടികളിലും സജീവമാണെങ്കിലും ഒരു സ്വതന്ത്ര സംഗീതസംവിധായകനാകുക എന്ന മോഹം മനസ്സിലുണ്ടായിരുന്നു. ഒടുവില്‍ തട്ടാശ്ശേരി കൂട്ടം എന്ന പുതിയ ചിത്രത്തിലൂടെ സംഗീത സംവിധായകനായി സജീവമായിരിക്കുകയാണ് റാം ശരത്. 

കീബോര്‍ഡിസ്റ്റായാണ് റാം ശരത്തിനെ സംഗീതലോകത്തുള്ളവര്‍ക്ക് പരിചയം. പ്രമുഖ സംഗീതസംവിധായകാര്‍ക്കൊപ്പം ജോലി ചെയ്യുമ്പോഴും സംഗീതസംവിധായകനാകുക എന്ന മോഹമായിരുന്നു മനസ്സില്‍ നിറയെ. മറ്റുള്ളവരെ പോലെ തനിക്കുമോരു സംഗീതസംവിധായകനാകുവാന്‍ കഴിയുമോ എന്ന ചിന്തയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ സംഗീതസംവിധായകനാകുക എന്ന സ്വപ്നം നീണ്ടു പോകുകയും ചെയ്തു. എങ്കിലും നിരവധി ആല്‍ബം പാട്ടുകള്‍ക്കായി ഇദ്ദേഹം പ്രോഗ്രാമറായും കീബോര്‍ഡ് പ്ലേയറായും സംഗീതത്തെ മുന്നോട്ട് കൊണ്ട് പോയി. 

മഹാസമുദ്രം എന്ന ചിത്രത്തിലൂടെയാണ് റാം ശരത് സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത്. മഹാസമുദ്രത്തില്‍ വരുന്നതിന് മുന്പെ സംഗീതവുമായി നടന്നിരുന്നെങ്കിലും സിനിമയിലേക്കുള്ള ചുവടു വയ്പ്പ് ഈ ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രത്തില്‍ മ്യൂസിക് പ്രോഗ്രാമറായാണ് റാം ശരത് ആദ്യമായി എത്തുന്നത്. ചിത്രത്തിലെ നാലു ഗാനങ്ങള്‍ക്ക് മാത്രമല്ല, പശ്ചാത്തല സംഗീതവും റാം ശരത് ഒരുക്കി. സംഗീത സംവിധായകനായ സൂരജ് ബാലന്‍റെ സംഗീതത്തോടുള്ള പാഷനും ജീവിതവുമാണ് റാം ശരത്തിനെ ഏറെ സ്വാധീനിച്ചിട്ടുള്ളത്. സംഗീതത്തിന്‍റെ ആഴവും പരപ്പും അടുത്തറിഞ്ഞത് സൂരജ് ബാലനിലൂടെയും ബിജി ബാലിലൂടെയുമായിരുന്നു. 

ചേച്ചിയിലൂടെയാണ് റാം ശരത് സംഗീതത്തെ അറിയുന്നതു. ആദ്യ ഗുരുവും ചേച്ചി തന്നെ. അച്ഛനും സംഗീതത്തില്‍ മാര്‍ഗ്ഗ ദര്‍ശനം നല്കി. പ്രതിഭയുണ്ടെങ്കില്‍ ഏത് കലയിലും എളുപ്പം മുന്നോട്ടു കുതിക്കാന്‍ കഴിയുമെന്ന് റാം ശരത് പറയുന്നു. സംഗീതമാണ് ജീവിതം എന്നു വിശ്വസിക്കുന്നു റാം ശരത്. സംഗീതത്തില്‍ മുഴുകി ജീവിക്കുക എന്നതാണു അദ്ദേഹത്തിന്‍റെ ജീവിത ലക്ഷ്യവും. സംഗീതത്തില്‍ ഉറച്ചു നില്‍ക്കുവാന്‍ സംഗീത സംവിധായകനായി തന്നെ നിലനില്‍ക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ല. കീബോര്‍ഡ് പ്ലേയര്‍ ആയിട്ടോ പ്രോഗ്രാമറായോ സംഗീതത്തില്‍  ഊര്‍ജസ്വലമായി നില്‍ക്കുക എന്നതാണു റാം ശരത് ആഗ്രഹിക്കുന്നതും. തട്ടാശ്ശേരി കൂട്ടത്തിലെ നാലു ഗാനങ്ങൾക്കും സംഗീതം ചിട്ടപ്പെടുത്തിക്കഴിഞ്ഞു. പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് റാം ശരത്തിന്‍റെ സംഗീതത്തില്‍ ഇനി പുറത്തിറങ്ങുവാനുള്ളത്.  

spot_img

Hot Topics

Related Articles

Also Read

സംഗീതത്തിന്റെ മുത്തും പവിഴവുമായി ‘ജയവിജയം’  

0
ജന്മം കൊണ്ട് മാത്രമല്ല, സംഗീതം കൊണ്ടും അപൂര്‍വ സമന്വയമായിരുന്നു ഈ ഇരട്ട സഹോദരന്മാര്‍. 1988- ൽ കെ ജി വിജയനും 2024- ൽ കെ ജി ജയനും ജീവിതത്തിൽ നിന്നും വിടപറഞ്ഞു. ഭക്തിഗാനരംഗത്ത് വിരാജിച്ച രണ്ട് സംഗീത മഹാതപസ്വികൾ.

‘മിസ്റ്റർ ബംഗാളി’ തിയ്യേറ്ററുകളിലേക്ക്

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രം ജനുവരി മൂന്നിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്...

‘ആന്‍റണി’യില്‍ ജോജു ജോര്‍ജ്ജു൦ കല്യാണിയും; നവംബര്‍ 23- നു തിയ്യേറ്ററിലേക്ക്

0
ഐന്‍സ്റ്റീന്‍ മീഡിയയുടെയും നെക്സ്റ്റല്‍ സ്റ്റുഡിയോയുടെയും അള്‍ട്രാമീഡിയ എന്‍റര്‍ടൈമെന്റിന്‍റെയും ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും സുശീല്‍ കുമാര്‍ അഗ്രവാളും നിതിന്‍ കുമാറും രജത് അഗ്രവാളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ ജീവിതകഥ വെള്ളിത്തിരയില്‍; മധുര്‍ മിത്തല്‍ സംവിധായകന്‍

0
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസത്തില്‍ പ്രമുഖനായിരുന്ന മുത്തയ്യ മുരളീധരന്‍റെ ജീവിതകഥ സിനിമയാകുന്നു. ‘സ്ലം ഡോഗ് മില്യനയര്‍’ എന്ന ചിത്രത്തിലൂടെ ലോകത്തിന്‍റെ നിറുകയില്‍ എത്തിയ സംവിധായകന്‍ മധുര്‍ മിത്തല്‍ ആണ് ‘800’ എന്ന പേരില്‍ ചിത്രം പുറത്തിറക്കുന്നത്.

നിർമ്മാതാക്കളുടെ നിലപാടിൽ പ്രതിഷേധവുമായി ഫിയോക്; ഫെബ്രുവരി 22- മുതൽ തിയ്യേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല

0
ഫെബ്രുവരി 22 മുതൽ കേരളത്തിലെ തിയ്യേറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാടുമായി ഫിയോക്.