Sunday, September 6, 2026

മോഹൻലാൽ ചിത്രം ‘തുടരും’ ഏപ്രിൽ- 25 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന്

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ഏപ്രിൽ 25 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മോഹൻലാലിന്റെ 360- ചിത്രം കൂടിയാണ് ‘തുടരും’. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെഷണ്മുഖൻ എന്ന  സാധാരണക്കാരനായ ടാക്സി ഡ്രൈവർ കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ 15- വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- ശോഭന കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രം കൂടിയാണ് തുടരും. എത്തുന്നത്. കെ. ആർ സുനിലിന്റെതാണ് കഥ. തരുൺ മൂർത്തിയും സുനിലും ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയയുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് രഞ്ജിത് ആണ്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻ പിള്ള രാജു, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിങ് നിഷാദ് യൂസഫ്, ഷഫീഖ്,സംഗീതം ജയ്ക്സ് ബിജോയ്.

spot_img

Hot Topics

Related Articles

Also Read

കണ്ണൂര്‍ സ്ക്വാഡ് വ്യാഴാഴ്ച മുതല്‍ തിയ്യേറ്ററുകളിലേക്ക്; പ്രതീക്ഷയോടെ ആരാധകര്‍

0
മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്ക്വാഡ് വ്യാഴാഴ്ച മുതല്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ്.

നിര്‍മാണം ചെമ്പന്‍ വിനോദ്; ‘അഞ്ചക്കള്ളകോക്കാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
നടനായും നിര്‍മാതാവായും തിരക്കഥാകൃതായും മലയാള സിനിമയില്‍ തന്‍റേതായ ഇരിപ്പിടം കണ്ടെത്തിയ ചെമ്പന്‍ വിനോദ് നിര്‍മാതാവായി എത്തുന്ന ചിത്രം ‘അഞ്ചക്കള്ളകോക്കാന്‍’ ചെമ്പന്‍ വിനോദിന്‍റെ സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്നു

ടിറ്റോ വിൽസൻ നായകനാകുന്നു; ‘സംഭവം ആരംഭം; ചിത്രത്തിന്റെ ടീസർ റിലീസായി

0
ടീം വട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാദ് ഹസ്സനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഹെവി ഡോസ് എന്ന കഥാപാത്രമായാണ് ടിറ്റോ വിൽസൺ എത്തുന്നത്. സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരുടെ ഏത് വിധേനെയും ഉപയോഗിക്കുന്ന രീതിയാണ് ഈ കഥാപാത്രത്തിന്റെ പ്രത്യേകത.

കാലത്തിനൊപ്പം സഞ്ചരിക്കുന്ന സിനിമകള്‍

0
നിരവധി പുരസ്കാരങ്ങളും ഇതോടൊപ്പം തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സാമൂഹികമായ വിഷയങ്ങളില്‍ തന്‍റേതായ നിലപാടുകള്‍ എന്നും വ്യക്തമാക്കാറുള്ള സിദ്ധാര്‍ഥ് ശിവയുടെ കലാബോധവും അതിന്‍റെ സമര്‍പ്പണവുമെല്ലാം സമൂഹത്തിനും സമൂഹം ചർച്ച ചെയ്യുന്ന വിഷയത്തിലുമായിരുന്നു.

കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന് രാമചന്ദ്ര ബോസ് & കോ; ഹൌസ് ഫുള്‍ ആയി തിയ്യേറ്ററുകള്‍

0
കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന് രാമചന്ദ്ര ബോസ് & കോ. നിലവില്‍ സിനിമാ കാണാന്‍ ഹൌസ് ഫുള്ളാണ് തിയ്യേറ്ററുകളിപ്പോള്‍.