Wednesday, October 21, 2026

ടോവിനോ തോമസ് ചിത്രം ‘നരിവേട്ട’ തിയ്യേറ്ററുകളിലേക്ക്

ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നരിവേട്ട തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. മെയ് 23- നു ചിത്രം പ്രേക്ഷകരിലേക്ക് എത്തും.  അനുരാജ് മനോഹർ ആണ് സംവിധാനം. തമിഴ് നടൻ ചേരൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇന്ത്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പുഷാൻ, ഷിയാസ് ഹസൻ എന്നിവരാണ് നിർമ്മാണം. ചിത്രത്തിൽ പ്രിയംവദ കൃഷ്ണ നായികയായി എത്തുന്നു. കുട്ടനാട്, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ മുൻപ് ചിത്രീകരണം നടന്നു. വർഗീസ് എന്ന പൊലീസ് കോൺസ്റ്റബിളിന്റെ ജീവിതമാണ് ചിത്രത്തിൽ. ആര്യ സലീം, പ്രശാന്ത് മാധവൻ, എൻ. എം ബാദുഷ, റീനി ഉദയകുമാർ, സുധി കോഴിക്കോട്, എന്നിവരും പുതുമുഖങ്ങളും ചിത്രത്തിൽ  അണിനിരക്കുന്നു. അബിൻ ജോസഫിന്റെതാണ് തിരക്കഥ. സംഗീതം ജെയ്ക്ക് ബി ജോയ്സ്, ഛായാഗ്രഹണം വിജയ്, എഡിറ്റിങ് ഷമീർ മുഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

സൌദി വെള്ളക്കയ്ക്കും ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം വീണ്ടും തരുൺ മൂർത്തി; നായകനായി മോഹൻലാൽ

0
സൌദി വെള്ളക്കയ്ക്ക, ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘l360’ എന്ന ചിത്രത്തിൽ  നായകനായി മോഹൻലാൽ എത്തുന്നു. രജപുത്ര വിഷ്വൽ  മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.

ലതികയുടെ പാട്ടിൽ ‘ഒത്തിരി ഒത്തിരി മോഹങ്ങള്‍ കതിരി’ടുമ്പോൾ…

0
മലയാളിയുടെ കാതോരമായാണ് ലതിക എന്ന തെന്നിന്ത്യന്‍ ചലച്ചിത്ര ഗായിക പിറന്നു വീഴുന്നത്. പിന്നീടവര്‍ നമ്മുടെ കാതോട് കാതോരമായി ചേര്‍ന്ന് നിന്ന്  പാടിത്തകര്‍ത്തതെല്ലാം സൂപ്പര്‍ ഹിറ്റുകള്‍. ഭരതന്‍ ചിത്രമായ ‘കാതോട് കാതോര’ത്തിലെ “കാതോട് കാതോരം”,...

കിടിലൻ ട്രയിലറുമായി മമ്മൂട്ടിയുടെ ‘ടർബോ’

0
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മിഥുൻ മാനുവേൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ടർബോയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി

ആദ്യ മലയാള സിനിമയുമായി ബംഗാളി സംവിധായകൻ അഭിജിത്ത് ആദിത്യ; ‘ആദ്രിക’യിൽ ഇതരഭാഷകളിൽ നിന്നും താരങ്ങൾ

0
പ്രശസ്ത ഫോട്ടോഗ്രാഫറും  സംവിധായകനും നിർമ്മാതാവുമായ അഭിജിത്ത് ആദിത്യ മലയാളത്തിൽ ആദ്യമായി സിനിമ ചെയ്യാനൊരുങ്ങുന്നു. ‘ആദ്രിക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇതരഭാഷകളിൽ നിന്നുള്ള താരങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

നവയുവത്വത്തിന്റെ അനശ്വര നടനം

0
മലയാള സിനിമയുടെ കാലാകാലങ്ങളായുള്ള സൂപ്പർ ഹിറ്റ് നടിമാരുടെ കൂട്ടത്തിലൊരാളായി മുൻനിരയിലേക്കാണ് ഇപ്പോൾ അനശ്വര രാജന്റെ എൻട്രി. ഒരുപക്ഷേ വളർന്നു വരുന്ന ഏറ്റവും പുതിയ തലമുറകൾക്കിടയിൽ ജനപ്രീതി ലഭിച്ചു കൊണ്ടിരിക്കുന്ന വനിതാ താരം. കാലത്തിനൊത്തും സാഹചര്യത്തിനൊത്തും നിരന്തരം അപ്ഡേറ്റാണ് അനശ്വര.