Sunday, September 6, 2026

ദിലീപ് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പുതുമുഖമായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത് ദിലീപ് പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ഒഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. ദിലീപിന്റെ 150- മത്തെ ചിത്തടം കൂടിയാണിത്. പടം റിലീസായതിന് ശേഷം പുറത്ത് വരുന്ന ടീസർ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. നിറഞ്ഞ സദസ്സുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ‘പ്രിൻസ് ആൻഡ് ഫാമിലി.

പുതുമുഖമായ റാണി ആണ് ചിത്രത്തിലെ നായിക. ഈ ഒറ്റ ചിത്രത്തിലൂടെ റാണി ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. കൂടാതെ ഉർവ്വശിയുടെ ഗസ്റ്റ് റോളും ചിത്രത്തിനുണ്ട്. ഒരു കൂടുമബ ചിത്രമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി. കൂടാതെ ധ്യാൻ ശ്രീനിവാസും ജോസ് കുട്ടി ജേക്കബും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. ബിന്ദു പണിക്കർ, മഞ്ജു പിള്ള, സിദ്ദിഖ്, ഉർവ്വശി,റാണി, ജോണി ആൻറണി, രാജന് ശങ്കരാടി, അശ്വിൻ ജോസ്, റോസ് ബെത് ജോയ്, എന്നിവരുംചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം രെണ ദിവെ, എഡിറ്റിങ് സാഗർ ദാസ്.

spot_img

Hot Topics

Related Articles

Also Read

റിലീസിനൊരുങ്ങി മഞ്ഞുമ്മൽ ബോയ്സ്

0
ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഉടൻ തിയ്യേറ്ററിലേക്ക്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.

ചലച്ചിത്ര അഭിനേതാവ് കലാഭവൻ നവാസ് അന്തരിച്ചു

0
ചലച്ചിത്ര- മിമിക്രി മേഖലകളിൽ കഴിവ് തെളിയിച്ച പ്രശസ്ത നടൻ കലാഭവൻ നവാസ് അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 51- വയസ്സായിരുന്നു. നിലവിൽ ‘പ്രകമ്പനം’ എന്ന സിനിമയിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ...

ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’-  ദുല്‍ഖര്‍ സല്‍മാന്‍

0
ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’- കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍.

രഹസ്യങ്ങളുടെ അഗാധമാർന്ന ‘ഉള്ളൊഴുക്ക്’ ടീസർ പുറത്ത്

0
രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക് ശേഷം പാർവതി തിരുവോത്ത് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന ചിത്രം ഉള്ളൊഴുക്കിന്റെ പുതിയ ട്രയിലർ പുറത്തിറങ്ങി. ഉർവശി ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘ശേഷം മൈക്കിൽ ഫാത്തിമ’യായി കല്യാണി പ്രിയദർശൻ; ട്രയിലർ റിലീസ്

0
ഫാമിലി എന്റർടൈമെന്റ് മൂവി ‘ശേഷം മൈക്കിൽ ഫാത്തിമ’ യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ഫുഡ്ബാൾ കമന്ററിയായാണ് കല്യാണി എത്തുന്നത്. മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുൻപ് ഇറങ്ങിയ ടീസർ ശ്രദ്ധേയമായിരുന്നു.