Sunday, September 6, 2026

ടോവിനോ തോമസ് ചിത്രം ‘നരിവേട്ട’യ്ക്കു U/A സർട്ടിഫിക്കറ്റ്

ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നരിവേട്ടയ്ക്ക് U/A സർട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലറും പുറത്തിറങ്ങി. അനുരാജ് മനോഹർ ആണ് സംവിധാനം. തമിഴ് നടൻ ചേരൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇന്ത്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പുഷാൻ, ഷിയാസ് ഹസൻ എന്നിവരാണ് നിർമ്മാണം.

ചിത്രത്തിൽ പ്രിയംവദ കൃഷ്ണ നായികയായി എത്തുന്നു. കുട്ടനാട്, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ മുൻപ് ചിത്രീകരണം നടന്നു. വർഗീസ് എന്ന പൊലീസ് കോൺസ്റ്റബിളിന്റെ ജീവിതമാണ് ചിത്രത്തിൽ. ആര്യ സലീം, പ്രശാന്ത് മാധവൻ, എൻ. എം ബാദുഷ, റീനി ഉദയകുമാർ, സുധി കോഴിക്കോട്, എന്നിവരും പുതുമുഖങ്ങളും ചിത്രത്തിൽ  അണിനിരക്കുന്നു. അബിൻ ജോസഫിന്റെതാണ് തിരക്കഥ. സംഗീതം ജെയ്ക്ക് ബി ജോയ്സ്, ഛായാഗ്രഹണം വിജയ്, എഡിഇടങ്ങ ഷമീർ മുഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

‘ബന്നേർഘട്ട’ യ്ക്കു ശേഷം ‘ഉയിർപ്പ്’; ത്രില്ലറുമായി വിഷ്ണു നാരായണൻ രചനയും സംവിധാനവും

0
പ്രേക്ഷക ശ്രദ്ധ നേടിയ ‘ബന്നോർഘട്ട’ യ്ക്കു ശേഷം വിഷ്ണു നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഉയിർപ്പിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഒരു സ്ലാഷർ ത്രില്ലർ ചിത്രമാണ് ഉയിർപ്പ്.

നിത്യഹരിത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

0
ഉറുദു പഠിച്ചതോട് കൂടി ഗസൽ വാദനം അനായസകരമാക്കി മാറ്റിയ പങ്കജ് ഉധാസ് അമേരിക്കയിലും കാനഡയിലുമായി ഗസൽ വസന്തത്തിന്റെ വിസ്മയം തീർത്തു. പിന്നീട് ഇന്ത്യയിലെത്തിയതിന് ശേഷം ഗസൽ ലോകത്തിന്റെ നിത്യസൌന്ദര്യം ഇവിടം തീർക്കുകയായിരുന്നു അദ്ദേഹം.

തമിഴ്ചിത്രം ‘പെരുസ്’ മാർച്ച് 21- നു കേരള തിയ്യേറ്ററുകളിലേക്ക്

0
തമിഴ് നാട്ടിൽ മികച്ച സ്വീകാര്യതയോടെ പ്രദർശനം തുടരുന്ന തമിഴ് ചിത്രം ‘പെരുസ്’ മാർച്ച് 21- നു കേരളത്തിലെ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നർമ്മമുഹൂർത്തങ്ങളെ കോർത്തിണക്കിയ കുടുംബ ചിത്രമാണ് ‘പെരുസ്’. ഇളങ്കോ റാം തിരക്കഥയെഴുതി...

ഓണം റിലീസിനൊരുങ്ങി ‘സൂപ്പർ സ്റ്റാർ കല്യാണി’;  ഡയാന ഹമീദ് കേന്ദ്രകഥാപാത്രമായി എത്തുന്നു

0
ഡയാന ഹമീദ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘സൂപ്പർ സ്റ്റാർ കല്യാണി’ ഓണത്തിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. രജീഷ് വി രാജയുടേതാണ് രചനയും സംവിധാനവും. ഹരിശ്രീ അശോകൻ, ശ്രീജിത്ത് ബാബു, മാല പാർവതി, ജെയിംസ്...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സർവ്വം മായ’

0
നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘സർവ്വം മായ’യുടെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഖിൽ സത്യന്റെതാണ് കഥയും എഡിറ്റിങും സംവിധാനവും. ‘The ghost next door’ എന്നാണ് ടൈറ്റിലിന്റെ ടാഗ്...