Wednesday, October 21, 2026

ഏഴാമത് IEFFK- ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിക്കാൻ കോഴിക്കോട്, ശ്രീലങ്കൻ സംവിധായിക നദീ വാസല മുദലിയറാച്ചി ഉത്ഘാടനം ചെയ്യും

നൂതനമായ സംവിധാനമികവു കൊണ്ടും ആശയങ്ങൾ കൊണ്ടും ചലച്ചിത്ര ദൃശ്യാവിഷ്കാരത്തെ സമീപിക്കുന്ന സ്വതന്ത്ര പരീക്ഷണാത്മക സിനിമകളുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ ഏഴാമത്  IEFFK- യ്ക്ക് (independent and experimental film festival of kerala ) കോഴിക്കോട് മെയ് 9- നു തുടക്കം കുറിക്കും. വൈകീട്ട് അഞ്ചുമണിക്ക് കോഴിക്കോട് ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയ്യേറ്ററിൽ വെച്ച് ശ്രീലങ്കൻ സംവിധായിക നദീ വാസല മുദലിയറാച്ചിയാണ് ഉത്ഘാടനം ചെയ്യുക. മെയ് 9- മുതൽ 23- വരെ നടക്കുന്ന ഫെസ്റ്റിവലിൽ എല്ലാദിവസവും രാവിലെ 9- മണി മുതൽ രാത്രി 10 മണിവരെ സിനിമകളുടെ പ്രദർശനം ഉണ്ടാകും.

നദീ വാസല മുദലിയറാച്ചി സംവിധാനം ചെയ്ത ശ്രീലങ്കൻ ചിത്രം ‘ പാൻട്രം’  ആണ് ഉത്ഘാടന ചിത്രം. നിധി സക് സേന സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘സാഡ് ലെറ്റേർസ് ഓഫ് ആൻ ഇമാജിനറി വിമെൺ’ ആണ് സമാപന ചിത്രം. ഫെസ്റ്റിവലിന്റെ ഏഴാമത്തെ എഡിഷനിൽ പതിനാല് മലയാള സിനിമകൾ, 12 ഇന്ത്യൻ സിനിമകൾ, 5 ലോക സിനിമകൾ എന്നിവ പ്രദർശിപ്പിക്കും. സംവിധായകരായ രാംദാസ് കടവല്ലൂർ, അർജുൻ എന്നിവരാണു സെലെക്ഷൻ ജൂറി അംഗങ്ങൾ. സംവിധായകരായ അരുൺ കാർത്തിക്, സുധ കെ എസ്, നിരൂപകൻ പി കെ സുരേന്ദ്രൻ എന്നിവരാണു മത്സരവിഭാഗം ജൂറി അംഗങ്ങൾ.  ഫെസ്റ്റിവലിൽ ആദ്യമായി ഏർപ്പെടുത്തിയ ഇന്ത്യൻ സിനിമകളുടെ മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിന് 50,000/- രൂപ ക്യാഷ് അവാർഡും നല്കുന്നുണ്ട്.

സംവിധായകരും അണിയറ പ്രവർത്തകരുമായുള്ള ചോദ്യോത്തര വേളകൾ, മീറ്റ് ദി ഡയറക്ടർ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. 13 നു വൈകീട്ട് 6 മണിക്ക് നടക്കുന്ന അവാർഡ് വിതരണച്ചടങ്ങിൽ തമിഴ് സംവിധായകൻ അരുൺ കാർത്തിക്, സംവിധായിക സുധ പത്മജ ഫ്രാൻസിസ്, നിരൂപകൻ പി. കെ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. ഡെലിഗേറ്റ് ഫീ 700/- രൂപയും വിദ്യാർഥികൾ 400/- രൂപയും അടക്കണം. സ്പോട്ട് രജിസ്ട്രഷേൻ ഉണ്ടായിരിക്കുന്നതാണ്. 2016-ൽ സ്വർണ്ണപുസ്തക അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ‘വോൾഹാന്തൽ സ്ട്രീറ്റ്’ എന്ന നോവലിലൂടെയാണ് നദീ വാസല മുദലിയറാച്ചി ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൂടാതെ പെയിന്റിങ്, എഴുത്ത്, സിനിമ, കവിത, ഉപന്യാസങ്ങൾ, വിമർശനം  എന്നി കലകളിലും നിപുണയാണ് മനുഷ്യാവകാശ പ്രവർത്തകകൂടിയായ നദീ വാസല മുദലിയറാച്ചി.

spot_img

Hot Topics

Related Articles

Also Read

പുതുമുഖങ്ങളെ തേടി സംവിധായകൻ ടോം ഇമ്മട്ടി; നായകനായി എത്തുന്നത് വിനായകൻ

0
വിനായകനെ നായകനാക്കിക്കൊണ്ട് സംവിധായകൻ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുന്നാളി’ലേക്ക് പുതുമുഖങ്ങൾക്കും അവസരം. ചിത്രത്തിന്റെ പേരിനൊപ്പം ‘ക്രോവേന്മാരും സ്രാപ്പേന്മാരും’  എന്ന ടാഗ് ലൈനും ചേർത്തിട്ടുണ്ട്. ടൊവിനോ തോമസിനെ നായകനാക്കി...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി  ‘രണ്ടാം യാമം’  

0
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ നേമം പുഷ്പരാജ് സംവിധാനം ചെയ്ത് ആർ. ഗോപാലൻ തിരക്കഥ എഴുതിയ ചിത്രം രണ്ടാം യാമ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇദ്ദേഹം സംവിധാനം ചെയ്ത ഗൌരി ശങ്കരം, കുക്കിലിയാർ,...

തൃഷയും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ‘ഐഡെൻറിറ്റി’ ജനുവരി രണ്ടിന് തിയ്യേറ്ററുകളിൽ

0
തെന്നിന്ത്യൻ നായിക തൃഷയെയും ടൊവിനോ തോമസിനെയും പ്രധാനകഥാപാത്രങ്ങളാക്കി അഖിൽ പോൾ- അനസ് ഖാൻ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ഐഡെൻറിറ്റി ജനുവരി 2- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കൂടാതെ...

മലയാള സിനിമയ്ക്ക് ചരിത്രനേട്ടവുമായി ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി എമ്പുരാൻ; ആദ്യ ബുക്കിങ്ങിൽ നേടിയത് 50 കോടി

0
മലയാള സിനിമയിൽ ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് പൃഥിരാജ് സംവിധാനം ചെയ്ത്  മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന എമ്പുരാൻ. അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യദിനത്തിൽ തന്നെ 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ഈ ആഴ്ചയിൽ ഗ്ലോബൽ കളക്ഷൻ 80...

തിയ്യേറ്ററുകളിലേക്ക് ‘റാണി’; ബിജു സോപാനവും ശിവാനിയും ആദ്യമായി ഒന്നിക്കുന്ന സിനിമ

0
ഉപ്പും മുളകും എന്ന എന്ന ഫ്ലവേര്‍സ് ചാനല്‍ പരമ്പരയിലൂടെ ശ്രദ്ധേയരായ ബിജു സോപാനവും ശിവാനിയും ഒന്നിക്കുന്ന ആദ്യ ചിത്രം ‘റാണി’ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. എസ് എം ടി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിസാമുദ്ദീന്‍ സംവിധാനം ചെയ്യുന്ന റാണി ഒരു ഫാമിലി എന്‍റര്ടൈമെന്‍റ് മൂവിയാണ്