Sunday, September 6, 2026

‘ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമാണ് ഇന്‍ ഹരിഹര്‍ നഗര്‍’- ജഗദീഷ്

മലയാളത്തില്‍ ഹിറ്റു സിനിമകള്‍ക്ക് കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയ കലാകാരനാണ് അന്തരിച്ച സിദ്ദിഖ്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രവും കുടുകുട ചിരിപ്പിക്കുന്ന കഥാപാത്രങ്ങളും മലയാളികള്‍ ഒരിയ്ക്കലും മറക്കില്ല. ചിത്രത്തിലെ താന്‍ അഭിനയിച്ച അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തെയും ഗോഡ് ഫാദറിലെ മായന്‍ കുട്ടി എന്ന കഥാപാത്രത്തെയും അന്നത്തെ സിനിമ അനുഭവത്തെയും ഓര്‍ത്തെടുത്തുകൊണ്ട് സിദ്ദിഖിനെ അനുസ്മരിക്കുകയാണ് ജഗദീഷ്. “തന്‍റെ സിനിമാ ജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവ് ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രമായിരുന്നു. അതിനും മുന്‍പെ തന്നെ സിദ്ധിക്കുമായി ബന്ധമുണ്ടായിരുന്നു. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥയില്‍ ഫാസില്‍ സാറുമായി സഹകരിച്ചപ്പോള്‍ അതിന്‍റെ സംഭാഷണ രചയിതാവ് എന്ന നിലയില്‍ അവിടെ വച്ചാണ് സാറിന്‍റെ അസോസിയേറ്റുകളായ സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ട് പരിചയപ്പെടുന്നത്. അവിടെ വെച്ചാണ് സിദ്ധിക്കുമായി കൂടുതല്‍ അടുക്കുവാനും മനസ്സിലാക്കുവാനും കഴിഞ്ഞത്.

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രം അഭിനയ ജീവിതത്തിനു വഴിത്തിരിവായി. “ഇത്രയധികം അച്ചടക്കമുള്ള സംവിധായകനെ കണ്ടിട്ടില്ല. അദ്ദേഹത്തോടൊപ്പം ഒരുപാട് സ്റ്റേജ് ഷോകളില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഗോഡ് ഫാദറിലെ താന്‍ അഭിനയിച്ച മായന്‍ കുട്ടി എന്ന കഥാപാത്രം മരത്തില്‍ നിന്നും വീണപ്പോള്‍ വേവലാതിയോടെ സിദ്ധിക്കും ലാലും ഓടിവന്നു. ഒന്നും പറ്റിയില്ലെന്ന് അവരെ കുറെ ആശ്വസിപ്പിച്ചു. ആ സീനില്‍ ഞാന്‍ ഇല്ലാത്ത സീനെടുക്കുമ്പോഴും ഞാന്‍ അവിടെ ചെന്നു ഇരിക്കുമായിരുന്നു. തന്‍റെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തിന്‍റെ ഇമേജ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഇപ്പൊഴും ഒരുപോലെ നില്‍ക്കുവാന്‍ കാരണം സിദ്ധിക്കും ലാലുമാണ്.  

ഹിറ്റ്ലറിലെ ഹൃദയഭാനു എന്ന കാഥാപാത്രം പൌഡറിട്ട് പോകുന്ന രംഗം എത്ര കോമഡി പ്രോഗ്രാമുകളില്‍ കാണിച്ചിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല. സിദ്ദിഖ്- ലാല്‍മാരുടെ സ്ക്രിപ്റ്റില്‍ ഇംപ്രവൈസ്ഡ് ചെയ്യാറുണ്ടോ എന്നു പലരും ചോദിച്ചിട്ടുണ്ട്. എനിക്കൊരിക്കലും അങ്ങനെ ചെയ്യേണ്ടി വന്നിട്ടില്ല. സ്ക്രിപ്റ്റില്‍ ഉള്ളത് അഭിനയിച്ചു ഫലിപ്പിച്ചാല്‍ മാത്രം മതിയായിരുന്നു. ഏറ്റവും നല്ല ഹൃദയാലുവായ മനുഷ്യനായിരുന്നു. പാവങ്ങളെ സഹായിക്കുന്നതില്‍ ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ല അദ്ദേഹം. തേടിയെത്തുന്നവരെയൊന്നും നിരാശരാക്കിയിട്ടില്ല. മിമിക്രി കലാകാരന്മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. സാമ്പത്തികമായി  ഒരുപാട് സഹായങ്ങള്‍ ചെയ്തു. ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ച കലാകാരനാണ്. ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത തമാശകളാണ് അദ്ദേഹം സിനിമയില്‍ കാണിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ഇത്രയും കാലം നീണ്ടുനിന്നത്.

spot_img

Hot Topics

Related Articles

Also Read

വിവാദങ്ങൾക്കൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ജയ് ഗണേഷ്’

0
വീൽചെയറിൽ ഇരിക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിൽ മഹിമ നമ്പ്യാർ നായികയായി എത്തുന്നു.

ഗൌതം രവീന്ദ്രന്റെ കഥയും തിരക്കഥയും സംവിധാനവും; ‘ചിത്രീകരണം പൂർത്തിയാക്കി ‘കനോലി ബാന്റ് സെറ്റ്’

0
വെസ്റ്റേൺ ബ്രീസ് പിക്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി കെ സുന്ദർ എന്നിവർ നിർമ്മിച്ച് ഗൌതം രവീന്ദ്രൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കനോലി ബാന്റ് സെറ്റ്’ ന്റെ...

‘നാലുപതിറ്റാണ്ടിലേറെ കാലത്തെ എന്‍റെ സുഹൃത്തും അഭ്യുദയാംകാംക്ഷിയും’- അനുസ്മരിച്ച് കെ ടി കുഞ്ഞുമോന്‍

0
നാലുപതിറ്റാണ്ടിലേറെ കാലത്തെ എന്‍റെ സുഹൃത്തും അഭ്യുദയാംകാംക്ഷിയുമായ ശ്രീ. പി വി ഗംഗാധരന്‍റെ വേര്‍പാടില്‍ അത്യധികം ദു:ഖിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനോടൊപ്പം ഞാനും പങ്ക് ചേരുന്നു. പരേതാത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു’

പത്രപ്രവർത്തകനും നടനുമായ വേണുജി അന്തരിച്ചു

0
പത്രപ്രവർത്തകനും സീരിയൽ- ചലച്ചിത്ര താരവും നടകനടനുമായ വേണു ജി എന്ന ജി. വേണുഗോപാൽ അന്തരിച്ചു. 65 വയസ്സായിരുന്നു. കേരളപത്രികയുടെ സഭ എഡിറ്റർ ആയിരുന്നു ഇദ്ദേഹം. വൃക്കസംബന്ധമായ അസുഖത്താൽ ഏറെനാളുകളായി ചികിത്സയിൽ ആയിരുന്നു.

പാട്ടിന്റെ അമരത്തെ അനശ്വര ഭാവഗായകൻ; പി. ജയചന്ദ്രന് വിട..

0
പാട്ടിന്റെ അമരത്ത് ഭാവഗാനാലാപനത്തിന്റെ വെന്നിക്കൊടി പാറിച്ച അനശ്വര ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. മലയാളി മനസ്സുകളിൽ പ്രണയത്തിന്റെ ഭാവജ്ജ്വാല പകർന്ന പാട്ടുകാരൻ. പാടിയ പാട്ടുകളെല്ലാം ഹിറ്റ്. രാഗസുന്ദരമായ ശബ്ദാഡ്യം കൊണ്ട് അദ്ദേഹം പാടിയ...