Saturday, September 5, 2026

ഒരു പൂവിരിയും സുഖമുള്ള പാട്ടുകള്‍

ജയചന്ദ്രന്‍, യേശുദാസ്, എം ജി ശ്രീകുമാര്‍. മലയാളികള്‍ക്കിടയില്‍ ഗായകരുടെ പേരെടുത്ത് പരിശോധിച്ചാല്‍ മനസ്സിലേക്ക് ഓടിയെത്തുക ഇവരായിരിക്കും. മലയാള സിനിമാ സംഗീത ലോകത്ത് നിന്നെന്നല്ല മലയാളി മനസ്സില്‍ നിന്നുപോലും ഒഴിച്ച് കൂടാനാവാത്ത ഗായകനാണ് എം ജി ശ്രീകുമാര്‍. മോഹന്‍ലാല്‍ അഭിനയിച്ച ആദ്യകാല സൂപ്പര്‍ ഹിറ്റ് സിനിമകളിലെ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ പാടുവാനും ഭാഗ്യമുണ്ടായത് എം ജി ശ്രീകുമാറിനായിരുന്നു. മോഹന്‍ലാല്‍ നിര്‍മ്മാതാവ് സുരേഷ്, സംവിധായകന്‍ പ്രിയദര്‍ശന്‍ എന്നിവരുടെ പ്രധാന കണ്ണിയായി എം ജി ശ്രീകുമാറും വിളക്കിച്ചേര്‍ക്കപ്പെട്ടപ്പോള്‍ മോഹന്‍ലാല്‍ അഭിനയിച്ച മിക്ക ഹിറ്റ് സിനിമകള്‍ക്കും പ്രശസ്തമായ ഗാനങ്ങള്‍ ആലപിക്കുവാനും എം ജി ശ്രീകുമാറിന് കഴിഞ്ഞു. സഹോദരനും പ്രശസ്ത സംഗീത സംവിധായകനുമായ എം ജി രാധാകൃഷണന്‍, ഗായികയും സഹോദരിയുമായ ഓമനക്കുട്ടിയമ്മ എന്നിവരുടെ കൂടെ സംഗീതലോകത്ത് തഴച്ചു വളരുകയായിരുന്നു എം ജി ശ്രീകുമാര്‍.

എം.ജി. ശ്രീകുമാർ

പ്രേംനസീര്‍ എന്ന മലയാളത്തിലെ ആദ്യകാല സൂപ്പര്‍ സ്റ്റാറിന്‍റെ പാട്ടുകളില്‍ ഭൂരിപക്ഷവും അവകാശപ്പെട്ടിരുന്നതും  അംഗീകരിച്ചു പോന്നതും യേശുദാസിന്‍റെ സ്വരത്തെ ആയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് മോഹന്‍ലാല്‍ മലയാള സിനിമയിലേക്ക് കടന്നു വന്നപ്പോള്‍ എം ജി ശ്രീകുമാര്‍ മാത്രമേ മോഹന്‍ലാല്‍ സിനിമകളില്‍  പാടിയാല്‍ ശരിയാകുകയുള്ളൂ എന്ന നിലവന്നു. ഒരു ഗായകന്‍ എന്ന നിലയില്‍ സ്വരഗാംഭീര്യത്തിന്‍റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ക്കും പാത്രമായിരുന്നു എം ജി ശ്രീകുമാര്‍. എന്നാല്‍ തുടരെ തുടരെ നിരവധി അംഗീകാരങ്ങള്‍ അവാര്‍ഡുകള്‍ എം ജി ശ്രീകുമാറിനെ തേടിയെത്തി. ഹിസ് ഹൈനസ് അബ്ദുല്ലയിലെയും കിരീടത്തിലെയും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെയും ഭരതത്തിലെയും തേന്മാവിന്‍ കൊമ്പത്തിലെയും വടക്ക് നോക്കിയന്ത്രത്തിലെയും ….അങ്ങനെ എണ്ണിയാലൊടുങ്ങാത്ത മലയാളത്തിലെ ഹിറ്റ് സിനിമകളിലെ ഹിറ്റ് പാട്ടുകള്‍ പാടിക്കൊണ്ട് എം ജി ശ്രീകുമാര്‍ യേശുദാസിനും ജയചന്ദ്രനും ഒപ്പം മലയാളി മനസ്സുകളില്‍ വളര്‍ന്ന് വന്നു. 

മികച്ച ഗായകനുള്ള കേരള സര്‍ക്കാര്‍ പുരസ്കാരവും കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയെങ്കിലും  വിവാദങ്ങള്‍ക്ക് ശമനമുണ്ടായിരുന്നില്ല . 1990 ല്‍ ഹിസ്ഹൈനസ് അബ്ദുല്ലയിലെ ‘നാദരൂപിണി ശങ്കരി പാഹിമാം’ എന്നഗാനവും 1999 ല്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ ചാന്തുപൊട്ടും ചങ്കെലെസ്സും ചാര്‍ത്തി വരുന്നവളെ തുടങ്ങിയ ഗാനങ്ങള്‍ കൊണ്ട് അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. കൂടാതെ ഈ ഗാനങ്ങള്‍ പാടിയ ഗായകനെ തേടി മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരവും എത്തി. ഗായകനായും അവതാരകനായും ടെലിവിഷൻ താരമായും ഓരോ വീടിന്‍റെയും സ്വീകരണ മുറികളില്‍ എം ജി ശ്രീകുമാര്‍ സുപരിചിതനായി. മലയാളത്തില്‍ മാത്രമല്ല, ഇതര ഭാഷകളിലും എം ജി ശ്രീകുമാറും അദ്ദേഹത്തിന്‍റെ പാട്ടുകളും സ്വീകരിക്കപ്പെട്ടു. 1983 ല്‍ പുറത്തിറങ്ങിയ കൂലി എന്ന ചിത്രത്തിലെ ‘വെള്ളിക്കൊലുസോടെ കളിയാടും അഴകേ നിന്‍ ഗാനങ്ങളില്‍ ഞാനാണാദ്യം താളം’ എന്ന പാട്ടു പാടിക്കൊണ്ടാണ് ചലച്ചിത്ര പിന്നണി ഗായകനായി എം ജി ശ്രീകുമാര്‍ അരങ്ങേറ്റം കുറിക്കുന്നത്. 

പുതിയൊരു ശബ്ദത്തിലൂടെ കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി എന്നദ്ദേഹം പാടിയപ്പോള്‍ പാട്ടിന്‍റെ ആസ്വാദ്യത മലയാളികള്‍ക്ക് യേശുദാസിനോളം തന്നെ ഉണ്ടായിരുന്നു. നാദരൂപിണിയില്‍ ഭക്തിരസത്തിന്‍റെ ആനന്ദത്തില്‍ മലയാളികള്‍ ലയിച്ചു ചേര്‍ന്നു. അച്ഛനും അമ്മയും സഹോദരങ്ങളും സംഗീതത്തില്‍ വിരാജിച്ചപ്പോള്‍ ആ പാതയില്‍ നിന്നും വേറിട്ട ശൈലി എം ജി ശ്രീകുമാറിനും ഉണ്ടായിരുന്നില്ല. സംഗീതം പിറന്ന വീട്ടില്‍ സ്വരങ്ങളുടെയും ശ്രുതിലയങ്ങളുടെയും സംഗമ ഭൂമിയായിരുന്നു എക്കാലത്തും. പാടിയപാട്ടുകളെല്ലാം കാതിലൂടെയൊഴുകി ഹൃദയത്തില്‍ തളം കെട്ടി നില്‍ക്കുമായിരുന്നു. പ്രണാമം എന്ന  ചിത്രത്തിലെ ‘താളം മറന്ന താരാട്ടു കേട്ടെന്‍’, താളവട്ടം എന്ന ചിത്രത്തിലെ കളഭം ചര്‍ത്തൂം ‘പൊന്‍വീണേ’, ആര്യന്‍ എന്ന ചിത്രത്തിലെ പൊന്‍മുരളിയൂതും’, ചിത്രത്തിലെ ‘ദൂരെ കിഴക്കുദിക്കും’, ’പാടം പൂത്ത കാലം’,സ്വാമിനാഥ പരിപാലയാശുമാം’, ‘ഈറന്‍ മേഘം പൂവും കൊണ്ട്’, മൂന്നാം പക്കത്തിലെ ‘താമരക്കിളി പാടുന്നു’, ഒരു മുത്തശ്ശിക്കഥയിലെ ‘കണ്ടാല്‍ ചിരിക്കാത്ത’,വിചാരണ എന്ന ചിത്രത്തിലെ ‘ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു’, അഥര്‍വത്തിലെ ‘പൂവായ് വിരിഞ്ഞു’, തുടങ്ങി ഹിറ്റ് പാട്ടുകളുടെ തമ്പുരാനാണ് അന്നും ഇന്നും എന്നും എം ജി ശ്രീകുമാര്‍ എന്ന പിന്നണിയഗായകൻ.

spot_img

Hot Topics

Related Articles

Also Read

ഡിസംബർ 8 ന് ‘പുള്ളി’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന്

0
ഡിസംബർ ഒന്നിന് റിലീസ് പ്രഖ്യാപിച്ചിരുന്ന അശോകൻ സംവിധാനം ചെയ്ത് ദേവ് മോഹൻ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഡിസംബർ 8 ലേക്ക് മാറ്റി. ചിത്രത്തിന്റെ റപുതുക്കിയ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെയാണ് പുറത്ത് വിട്ടത്.

അനീഷ് അൻവർ ചിത്രം ‘രാസ്ത’ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

0
അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ചിത്രഭാരതി (ഇന്ത്യൻ) വിഭാഗത്തിൽ ഒഫീഷ്യൽ സെലെകഷൻ നേടി. ഒമാനിൽ ചിത്രീകരിച്ച ഈ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

സിനിമയിലെ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹത്തിന്റെ പോസ്റ്ററുമായി ‘മഞ്ഞുമ്മൽ ബോയ്സ്’

0
ഞ്ഞുമ്മൽ ബോയ്സ് അത്തരമൊരു സിനിമയാണ്. പോസ്റ്ററിൽ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രമാണുള്ളത്. ചുവപ്പ്  നിറത്തിലെ ക്വാളിസാണ് പോസ്റ്ററിൽ.

IFFLA ൽ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട് ‘പാട്രിയറ്റ്’

0
മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം പാട്രിയാറ്റ് ഉടൻ തിയ്യേറ്ററുകളിലേക്ക്. മലയാള സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായിട്ടാണ് എഎ സിനിമ...

36- കോടി സ്വന്തമാക്കി കിങ് ഓഫ് കൊത്ത; രണ്ടാം വാരത്തിലും ഹൌസ് ഫുള്‍

0
ഡീഗ്രേഡിങ്ങും വ്യാജ പതിപ്പുകളും എതിരിട്ട് കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടര്‍ന്നു കൊണ്ട് രണ്ടാംവാരത്തിലേക്ക് കടന്നു.