തിയ്യേറ്ററുകളിൽ ആരാധകരുടെ ആവേശക്കടലിളക്കമാണ് മാർച്ച് 27- മുതൽ. ഖുറേഷി അബ്രഹാമും സയീദ് മസൂദും നിറഞ്ഞുനിൽക്കുന്ന ദിവസങ്ങളാണിനി. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായി എമ്പുരാൻ വാഴ്ത്തപ്പെടുമ്പോൾ നായകതുല്യമാർന്ന കഥാപാത്രങ്ങളിൽ പ്രേക്ഷകർ തിരഞ്ഞത് ഒരേയൊരു വില്ലനെയായിരുന്നു. ക്ലൈമാക്സ് വരെ പ്രേക്ഷകരെ അക്കാര്യത്തിൽ മുൾമുനയിൽ നിർത്തിയെന്ന് അവകാശപ്പെടുകയാണ് സിനിമകണ്ടിറങ്ങിയ ഓരോരുത്തരും. നിരവധി ചലച്ചിത്ര അഭിനേതാക്കളും സിനിമകാണാൻ തിയ്യേറ്ററുകളിലേക്ക് എത്തി. കൊച്ചിയിലെ കവിത തിയ്യേറ്ററിലാണ് മോഹൻലാൽ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, ടോവിനോ തോമസ്, തുടങ്ങിയവർ ഫസ്റ്റ് ഷോയ്ക്ക് എത്തിയത്. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലും എമ്പുരാൻ ആവേശത്തിലാഴ്ത്തി. വൻജനാവലിയാണ് തിയ്യേറ്ററുകളിൽ എത്തിക്കൊണ്ടിരിക്കുന്നത്.
ആവേശക്കൊടുമുടിയിൽ ആരാധകർ, നിറഞ്ഞുകവിയുന്ന തിയ്യേറ്ററുകൾ; വിജയക്കൊടി പാറിച്ച് എമ്പുരാൻ പ്രദർശനം തുടരുന്നു
Also Read
സെപ്തംബര്‍ 28-നു കണ്ണൂര്‍ സ്ക്വാഡ് തിയ്യേറ്ററുകളിലേക്ക്
മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്ക്വാഡ് സെപ്തംബര്‍ 28-നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ASI ജോര്‍ജ് മര്‍ട്ടിന്‍ എന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്.
ത്രില്ലാണ് ആൻറണി അന്ത്രപ്പേർ, കൊലമാസ്സാണ് ആൻമരിയ; കിടിലൻ സിനിമയുമായി വീണ്ടും ജോഷി
ഇടുക്കിയുടെ വന്യസൌന്ദര്യത്തെ പശ്ചാത്തലമാക്കി പിറവി കൊണ്ട സിനിമ. ജോഷിയുടെത് കിടിലൻ ആക്ഷൻ മൂവിയാണെന്നാണ് 'ആൻറണി' പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം. ആൻറണി ആന്ത്രപ്പേറായി ജോജു ജോർജ്ജും ആൻമരിയ ആയി കല്യാണി പ്രിയദർശനും ഞാനോ നീയോ? എന്ന മട്ടിൽ മത്സരിച്ചഭിനയിച്ച ചിത്രം.
ആസിഫ്അലി പ്രധാനകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘ലെവൽ ക്രോസ്’ ടീസർ പുറത്ത്
ആസിഫ്അലി പ്രധാനകഥാപാത്രമായി അഭിനയിക്കുന്ന ചിത്രം ലെവൽ ക്രോസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അമല പോൾ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ജൂലൈ 26- ന് ഈ ചിത്രം തിയ്യേറ്ററുകളിൽ എത്തുക.
https://www.youtube.com/watch?v=D2iT47KqS9w&ab_channel=ThinkMusicIndia
ചിത്രത്തിന്റെ...
വേറിട്ട പ്രമേയവുമായി ‘താള്‍’; ആന്‍സന്‍ പോള്‍ നായകന്‍, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
ആന്‍സന്‍ പോള്‍ നായകനായി എത്തുന്ന ചിത്രം താള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. റസൂല്‍ പൂക്കുട്ടി, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമ്മൂട്, എം ജയചന്ദ്രന്‍, എന്നിവരാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
36- കോടി സ്വന്തമാക്കി കിങ് ഓഫ് കൊത്ത; രണ്ടാം വാരത്തിലും ഹൌസ് ഫുള്‍
ഡീഗ്രേഡിങ്ങും വ്യാജ പതിപ്പുകളും എതിരിട്ട് കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടര്‍ന്നു കൊണ്ട് രണ്ടാംവാരത്തിലേക്ക് കടന്നു.







