Sunday, September 6, 2026

പ്രിയ സുഹൃത്തിന്‍റെ വേര്‍പാടില്‍ തേങ്ങലടക്കാന്‍ കഴിയാതെ ലാല്‍

മലയാള സിനിമയില്‍ പരിശുദ്ധമായ സൌഹൃദത്തിന്‍റെ നേര്‍സാക്ഷ്യങ്ങളായിരുന്നു സിദ്ദിഖും ലാലും അവരുടെ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് സിനിമകളും. പതിനാറാം വയസ്സുമുതല്‍ തുടങ്ങിയ തുടങ്ങിയ സൌഹൃദമാണ് സിദ്ദിഖിന്‍റെയും ലാലിന്‍റെയും. ആ കൂട്ടുകെട്ട് ഇന്‍ ഹരിഹര്‍ നഗര്‍ പോലെയുള്ള, മാന്നാര്‍ മത്തായി സ്പീകിങ്, ഗോഡ് ഫാദര്‍ പോലെയുള്ള ഹിറ്റുകളുടെ നീണ്ടനിര തന്നെ സൃഷ്ടിച്ചു. ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ ഇരുവരും വേര്‍പിരിഞ്ഞു എങ്കിലും സൌഹൃദത്തിന്‍റെ ആഴവും പരപ്പവും ഒരിക്കലും ദുര്‍ബലപ്പെട്ടതെയില്ല. ഒരുപക്ഷേ സിദ്ദിഖിന്‍റെ ജീവിതാവസാനംവരെയും ആ സൌഹൃദം അണമുറിയാതെ ചേര്‍ന്ന് നിന്നു, ആ മനുഷ്യന്‍ ഈ ഭൂമിയില്‍ നിന്നും വിടപറയുന്നതിന്‍റെ അവസാന നിമിഷം വരെയും.

കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അവസാനമായി ഒരുനോക്കുകാണുവാനായി എത്തുന്ന പ്രിയപ്പെട്ടവരെയും കാത്ത് കിടക്കുന്ന സിദ്ദിഖിനരികെ കൂട്ടുകാരനും ഉണ്ടായിരുന്നു. ഹൃദയത്തെ സ്പര്‍ശിക്കുന്ന കണ്ണു നനയിക്കുന്ന കാഴ്ചയായിരുന്നു അത്. ജീവിതത്തിന്‍റെ പലവിധങ്ങളായ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ നിന്നാണ് സിനിമയുടെ ആദ്യകാലത്ത് സംവിധായകന്‍ ഫാസിലിനൊപ്പം ഇരുവരും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. അവസാനമായി കാണുവാന്‍ ഫാസില്‍ എത്തിയപ്പോള്‍ ലാല്‍  സങ്കടം സഹിക്കുവാന്‍ കഴിയാതെ തേങ്ങുന്നത് നൊമ്പരക്കാഴ്ചയായിരുന്നു.

സിദ്ദിഖിനെക്കുറിച്ച് ലാലിന്‍റെ വാക്കുകള്‍:

ആദ്യം ഞങ്ങള്‍ ഒരുമിച്ച് മിമിക്രി കളിച്ചു. പിന്നെ സിനിമയ്ക്ക് കഥയെഴുതി. സഹസംവിധായകരും സംവിധായകരുമായി. ചിത്രങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്തു. എല്ലാത്തിന്‍റെയും തുടക്കം പുല്ലേപ്പടിയില്‍ നിന്നാണ്. ജീവിതാവസ്ഥകളും ഞങ്ങള്‍ അണിഞ്ഞ കുപ്പായങ്ങളും മാറിമാറിവന്നെങ്കിലും സൗഹൃദത്തിന് എന്നും ഒരേ നിറം തന്നെയായിരുന്നു. പരിശുദ്ധമായിരുന്നു അത്. ഒരിക്കലും കലര്‍പ്പ് പുരളാത്തത്. എല്ലാ കൂട്ടുകാരെയുംപോലെ ഞങ്ങളും വഴക്കിട്ടിട്ടുണ്ട്. തര്‍ക്കിച്ചിട്ടുണ്ട്. പിണങ്ങിയിട്ടുണ്ട്. പക്ഷേ, ഞങ്ങളുടെ പിണക്കവും വഴക്കും ഒരിക്കലും വ്യക്തിപരമായ കാര്യങ്ങള്‍ക്കായിരുന്നില്ല. കഥാപരമായ കാര്യങ്ങളിലെ തര്‍ക്കങ്ങളായിരുന്നു പലപ്പോഴും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. അതേച്ചൊല്ലി ഒരുപാട് വഴക്കടിക്കും. പക്ഷേ, മറ്റേയാള്‍ പറയുന്നത് ശരിയാണെന്ന് ഞങ്ങളിലാര്‍ക്കാണോ ആദ്യം മനസ്സിലാകുന്നത് അവിടെ വഴക്ക് തീരും.

ഈഗോ എന്നത് ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഉണ്ടായിയിട്ടില്ല. ആരാണോ ശരി പറയുന്നത് അത് അംഗീകരിക്കാന്‍ സന്നദ്ധതയുണ്ടായിരുന്ന സുഹൃത്തുക്കളായിരുന്നു എല്ലാകാലവും ഞങ്ങള്‍. എത്രയോ സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ ഞങ്ങള്‍ കൈകൊടുത്ത് പൊട്ടിച്ചിരിച്ചിട്ടുണ്ട്. ഞങ്ങളുടെ പിണക്കത്തിന് ഇത്രയേ ആയുസ്സുള്ളൂവെന്ന് അറിയാവുന്നവര്‍, അല്ലെങ്കില്‍ ഞങ്ങള്‍ക്കൊരിക്കലും എന്നേക്കുമായി പിണങ്ങിയിരിക്കാനാകില്ലെന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയവര്‍ ഞാനും സിദ്ദിഖും തന്നെയാണ്. ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ പലരും ചോദിച്ചു, എന്താണ് കാരണമെന്ന്. എന്തോ വലിയ സംഭവമുണ്ടായിട്ടാണെന്ന് ബന്ധുക്കള്‍പോലും വിചാരിച്ചു. പക്ഷേ, അതും ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. അതിലും പരസ്പരമുള്ള വെറുപ്പിന്‍റെയോ വിദ്വേഷത്തിന്‍റെയോ ഒരു കണിക പോലുമുണ്ടായിരുന്നില്ല. ഏറ്റവും സൗഹാര്‍ദത്തോടെ കൂട്ടുകാരായിത്തന്നെയാണ് ഞങ്ങള്‍ സിദ്ദിഖ്‌- ലാല്‍ എന്ന പേരില്‍ നിന്ന് സിദ്ദിഖും ലാലുമായി അടര്‍ന്നുമാറിയത്.. അതേക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിയാവുന്ന രണ്ടുപേര്‍ ഞാനും സിദ്ദിഖും തന്നെയാണ്. പിന്നെ എന്‍റെ ഭാര്യ നാന്‍സിയും.

സിദ്ദിഖ് സംവിധാനം ചെയ്തപ്പോള്‍ ഞാന്‍ നിര്‍മാതാവായി. അവിടെയും ഞങ്ങളുടെ കൂട്ടുതുടര്‍ന്നു. സിദ്ദിഖ്‌- ലാല്‍ എന്നത് ഒറ്റപ്പേരാണ് എന്ന് കേരളത്തെ വിശ്വസിപ്പിക്കാനായതിലുണ്ടല്ലോ ഞങ്ങളുടെ രസതന്ത്രം. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് വിടചൊല്ലുന്നത് ലോകത്തെ ഏറ്റവുംനല്ല സുഹൃത്താണെന്ന്.

. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികില്‍സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു തിങ്കളാഴ്ച മൂന്നു മണിക്ക് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പൊതുദര്‍ശനത്തിന് ശേഷംകാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് സിദ്ദിഖിന്റെ ഭൗതികശരീരം കൊണ്ടുപോകും. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വച്ച് നടക്കും.


spot_img

Hot Topics

Related Articles

Also Read

സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

0
മലയാള സിനിമയിലെ സഹ സംവിധായകനായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുഡ് ബാൽ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം . സഹ സംവിധാനം കൂടാതെ മികച്ച ശില്പി കൂടിയായിരുന്നു...

സമാപനം കുറിച്ച് 48- മത് ടൊറന്‍റോ രാജ്യാന്തര ചലച്ചിത്ര മേള

0
താര്‍സെ൦ ദന്ദ്വാര്‍ സംവിധാനം ചെയ്ത ഡിയര്‍ ജെസ്സി  പ്ലാറ്റ്ഫോം വിഭാഗത്തില്‍ ഇരുപതിനായിരം ഡോള (13 ലക്ഷം) റും പുരസ്കാരവും നേടി. പ്രണയത്തിന്‍റ ദുരന്തകഥ പറയുന്ന ചിത്രമാണ് ഡിയര്‍ ജെസ്സി. യുഗം സൂദും പവിയ സിദ്ദുവുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

പുത്തന്‍ ചിത്രമൊരുക്കി ഷാനവാസ് കെ ബാവക്കുട്ടി

0
സ്  മത്ത്, തൊട്ടപ്പന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പുത്തന്‍ പടം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുവാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി. ആഗസ്ത് 17 നു ചിത്രം ആരംഭിക്കും.

ഇന്ത്യയിലെ ആദ്യ A I സിനിമ വരുന്നു;  അപർണ മൾബറി കേന്ദ്രകഥാപാത്രയെത്തുന്ന ചിത്രത്തിന്റെ പുതിയ ട്രയിലർ റിലീസായി  

0
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമയുടെ പുതിയ ട്രയിലർ റിലീസായി.

ശനിയാഴ്ച മുതൽ ടിക്കറ്റ് വിതരണം ആരംഭിക്കുമെന്ന് ‘കേക്ക് സ്റ്റോറി’ യുടെ അണിയറപ്രവർത്തകർ  

0
ചിത്രവേദ റീൽസിന്റെയും ജെ കെ ആർ ഫിലിംസിന്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വറും ചേർന്ന് നിർമ്മിച്ച് അനിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കേക്ക് സ്റ്റോറി’യുടെ ടിക്കറ്റ് വിതരണം ശനിയാഴ്ച...