മനു രാധാകൃഷ്ണൻ ആദ്യ സ്വതന്ത്ര്യ സംവിധായകനായി എത്തുന്ന ചിത്രം ‘ഗു’ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. മലബാറിലെ പുരാവൃത്തമായ തെയ്യമാണ് ചിത്രത്തിന്റെ പശ്ചാത്തലം.
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തിയത് അഭിരാമിയാണ്. മിഥുൻ മാനുവലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചാം പാതിരയാണ് മിഥുൻ മാനുവല് തിരക്കഥ ഒരുക്കിയിരിക്കുന്ന മറ്റൊരു സിനിമ.
സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘വേല’ നവംബര്‍- 10 നു തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന് തിരക്കഥ എം സജാസിന്‍റെയും സംവിധാനം ശ്യാംശശിയുടേതുമാണ്.
ജോജു ജോര്‍ജ്ജും ഐശ്വര്യ രാജേഷും ലിജോ മോളും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പുലിമട ഒക്ടോബര്‍ 26- നു തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തിന്‍റെ ടീസറുകളും പോസ്റ്ററുകളും ശ്രദ്ധേയമായിരുന്നു. ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രം കൂടിയാണ് പുലിമട