ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഹിറ്റായ അടുജീവിതം 97- മത് ഓസ്കാർ അവാർഡിലെ പ്രാഥമിക പരിഗണന പട്ടികയിലേക്ക് എത്തി. മികച്ച ചിത്രം എന്ന ജനറൽ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. അവാർഡ് നിർണ്ണയത്തിനായുള്ള പ്രൈമറി റൌണ്ടിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെടുക. വോട്ടിങ്ങിലൂടെയാണ് പ്രാഥമിക ഘട്ടം നിർണ്ണയിക്കുക. ജനുവരി 8 മുതൽ 12 വരെയാണ് വോട്ടിങ് സമയം നിശ്ചയിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം “മാർക്കോ’ ഇനി കൊറിയൻ റിലീസിന്. ഡിസംബർ 20- ന് ആണ് ചിത്രം റിലീസായത്. ഉണ്ണി മുകുന്ദൻ ഫിലിംസ്, ക്യൂബ്സ് എന്റെറടയിമെന്റ്സ് എന്നീ ബാനറുകളിൽ അബ്ദുൽ ഗദ്ദാഫ്, ഷെരീഫ് മുഹമ്മദ് എന്നിവരാണ് ചിത്രം നിർമ്മിച്ചത്. ദക്ഷിണ കൊറിയൻ എന്റെർടയിമെന്റ് മേഖലയിലെ നൂറി...
ആറാമത് കലാഭവൻ മണി പുരസ്കാരം മാതൃഭൂമി. കോമിലെ നിലീന അത്തോളിയ്ക്ക് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടു. മരണാനന്തര ബഹുമതി ചലച്ചിത്ര- നാടകരംഗത്ത് പ്രതിഭ തെളിയിച്ച മീന ഗണേഷിന്,സാഹിത്യ നാടക രംഗത്ത് നിന്ന് എ. കെ പുതുശ്ശേരിയ്ക്ക്, മാധ്യമ സാഹിത്യരംഗത്ത് ജോൺസൺ സാമൂവലിന്, ചലച്ചിത്ര രംഗത്ത് നിന്ന് വിധുബാലയ്ക്ക്, മിമിക്രി ചലച്ചിത്ര രംഗത്ത്...
കശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനിടെ യുവ ഛായാഗ്രാഹക കെ.ആർ. കൃഷ്ണ (30) ശ്വാസകോശത്തിൽ അണുബാധ മൂലം മരിച്ചു. കൃഷ്ണ ഒരു മാസം മുൻപാണു നാട്ടിൽ നിന്നു പോയത്. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ‘ഹിറ്റ്’ സീരീസിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു കൃഷ്ണ. മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സാനു വർഗീസാണ് ചിത്രത്തിന്റെ ക്യാമറമാൻ. അദ്ദേഹത്തിന്റെ...
മഴ തോർന്നപോലെയുള്ള ഏകന്തതയാണ് ഇപ്പോൾ എൻ്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എൻ്റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ...
മലയാളത്തിന്റെ പ്രിയങ്കരൻ എം ടി വാസുദേവൻ നായർ വിടവാങ്ങിയപ്പോൾ നോവലുകളിലൂടെ സിനിമകളിലൂടെ ഓരോ കഥാപാത്രങ്ങളെ ഓർത്തെടുക്കുകയാണ് വായനക്കാർ. അദ്ദേഹത്തിന്റെ കഥകളെ, കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ അഭിനേതാക്കളും അദ്ദേഹത്തെ ഒരത്തെടുക്കുന്നു. എം ടി യുടെ വിയോഗത്തിൽ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ്: “ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ...
മലയാളത്തിന്റെ അക്ഷരഖനി എം ടി വാസുദേവൻ നായർ വിടവാങ്ങി. അനേകം തലമുറകൾക്ക് എഴുത്തിന്റെ മാസ്മരികത പകർന്നു നല്കിയ കഥാകാരൻ ഇനിയോർമ്മ. ഏറെ നാളുകളായി വാർദ്ധക്യ സഹജമായ ചികിത്സ തുടർന്ന് വരികയായിരുന്നു. തുടർന്ന് ബുധനാഴ്ച രാത്രി പത്തുമണിയോട് കൂടി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിച്ചു. മലയാളികളെ ഒന്നടങ്കം സാഹിത്യത്തിലൂടെയും സിനിമകളിലൂടെയും വിസ്മയിപ്പിച്ചു, എം...
മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
മലയാളസിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച, ഓരോ മലയാളിയും അഭിമാനത്തോടെ ചേര്‍ത്തുപിടിച്ച, ഷാജി എന്‍ കരുണ്‍ സർ നമ്മെ വിട്ടുപിരിഞ്ഞു. 'നേരം പുലരുമ്പോള്‍', പഞ്ചാഗ്‌നി,...