Saturday, March 7, 2026

Reviews

ഫാന്റസിയിലും ആക്ഷനിലും ക്യൂട്ട്നെസ്സ് മാറ്റിനിർത്തി മാസ് ആക്ഷൻ താരമായി കല്യാണി ; സ്ത്രീ കേന്ദ്രീകൃത സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് സിനിമാപ്രേമികൾ

കല്യാണി പ്രിയദർശൻ ടൈറ്റിൽ റോളിൽ എത്തിയ ലോക: ചാപ്റ്റർ 1 - ചന്ദ്ര എന്ന സിനിമ മലയാള ചലച്ചിത്രത്തിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെട്ടു. മലയാളത്തിൽ ആദ്യമായി ഒരു സൂപ്പർഹീറോയിൻ കേന്ദ്ര കഥാപാത്രമായി വന്ന ചിത്രം എന്ന നിലയിൽ 'ലോക' ചരിത്രം കുറിച്ചു. ദുൽഖർ സൽമാൻ നിർമ്മിച്ച ഈ സിനിമ, ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ...

‘തുടരും’ അഭിനയവിസ്മയത്തിന്റെ ‘ലാൽ മാന്ത്രികത’

തിയ്യേറ്റർ വിട്ടിറങ്ങുമ്പോൾ ‘ലാലേട്ടൻ..’ എന്ന് കേരളക്കര വീണ്ടും ഒന്നടങ്കം ആർപ്പുവിളിച്ചു, ‘തുടരും’ എന്ന സിനിമയിലൂടെ അവർ അവരുടെ പ്രിയപ്പെട്ട ലാലേട്ടനെ കണ്ടെത്തിയിരിക്കുന്നു! ‘അദ്ദേഹത്തിന് നല്ല കഥകളും തിരക്കഥകളും നൽകൂ, ജീവൻ തുടിക്കുന്ന കഥാപാത്രമായി മോഹൻലാൽ വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുo’ എന്ന പ്രേക്ഷകരുടെ അടിയുറച്ച ആത്മവിശ്വാസം ഒട്ടും തെറ്റിയില്ല. തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’...

‘പൊൻമുട്ടയിടുന്ന’ പൊന്മാൻ; കൊടുക്കൽ വാങ്ങലുകളുടെ സ്ത്രീധനക്കല്യാണം

‘പെണ്ണിന് എന്ത് കൊടുക്കും? എന്ന ആ പഴയ ചോദ്യാവലിയൊക്കെ മാറ്റിപ്പിടിച്ചിരിക്കുകയാണ് സമൂഹം. ‘ഞങ്ങൾക്ക് ഒന്നും വേണ്ട, നിങ്ങളുടെ മോൾക്ക് എന്തേലും കൊടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഇഷ്ടം’ എന്ന ലൈനിലേക്ക് മാറ്റിപ്പിടിച്ചിരിക്കുകയാണ് സ്ത്രീധനക്കൊതിയന്മാർ. അഭിമാനം പ്രധാന പ്രശ്നമാക്കിയെടുക്കുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ ശരീരം മുഴുവൻ പൊന്നിട്ട് മൂടി പെൺകൂട്ടിയെ കതിർമണ്ഡപത്തിലേക്ക് ആനയിക്കുന്നു. സ്ത്രീധനത്തിന്റെ പേരിൽ...

വേറിട്ട ദൃശ്യാനുഭവം; ക്രൈംത്രില്ലറുമായി പ്രേക്ഷകരെ ഹരംകൊള്ളിച്ച് ‘രേഖാചിത്രം’

ഉദ്വേഗജനകമായ കഥാപാശ്ചാത്തലത്തിലാണ് രേഖാചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത്. സമൂഹത്തിൽ നടന്ന സംഭവത്തെ മുൻനിർത്തിക്കൊണ്ട് എന്നാൽ തന്റേതായ രീതിയിൽ കഥയെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചുകൊണ്ട് ചലച്ചിത്ര ഭാഷ്യത്തിലേക്ക് നിർമ്മിച്ചെടുക്കുന്ന സിനിമകൾ മലയാളത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് അധികകാലമായില്ല. സമീപകാലത്ത് ഇറങ്ങിയ സിനിമകളിൽ നിന്നും ഈ പ്രത്യേകത കൊണ്ടുതന്നെ രേഖാചിത്രം വേറിട്ടുനില്ക്കുന്നു. 1985- ൽ പുറത്തിറങ്ങിയ ഒരു സിനിമയ്ക്ക്...

വേഷപ്പകർച്ചയുടെയും സസ്പെൻസുകളുടെയും ‘കിഷ്കിന്ധാകാണ്ഡം’

പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ കിഷ്കിന്ധാകാണ്ഡം. വിജയരാഘവനും ആസിഫ്അലിയും അപർണ ബാലമുരളിയും ജഗദീഷും ഒരുപോലെ മത്സരിച്ചഭിനയിച്ച സിനിമ. ഒരുപക്ഷേ, വിജയരാഘവൻ നിറഞ്ഞുനിന്ന ചിത്രം കൂടിയാണ് കിഷ്കിന്ധാകാണ്ഡം എന്നും അവകാശപ്പെടാം. നിമിഷനേരങ്ങൾക്കുള്ളിൽ കഥാപാത്രത്തിൽ നിന്നും മിന്നിമറയുന്ന വ്യത്യസ്ത ഭാവാഭിനയം കൊണ്ടുതന്നെ  വിജയരാഘവൻ എന്ന അഭിനേതാവിന്റെ കഴിവ് എടുത്തുകാട്ടുകയാണ് കിഷ്കിന്ധാകാണ്ഡം. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിൻജിത്ത്...

വില്പനക്കെടുക്കാത്ത ജീവിതങ്ങൾ

അവനവനെക്കൊണ്ട് സ്വയം ലാഭയേതുമില്ലാതെ ഇരുണ്ട മുറിക്കകത്ത് മറ്റുള്ളവർക്കായി ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന അനേകം സ്ത്രീജീവിതങ്ങളുടെ  പകർപ്പാണ് മനോരഥങ്ങളിലെ ‘വില്പന’. എം ടി വാസുദേവൻനായരുടെ എട്ട് ചെറുകഥകളെ കോർത്തിണക്കിക്കൊണ്ട് പുറത്തിറങ്ങിയ മനോരഥങ്ങൾ എന്ന സിനിമയിൽ ഒരു ഭാഗമാണ്  അദ്ദേഹത്തിന്റെ മകൾ അശ്വതി സംവിധാനം ചെയ്ത വില്പന. ഒൻപത് സെഗ്മെന്റ് ആന്തോളജിയിൽ അടങ്ങുന്ന ചെറുകഥകളുടെ ചലച്ചിത്രമാണ്...

മനുഷ്യത്വമില്ലായ്മയുടെ ‘ശിലാലിഖിത’ങ്ങൾ

ഭീതിദമായ മനുഷ്യത്വമില്ലായ്മയുടെ ചരിത്രലിഖിതങ്ങൾക്ക് മനുഷ്യവംശത്തിന്റെ ജീവകോശങ്ങളുടെ ജനനത്തോളം പഴക്കമുണ്ട്. ചരിത്രങ്ങളിലും സാഹിത്യത്തിലുമെല്ലാം അത് പലപ്പോഴായി എഴുതിച്ചേർക്കപ്പെടുകയും ചെയ്തു. എന്നാൽ ചരിത്രത്തിൽ പോലും അട യാളപ്പെടുത്താതെ പോകുന്ന മനുഷ്യത്വമില്ലായ്മയുടെയും സ്വാർഥതയുടെയും കഥ നിമിഷംപ്രതി നടന്നു കൊണ്ടിരിക്കുന്നു. കാലത്തിന്റെ ഈ നീതികേട് ആണ് എം ടി യുടെ ശിലാലിഖിതം എന്ന ചെറുകഥ. എം ടിയുടെ കഥകളെ മുൻനിർത്തി...
- Advertisement -spot_img

Latest News

പദ്മഭൂഷൺ തിളക്കവുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി

കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...
- Advertisement -spot_img