നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ ക്രൌഡ് ഫണ്ട് വഴി നിർമ്മിച്ച സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ മൂവി ‘കമോന്ദ്ര ഏലിയൻ’ ഒക്ടോബർ 31 നു തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ശാസ്ത്രവും ദൈവ ചിന്തയും ഇടകലർന്ന സിനിമയാണിത്. ചലച്ചിത്രമേഖലയിൽ മാത്രമല്ല, നാടകനടനായും നന്ദകുമാർ അറിയപ്പെടുന്നുണ്ട്. എഡിറ്റിങ്ങും ഛായാഗ്രഹണവും സനു സിദ്ദിഖ്, പശ്ചാത്തല സംഗീതം ജെറിൻതോമസ്.
മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ‘കളംകാവൽ' തിയ്യേറ്ററുകളിൽ എത്തുന്നു. നവംബർ 27-നു ചിത്രം പ്രദർശനത്തിന് എത്തും. മെഗാസ്റ്റാർ മമ്മൂട്ടി, വിനായകൻ എന്നിവരാണു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ ജിതിൻ കെ ജോസയാണ് സംവിധാനം. ജിഷ്ണു ശ്രീകുമാറിന്റെയും ജിതിൻ കെ ജോസിൻ്റേതുമാണ് തിരക്കഥ. ദുൽഖർസൽമാൻ നായകനായി എത്തിയ കുറുപ്പിൻ്റെ കഥ ജിതിൻ കെ ജോസിന്റേതായിരുന്നു. മമ്മൂട്ടിക്കമ്പനിയായ...
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വരവി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജ്ജിന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ പോസ്റ്റർ റിലീസായിരിക്കുന്നത്. Game of survival എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്....
ഉർവശിയും ഐശ്വര്യയും ജോജു ജോർജ്ജും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ആശ’യുടെ പോസ്റ്റർ പുറത്തിറങ്ങി. അജിത്ത് വിനായക ഫിലിം സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് അജിത്ത് വിനായക ആണ്. നവാഗതനായ സഫർ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ തിരക്കഥ ജോജു ജോർജ്ജും സഫർ സന്നാലും രമേഷ് ഗിരിജയും ചേർന്ന് നിർവഹിക്കുന്നു. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ,...
പ്രദീപ് നായർ സംവിധാനം ചെയ്ത് നന്ത്യാട്ട് ഫിലിംസിന്റെ ബാനറിൽ സജി നന്ത്യാട്ടു നിർമ്മിക്കുന്ന ചെറുക്കനും പെണ്ണും’ എന്ന ചിത്രം ഒക്ടോബർ 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ശ്രീജിത്ത് വിജയ്, ദീപ്തി, ദിലീഷ് പോത്തൻ, മിഥുൻ, അഹമ്മദ് സിദ്ദിഖ്, റിയ സൈറ എന്നിവരാണു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഒരു റൊമാന്റിക് ത്രില്ലർ ചിത്രമാണ്...
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡീയസ് ഈറേ’ ഒക്ടോബർ 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വി നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. രാഹുൽ സദശിവന്റേത് തന്നെയാണ്...
ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘അതിരടി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒരു മാസ്റ്റർ എന്റർടൈമെന്റ്സ് മൂവിയാണ് ‘അതിരടി’. ഡോക്ടർ അനന്തു എസ്. ആണ് ചിത്രം നിർമ്മിക്കുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
https://www.youtube.com/watch?v=e8-0sKoQ0Gk
ഒക്ടോബർ മാസം...
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...