Sunday, September 6, 2026

ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ’യിലെ അവാർഡ് പട്ടികയിൽ ഇടം നേടി ‘പെരിയോനെ’

എ. ആർ റഹ്മാൻ മലയാളത്തിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുന്ന സംഗീത സംവിധായകനാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതത്തിലെ കഥയുടെ ആത്മാവിനെ അപ്പാടെ ആവാഹിച്ച് കൊണ്ട് ഹിറ്റായൊരു ഗാനമുണ്ട്; ആളുകൾ നെഞ്ചിലേറ്റിയ ‘പെരിയോനെ റഹ്മാനെ’.. റഫീഖ് അഹമ്മദ് എഴുതി ജിത്തിനരാജ് പാടിയ ഈ ഗാനം നെഞ്ചിലേറ്റി, സംഗീത പ്രേമികൾ. ഇപ്പോൾ മറ്റൊരംഗീകാരം കൂടി തേടിയെത്തിയിരിക്കുകയാണ് ഈ ഗാനത്തെ. ലോക പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയയുടെ നാമനിർദേശപ്പട്ടികയിൽ പെരിയോനെ’യും ഇടം പിടിച്ചിരിക്കുകയാണ്. ബുധനാഴ്ചയാണ് പട്ടിക പുറത്ത് വിട്ടത്. ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ‘പെരിയോനെ’യും മത്സരിക്കുന്നത്. ചാലഞ്ചേഴ്സ്, എമിലി പേരെസ്, ബേറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദി ഐഡിയ ഓഫ് യു, ദി  സിക്സ് ട്രിപ്പിൾ  എയ്റ്റ്, ബ്ലിറ്റ്സ്, എന്നീവയാണ് അടുജീവിതത്തിലെ ഗാനത്തിന് പുറമെ പട്ടികയിൽ ഇടംനേടിയ സിനിമകൾ. ഈ മാസം 20- ന് അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങുകൾ നടക്കുക.

spot_img

Hot Topics

Related Articles

Also Read

ജോജു ജോർജ്ജ് ചിത്രം ‘പണി’യുടെ പ്രിവ്യൂ പുറത്ത്  

0
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യുടെ പ്രിവ്യൂ റിലീസായി.   പ്രിവ്യൂ കണ്ടപ്പോൾ  തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് പ്രശംസിച്ചു കൊണ്ട്...

മഹിമ- ഷെയ്ൻ മൂവി ‘ലിറ്റിൽ ഹെർട്സ്’ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ

0
പ്രേക്ഷകർക്കിടയിൽ ജനപ്രിയത നേടിയ ആർ ഡി  എക്സിന് ശേഷം മഹിമയും ഷെയ്ൻ നിഗവും ഒന്നിക്കുന്ന  പുതിയ ചിത്രം ‘ലിറ്റിൽ ഹെർട്സ്’ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

ഇളയരാജയുടെ മകൾ ഭവതരിണി അന്തരിച്ചു

0
കുട്ടിക്കാലം മുതൽക്കെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു വളർന്ന ഭവതരിണി 1984- ൽ പുറത്തിറങ്ങിയ ‘മൈഡിയർ കുട്ടിച്ചാത്ത’നിലെ ‘തിത്തിത്തേ താളം’ എന്ന പാട്ട് പാടിക്കൊണ്ട് സംഗീതത്തിലേക്ക് അരങ്ങേറ്റം കുറിച്ചു.

തിരക്കഥ- സംവിധാനം ശ്രീജിത്ത് ചന്ദ്രന്‍; ‘ഇമ്പം’ ഇനി പ്രേക്ഷകരിലേക്ക്

0
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്‍റര്‍ ടൈമെന്‍റ് ചിത്രം  ‘ഇമ്പം’ പ്രേക്ഷകരിലേക്ക് എത്തുന്നു. ലാലു അലക്സും ദീപക് പറമ്പോലും പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രം ഒക്ടോബര്‍ ആദ്യ വാരത്തില്‍ തിയ്യേറ്ററുകളിലേക്ക് എത്തും.

ഡിസംബർ ഒന്നിന് ‘ഡാൻസ് പാർട്ടി’ തിയ്യേറ്ററുകളിലേക്ക്

0
ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ ‘ഡാൻസ് പാർട്ടി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി.