Sunday, September 6, 2026

‘സിദ്ദിഖ് തന്‍റെ സിനിമാ ജീവിതത്തിന്‍റെ തുടക്കത്തിന് കാരണക്കാരില്‍ ഒരാള്‍’- സായികുമാര്‍

സിദ്ദിഖ് തന്‍റെ സിനിമാ ജീവിതത്തിന്‍റെ തുടക്കത്തിന് കാരണക്കാരില്‍ ഒരാളെന്ന് സായികുമാര്‍. റാംജി റാവു സ്പീകിങ്ങിലെ തന്‍റെ കഥാപാത്രം അദ്ദേഹത്തിന്‍റെ സൃഷ്ടിയാണ്. അദ്ദേഹം പറഞ്ഞു തന്ന കാര്യങ്ങളാണ് ഞാന്‍ ചിത്രത്തില്‍ ചെയ്തത്. പറയാന്‍ വാക്കുകളില്ല. ഇത്രയും ഹൃദ്യനായ, പച്ചയായ മനുഷ്യന്‍ വേറെയില്ല. പറയുന്ന ഓരോ വാക്കും ഹൃദയത്തില്‍ നിന്നാണ്. അദ്ദേഹത്തെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്, ഒരുപാട് പേര്‍. അവരുടെ ആരുടേയും പേര് ഇപ്പോള്‍ പറയുന്നില്ല. ഈ നിമിഷം അവരൊക്കെ മനസുകൊണ്ട് അദ്ദേഹത്തിന്‍റ ആത്മാവിനോട് ക്ഷമ ചോദിക്കട്ടെ. എന്നു മാത്രമേ പറയാനുള്ളൂ. എന്തു പ്രയാസമുണ്ടെങ്കിലും പുറത്തറിയിക്കാത്ത ആളാണ്. നമുക്ക് പ്രയാസം തോന്നുന്നത് എന്താണെന്ന് വച്ചാല്‍ ഇന്നസെന്‍റ് ചേട്ടന്‍, മാമുക്കോയ, ഇപ്പോള്‍ സിദ്ദിഖ് സാര്‍ എന്നിങ്ങനെ തോളോട് തോളുരുമ്മി നിന്നിരുന്നവരെല്ലാം ഇവിടം വിട്ടുപോയി. അവര്‍ ചെയ്തു വച്ച സൃഷ്ടികളില്‍ കൂടി അവരെ വീണ്ടും കാണാം. ഓര്‍മിക്കാം എന്നതൊഴിച്ചാല്‍ ഇനിയൊരു പുതിയ സംഭവം ആരംഭിക്കാന്‍ പറ്റില്ലല്ലോ. അദ്ദേഹത്തിന് ആത്മശാന്തി നേരുന്നു. ഇത് ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിന് ആര്‍ജവം കൊടുക്കട്ടെ എന്നു സായികുമാര്‍ പറഞ്ഞു.

spot_img

Hot Topics

Related Articles

Also Read

നവ്യനായരും സൌബിനും കേന്ദ്രകഥാപാത്രങ്ങൾ; ‘പുഴു’വിനു ശേഷം ‘പാതിരാത്രി’യുമായി റത്തീന

0
മമ്മൂട്ടിയെയും പാർവതിയെയും പ്രധാനകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത പുഴു എന്ന ചിത്രത്തിന് ശേഷം നവ്യനായരെയും സൌബിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ യുടെ സ്വിച്ചോൺ കർമ്മം കൊച്ചിയിൽ വെച്ച് നടന്നു.

സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മനംകവർന്ന് നിമിഷ സജയൻ

0
ഒരു കുപ്രസിദ്ധപയ്യന്‍, ചോല തുടങ്ങിയ സിനിമകളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നിമിഷ സജയനെ തേടിയെത്താന്‍ കാലതാമസമുണ്ടായില്ല.

22- മത് ധാക്ക ഫിലിംഫെസ്റ്റിവലിലേക്ക് മലയാളത്തിൽ നിന്ന് ‘പൂവ്’

0
അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജ്ജും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു  പ്രത്യേകത വളരെ കുറച്ചുള്ള അഭിനേതാക്കളാണ്

പ്രണയ ചിത്രവുമായി ‘മന്മഥൻ’ പോസ്റ്റർ റിലീസ്

0
പ്രണയിക്കുന്നവര്ക്കും പ്രണയം ആഗ്രഹിക്കുന്നവർക്കുമായി  പുതിയ പ്രണയ ചിത്രം വരുന്നു. മന്മഥൻ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസായി. അൽത്താഫ് സലീം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ‘ദി മാസ്റ്റർ ഓഫ് ഹാർട്സ്’...

‘വ്യക്തിപരമായി തനിക്ക് അദ്ദേഹം ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്’- ആന്‍റോ ജോസഫ്

0
സിനിമയിലെ പല തലമുറകളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കവസരങ്ങളുടെ പാത തുറന്നു കൊടുത്തു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ അങ്ങനെ താരങ്ങള്‍ ഉദിച്ചു, സംവിധായകര്‍ ജനിച്ചു.’