Sunday, September 6, 2026

സിനിമാതാരം കലാഭവൻ ഹനീഫ് അന്തരിച്ചു

സിനിമാതാരവും മിക്രി അർട്ടിസ്റ്റുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 63- വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. നൂറ്റിഅൻപതിലേറെ ചിത്രങ്ങളിൽ വേഷമിട്ട ഇദ്ദേഹം നിരവധി കൊമേഡിയൻ കഥാപാത്രങ്ങളിലൂടെ  പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് തന്നെ മിമിക്രിയിൽ ശ്രദ്ധേയമായ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിൽ അഭിനയിച്ചു കൊണ്ട് ഇദ്ദേഹം പിന്നീട് കലാഭവൻ ട്രൂപ്പിലെ അംഗമായി. ‘ചെപ്പ് കിലുക്കണ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ അഭിനയിച്ചു കൊണ്ട് സിനിമയിലേക്ക് ആദ്യ ചുവടുവയ്പ്പ്. തുടർന്ന് ഈ പറക്കും തളിക, വെള്ളരിപ്രാവിന്റെ ചങ്ങാതി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളുടെ വേഷമിട്ടു. ഉറവാശിയും ഇന്ദ്രൻസു൦ പ്രധാനകഥാപാത്രങ്ങളായി എത്തിയ ജലധാര പമ്പ് സെറ്റാണ് ഒടുവിൽ അഭിനയിച്ച ചിത്രം.  

spot_img

Hot Topics

Related Articles

Also Read

പെൺജീവിതങ്ങളുടെ ചില നേർക്കാഴ്ചകൾ

0
(മനോരഥങ്ങൾ- ഭാഗം മൂന്ന്) ജീവിതങ്ങളെ പച്ചയായി ആവിഷ്കരിക്കുന്നതിൽ പ്രത്യേക കഴിവാണ് സംവിധായകൻ ശ്യാമപ്രസാദിന്. കഥയുടെ സത്ത ചോരാതെ ആത്മാവിനെ ഉള്ളം കയ്യിലൊതൂക്കിക്കൊണ്ട് സിനിമയായി ചിത്രീകരിക്കുമ്പോൾ കഥാപാത്രങ്ങൾ ഓരോന്നായി ഇറങ്ങി വന്നു. അക്ഷരങ്ങളിലൂടെ സങ്കൽപ്പിച്ചെടുത്ത കഥാപാത്രങ്ങൾ...

മോഹന്‍ലാല്‍ നായകന്‍, പൃഥ്വിരാജ് സംവിധായകന്‍ ; പാന്‍ഇന്ത്യന്‍ ചിത്രമാകാന്‍ ഒരുങ്ങി എമ്പുരാന്‍

0
ലൈക്ക പ്രൊഡക്ഷന്‍സും ആശീര്‍വാദ് സിനിമാസ് ബാനറും ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാന്‍ ഷൂട്ടിംഗ് ഒക്ടോബര്‍ അഞ്ചിനു ആരംഭിക്കും

‘എന്റെ സുബ്ബലക്ഷ്മി അമ്മ  യാത്രയായി’; വേദനയോടെ ഛായാഗ്രാഹകൻ പ്രേംജി

0
'എനിക്ക് അമ്മേ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം തന്ന ആ നിമിഷം മുതൽ എനിക്ക് ഒരുപാട് സന്തോഷം മനസ്സിൽ കുന്നോളം ഉണ്ടായി. തിരുവനന്തപുരത്തെ അമ്മയുടെ ഫ്ലാറ്റിൽ വരുമ്പോൾ എനിക്ക് തരുന്ന സ്വീകരണം ഒരിക്കലും മറക്കാൻ സാധിക്കില്ല എനിക്ക്. '

ഓണം റിലീസിനൊരുങ്ങി ‘സൂപ്പർ സ്റ്റാർ കല്യാണി’;  ഡയാന ഹമീദ് കേന്ദ്രകഥാപാത്രമായി എത്തുന്നു

0
ഡയാന ഹമീദ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘സൂപ്പർ സ്റ്റാർ കല്യാണി’ ഓണത്തിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. രജീഷ് വി രാജയുടേതാണ് രചനയും സംവിധാനവും. ഹരിശ്രീ അശോകൻ, ശ്രീജിത്ത് ബാബു, മാല പാർവതി, ജെയിംസ്...

‘ഒരു വടക്കന്‍ സ്നേഹഗാഥയിലെ നായകന്‍’- പി വി ജിക്ക് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി

0
‘ഒരു വടക്കന്‍ സ്നേഹഗാഥയിലെ നായകന്‍ പ്രിയപ്പെട്ട പി വി ജിക്കു ആദരാഞ്ജലികള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗ്മഗാധരന്‍റെ അന്ത്യം.