ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രമാണ് ഹണ്ട്. ചിത്രത്തിൽ ഡോ: കീർത്തി എന്ന കഥാപാത്രമായി എത്തുന്ന ഭാവനയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം. നിഖിൽ ആനന്ദിന്റെതാണു തിരക്കഥ. ഭാവന, രാഹുൽ മാധവ്, അജ്മൽ അമീർ, അനുമോഹൻ, ടെയ്ൻ ഡേവിഡ്, രഞ്ജി പണിക്കർ, നന്ദു വിജയകുമാർ, ജി സുരേഷ് കുമാർ, ദിവ്യാ നായർ, അതിഥി രവി, ബിജു പപ്പൻ, സുധി പാലക്കാട്, കോട്ടയം നസീർ, കൊല്ലം തുളസി, സോനു എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളായും എത്തുന്നു. ഗാനങ്ങൾ സന്തോഷ് വർമ്മ, ഹരിതാ നായർ, സംഗീതം കൈലാസ് മേനോൻ, ഛായാഗ്രഹണം ജാക്സൺ ജോൺസൺ, എഡിറ്റിങ് എ ആർ അഖിൽ. ഓഗസ്ത് 9 ന് ചിത്രം പ്രദര്ശനത്തിന് എത്തും.
Also Read
വിലക്കൊഴിഞ്ഞു; ആസിഫലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’ ഇനി തിയ്യേറ്ററുകളിലേക്ക്
നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിനുമേലുണ്ടായിരുന്ന വിലക്ക് കോടതി നീക്കം ചെയ്തു. ചിത്രത്തിന് കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട്...
‘ക്വീൻ എലിസബത്തി’ ന് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിത്രം ഇനി തിയ്യേറ്ററുകളിലേക്ക്
ഡിസംബർ 29 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. എം പത്മകുമാർ സംവിധാനം ചെയ്യുന്ന കുടുംബ ചിത്രമാണിത്. അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിനിക്കൂട്ടം എന്നീ ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
കഥയിൽ കാമ്പുള്ള ‘കാതൽ’; കാലം ആവശ്യപ്പെടുന്ന പ്രമേയം
ആരും പറയാനോ ചർച്ച ചെയ്യാനൊ മടിക്കുന്ന വിഷയം ധൈര്യപൂർവം കൈകാര്യം ചെയ്ത സംവിധായകൻ ജിയോ ബേബിക്കും അഭിനേതാക്കളായ മമ്മൂട്ടിക്കും ജ്യോതികയ്ക്കും നിറഞ്ഞ കയ്യടികളാണ് തിയ്യേറ്ററിൽ മുഴങ്ങിയത്. കണ്ടിരിക്കേണ്ട സിനിമയെന്ന് തിയ്യേറ്റർ വീട്ടിറങ്ങിയ ഓരോ പ്രേക്ഷകരും അഭിപ്രായപ്പെട്ടു.
ഫഹദും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഓടും കുതിര ചാടും കുതിര;’ ചിത്രീകരണം തുടങ്ങി
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു.
മേജർ രവി ചിത്രം എത്തുന്നു; ‘ഓപ്പറേഷൻ റാഹത്ത്’
എഴുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മേജർ രവി സംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷൻ രാഹത്ത് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കൃഷ്ണകുമാർ കെ ആണ്







