Sunday, September 6, 2026

ജെ സി ഡാനിയേല്‍ പുരസ്കാര നിറവില്‍ സംവിധായകന്‍ ടി വി ചന്ദ്രന്‍

ഇത്തവണ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ ടി വി ചന്ദ്രനു ലഭിച്ചു. സമൂഹവും അധികാരികളും അടിച്ചേല്‍പ്പിക്കുന്ന മനുഷ്യജീവിതങ്ങളാണ് അദ്ദേഹത്തിന്‍റെ സിനിമകളിലെ കഥാപാത്രങ്ങള്‍. വ്യക്തിദു:ഖങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരമായി സിനിമകളിലൂടെ ചര്‍ച്ച ചെയ്തു കൊണ്ടിരുന്നു. എക്കാലത്തെയും സാമൂഹിക ജീര്‍ണ്ണതയും മനുഷ്യ ജീവിതങ്ങളിലെ അരാജകത്വവും നിറഞ്ഞ കഥാപാത്രങ്ങള്‍ നമ്മള്‍ തന്നെയായി മാറുന്നു. സമാന്തരസിനിമകളുടെ തുടര്‍ച്ച ടി വി ചന്ദ്രന്‍റെ സിനിമകളിലും പ്രകടമാണ്. കേരളത്തിനകത്തും ദേശീയ തലത്തിലും അന്താരാഷ്ട മേഖലകളിലും പലകാലങ്ങളിലായി ചര്‍ച്ചചെയ്യപ്പെട്ടതാണ് ടി വി ചന്ദ്രന്‍റെ സിനിമകള്‍. പലപ്പോഴായി അംഗീകാരങ്ങള്‍ തേടിയെത്തുകയും ചെയ്തു.

അന്തരാഷ്ട്ര തലത്തിലേക്ക് ടി വി ചന്ദ്രന്‍റെ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മലയാളസിനിമയുടെ പൊന്‍തൂവലായി മാറിയിരിക്കുകയാണ് ഇദ്ദേഹം. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘പൊന്തന്‍മാട’യിലൂടെ മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം തേടിയെത്തി. കൂടാതെ പത്തു സംസ്ഥാന അവാര്‍ഡുകളും ആറ് ദേശീയ അവാര്‍ഡുകളും ലഭിച്ചു. സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളുടെയും തിരക്കഥ നിര്‍വ്വഹിച്ചതും ടി വി ചന്ദ്രനാണ്.  കലയ്ക്ക് വേണ്ടി  പൂര്‍ണ്ണസമയം ചിലവാക്കുന്നതിനായി റിസര്‍വ് ബാങ്കിലെ ഉദ്യോഗം രാജിവെച്ചു കൊണ്ട് സംവിധായകന്‍ പി എ അബൂബക്കറിന്‍റെ അസിസ്റ്റന്‍റ്  സംവിധായകനായി ചുവടു വച്ചു.

കഥാമൂല്യവും ജീവിതപശ്ചാത്തലവുമുള്ള സിനിമകളാണ് മിക്കതും. പൊന്തന്‍മാട, പാഠം ഒന്ന് ഒരു വിലാപം, ഓര്‍മകള്‍ ഉണ്ടായിരിക്കണം, കഥാവശേഷന്‍, ഭൂമി മലയാളം, ഭൂമിയുടെ അവകാശികള്‍, പെങ്ങളില, വിലാപങ്ങള്‍ക്കപ്പുറം, മങ്കമ്മ, സൂസന്ന, ഡാനി, ആലീസിന്‍റെ അന്വേഷണം, ഹേമാവിന്‍ കാതലര്‍കള്‍, കൃഷ്ണന്‍ കുട്ടി, ആടുംകൂത്ത്, ശങ്കരനും മോഹനനും, മോഹവലയം തുടങ്ങിയവ അദ്ദേഹം സംവിധാനം ചെയ്ത ശ്രദ്ധേയ ചലച്ചിത്രങ്ങളാണ്. എം കെ നാരായണന്‍ നമ്പ്യാരും ശ്രീദേവിയമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ രേവതി, മകന്‍ യാദവ് ചന്ദ്രന്‍.

spot_img

Hot Topics

Related Articles

Also Read

തമിഴ് നടന്‍ ആര്‍. എസ് ശിവാജി അന്തരിച്ചു

0
ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66- വയസ്സായിരുന്നു. കമലഹാസന്‍റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സെപ്തംബര്‍ 28-നു കണ്ണൂര്‍ സ്ക്വാഡ് തിയ്യേറ്ററുകളിലേക്ക്

0
മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്ക്വാഡ് സെപ്തംബര്‍ 28-നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ASI ജോര്‍ജ് മര്‍ട്ടിന്‍ എന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്.

‘അബ്രഹാം ഓസ് ലറി’ൽ താരമായി ജയറാം; ജനുവരി ഒന്നിന് ചിത്രം തിയ്യേറ്ററുകളേക്ക് എത്തും

0
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജയറാം അഭിനയിക്കുന്ന ചിത്രം കൂടിയാണ് അബ്രഹാം ഓസ് ലർ. അബ്രഹാം ഓസ് ലർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ജയറാം എത്തുന്നത്. അർജുൻ അശോകൻ, സെന്തിൽ കൃഷ്ണ, ജഗദീഷ്, അനശ്വര രാജൻ, അർജുൻ നന്ദകുമാർ, ആര്യ സലീം, അസീം ജമാൽ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.

പ്രണയ ചിത്രവുമായി ‘മന്മഥൻ’ പോസ്റ്റർ റിലീസ്

0
പ്രണയിക്കുന്നവര്ക്കും പ്രണയം ആഗ്രഹിക്കുന്നവർക്കുമായി  പുതിയ പ്രണയ ചിത്രം വരുന്നു. മന്മഥൻ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസായി. അൽത്താഫ് സലീം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ‘ദി മാസ്റ്റർ ഓഫ് ഹാർട്സ്’...

ആദ്യ മലയാള സിനിമയുമായി ബംഗാളി സംവിധായകൻ അഭിജിത്ത് ആദിത്യ; ‘ആദ്രിക’യിൽ ഇതരഭാഷകളിൽ നിന്നും താരങ്ങൾ

0
പ്രശസ്ത ഫോട്ടോഗ്രാഫറും  സംവിധായകനും നിർമ്മാതാവുമായ അഭിജിത്ത് ആദിത്യ മലയാളത്തിൽ ആദ്യമായി സിനിമ ചെയ്യാനൊരുങ്ങുന്നു. ‘ആദ്രിക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇതരഭാഷകളിൽ നിന്നുള്ള താരങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.