Sunday, September 6, 2026

‘ലോകഃ- ചാപ്റ്റർ വൺ: ചന്ദ്ര’ ഉടൻ തീയേറ്ററുകളിലേക്ക്

കല്യാണി പ്രിയദർശനും നസ്ലിൻ ഗഫൂറും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ലോകഃ- ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ടീസർ റിലീസായി. ‘ലോകഃ’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ് സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വന്നിരുന്നു. ചന്ദു സലീം കുമാർ, അരുണ് കുര്യൻ, ശാന്തി ബാലചന്ദ്രൻ, എന്നിവരും പ്രധാനകഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിങ് ചമൻ ചാക്കോ.  ഓണത്തിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

spot_img

Hot Topics

Related Articles

Also Read

മോഹന്‍ലാല്‍ നായകന്‍, പൃഥ്വിരാജ് സംവിധായകന്‍ ; പാന്‍ഇന്ത്യന്‍ ചിത്രമാകാന്‍ ഒരുങ്ങി എമ്പുരാന്‍

0
ലൈക്ക പ്രൊഡക്ഷന്‍സും ആശീര്‍വാദ് സിനിമാസ് ബാനറും ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാന്‍ ഷൂട്ടിംഗ് ഒക്ടോബര്‍ അഞ്ചിനു ആരംഭിക്കും

‘വിരുന്നി’ല്‍ നായകനായി അര്‍ജുന്‍, നായികയായി നിക്കി ഗല്‍റാണി; ടീസര്‍ റിലീസ്

0
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് അര്‍ജുനും നിക്കി ഗല്‍റാണിയും നായികാ- നായകന്മാരായി എത്തുന്ന ചിത്രം ‘വിരുന്നി’ന്‍റെ ടീസര്‍ പുറത്തിറങ്ങി. ഒരു ബിഗ് ബജറ്റ് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ചിത്രമാണ് വിരുന്ന്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പുറത്തിറങ്ങുക.

സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു

0
ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു. 73 വയസ്സായിരുന്നു. 1984 ഓഗസ്ത് 19 ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ‘എന്റെ നന്ദിനിക്കുട്ടി’ എന്ന സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. ശനിയാഴ്ച രാത്രി 11- മണിക്ക്...

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

0
വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സുപരിചിതനായിരുന്ന നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ധ്യാൻ ശ്രീനിവാസൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘കല്യാണമരം’ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു

0
 ധ്യാൻ ശ്രീനിവാസനെ നായകനാക്കി  രാജേഷ് അമനക്കര സംവിധാനം, തിരക്കഥയും ഒരുക്കുന്ന ചിത്രം ‘കല്യാണമര’ത്തിന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു. ​ മറിയം സിനിമാസിന്റെ ബാനറിൽ സാജി കെ. ഏലിയാസ് ആണ് ചിത്രത്തിന്റെ...