Sunday, September 6, 2026

റൊമാന്റിക് ഡ്രാമയിൽ വീണ്ടും ഉണ്ണിലാൽ; ചിത്രീകരണം പുരോഗമിക്കുന്നു

ഉണ്ണി ലാലു പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് പുരോഗമിക്കുന്നു. ജിഷ്ണു ഹരീന്ദ്ര വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടില്ല. കായ്പ്പോള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഞ്ജു കൃഷ്ണ അശോക് ആണ് നായികയായി എത്തുന്നത്. ജിഷ്ണു ഹരീന്ദ്ര വർമ്മ നോ മാൻസ് ലാൻഡ് എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ  ചിത്രീകരണമാണ് ഇപ്പോൾ  നടന്നുകൊണ്ടിരിക്കുന്നത്. രേഖ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിന് ശേഷം ഉണ്ണി ലാലു അഭിനയിക്കുന്ന സിനിമയാണിത്.

സിദ്ധാർഥ് ഭരതൻ, വിജയരാഘവൻ, സജിൻ ചെറുകയിൽ, വിജയരാഘവൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജെ എം ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ വിഷ്ണുവിന്റേതാണ്.

spot_img

Hot Topics

Related Articles

Also Read

ട്രയിലറുമായി മാംഗോമുറി; ജാഫർ ഇടുക്കി, ശ്രീകാന്ത് മുരളി, സിബി തോമസ് പ്രധാനകഥാപാത്രങ്ങൾ

0
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നാവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മാംഗോ മുറിയുടെ ട്രയിലർ പുറത്തിറങ്ങി. സംവിധായകരായ ബ്ലെസ്സി, ലിജോ ജോസ് പെല്ലിശ്ശേരി, രഞ്ജിത് തുടങ്ങിയവരുടെ അടുത്ത് സഹസംവിധയകനായിരുന്ന വിഷ്ണു സ്വതന്ത്ര്യ സംവിധായകനാകുന്ന ചിത്രമാണിത്.

‘ടർബോ’ റിലീസ് ഡേയ്റ്റ് വിഷു ദിനത്തിൽ പ്രഖ്യാപിക്കാനൊരുങ്ങി അണിയറ പ്രവർത്തകർ

0
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ചിത്രം ‘ടർബോ’ യുടെ റിലീസ് തീയതി വിഷുദിനത്തിൽ വൈകുന്നേരം 6 മണിക്ക് അണിയറ പ്രവർത്തകർ പ്രഖ്യാപിക്കും.

‘മറിമായം’ ടീം ഒന്നിക്കുന്ന പുതിയ സിനിമ ‘പഞ്ചായത്ത് ജെട്ടി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

0
സംവിധായകൻ സത്യൻ അന്തിക്കാട് ഭദ്രദീപം കൊളുത്തുകയും തുടർന്ന് സ്വിച്ചോൺ കർമ്മവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നല്കി. ലാൽ ജോസ്, ലിബർട്ടി ബഷീർ, സലീം കുമാർ, ഷാഫി, എ കെ സാജൻ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

‘പ്രാവിൻ കൂട് ഷാപ്പ്’ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പ്’...

‘രണ്ടാമൂഴം’ ഇനി ചലച്ചിത്ര ലോകത്തേക്ക്

0
മലയാളത്തിന്റെ പ്രിയപ്പെട്ട എം ടി വാസുദേവൻ നായർ രചിച്ച ക്ലാസിക് നോവൽ ‘രണ്ടാമൂഴം’ സിനിമയാകാൻ പോകുന്നുവെന്ന് അദ്ദേഹത്തിന്റെ മകൾ അശ്വതി വി. നായർ പ്രഖ്യാപിച്ചു. കോഴിക്കോട് വെച്ച് നടക്കുന്ന കെ. എൽ. എഫിന്റെ...