Sunday, September 6, 2026

രാഷ്ട്രീയ കേരളത്തെ അസ്വസ്ഥമാക്കിയ ‘തങ്കമണി കൊലക്കേസ്’; ടീസർ റിലീസ്

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തങ്കമണി കൊലക്കേസി’ന്റെ ടീസർ പുറത്ത് വിട്ടു.  ദിലീപ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നീത പിള്ളയും പ്രണിത സുഭാഷും നായികമാരായി എത്തുന്നു. എൺപതുകളുടെ പകുതിയിൽ കേരളരാഷ്ട്രീയത്തെ അസ്വസ്ഥമാക്കിയ കേസാണ് ഇടുക്കിയിൽ നടന്ന തങ്കമണി കൊലക്കേസ്.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൌധരി, ഇഫാർ മീഡിയയയുടെ ബാനറിൽ റാഫി മതിര തുടങ്ങിയവരാണ് സിനിമ നിർമ്മിക്കുന്നത്. സുദേവ് നായർ, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, അരുൺ ശങ്കരൻ, മനോജ് കെ ജയൻ, മേജർ രവി, മുക്ത, തൊമ്മൻ മാങ്കുവ, സ്മിനു, ജിബിൻ ജി, രമ്യ പണിക്കർ, മാളവിക മേനോൻ, ശിവകാമി, അംബിക മോഹൻ, സമ്പത്ത് റാം, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റിങ് ശ്യാം ശശിധരൻ, ഗാനരചന ബി ടി അനിൽ, സംഗീതം വില്യം ഫ്രാൻസിസ്.      

spot_img

Hot Topics

Related Articles

Also Read

‘ആവേശ’ക്കൊടുങ്കാറ്റ് വീശി ഫഹദ് ചിത്രം വ്യാഴായ്ച തിയ്യേറ്ററുകളിൽ

0
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആവേശം ഈദ്- വിഷു സ്പെഷ്യലായി ഏപ്രിൽ 11 ന്  വ്യാഴായ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

മലയാള ചലച്ചിത്ര സൌഹൃദ വേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

0
മലയാള ചലച്ചിത്ര സൌഹൃദ വേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സാമൂഹിക പ്രസക്തിയുള്ള കുടുംബ ചിത്രമായി ;ജാനകി ജാനേ’ തിരഞ്ഞെടുത്തു. മികച്ച ചലച്ചിത്ര പ്രതിഭാ പുരസ്കാരങ്ങൾ സംവിധായകൻ വി എം വിനു, നിർമ്മാതാവും നടനുമായ എ വി അനൂപ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.

‘ഗർഭിണി- A PREGNANT WIDOW’ ചിത്രീകരണം തിരുവനന്തപുരത്ത്

0
വ്യാസചിത്രയുടെ ബാനറിൽ ഡോ: പ്രഹ്ളാദ് വടക്കേപ്പാട്ട്, വിനോയ് വടക്കേപ്പാട്ട്, സൌമ്യ കെ. എസ്, എന്നിവർ  നിർമ്മിച്ച് ഉണ്ണി കെ അർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഗർഭിണി- A PREGNANT WIDOW’ എന്ന ചിത്രത്തിന്റെ...

പോക്കിരിരാജയ്ക്ക് ശേഷം പതിനഞ്ച് വർഷങ്ങൾക്കിപ്പുറം ഒന്നിച്ച്  പൃഥ്വിരാജും വൈശാഖും

0
 സുകുമാരനും ഹിറ്റ് മേക്കർ വൈശാഖും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ സിനിമ ഖലീഫയുടെ ചിത്രീകരണം ആരംഭിച്ചു. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ്‌ലൈനോടെയെത്തുന്ന ഈ ചിത്രത്തിൽ, പൃഥ്വിരാജ് ആമിർ അലി എന്ന,...

സീരിയല്‍- സിനിമ താരം അപര്‍ണ നായര്‍ മരിച്ച നിലയില്‍

0
സിനിമ- സീരിയല്‍ തരം അപര്‍ണ നായരെ തിരുവനന്തപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.