Sunday, September 6, 2026

ത്രില്ലാണ് ആൻറണി അന്ത്രപ്പേർ, കൊലമാസ്സാണ് ആൻമരിയ; കിടിലൻ സിനിമയുമായി വീണ്ടും ജോഷി

ഇടുക്കിയുടെ വന്യസൌന്ദര്യത്തെ പശ്ചാത്തലമാക്കി പിറവി കൊണ്ട സിനിമ. ജോഷിയുടെത് കിടിലൻ ആക്ഷൻ മൂവിയാണെന്നാണ് ‘ആൻറണി’ പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം. ആൻറണി ആന്ത്രപ്പേറായി ജോജു ജോർജ്ജും ആൻമരിയ ആയി കല്യാണി പ്രിയദർശനും ഞാനോ നീയോ? എന്ന മട്ടിൽ മത്സരിച്ചഭിനയിച്ച ചിത്രം. നാലുവർഷങ്ങൾക്ക് മുന്നേ ജോഷിയുടെ തന്നെ മറ്റൊരു ചിത്രമായ ‘പൊറിഞ്ചുമറിയം ജോസ്’ ടീമിന്റെ മുഴുവന് സമർപ്പണവും ഒട്ടും ചോർന്നുപോകാതെ ‘ആൻറണി’യിലും കണ്ടെന്നു സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകരും അഭിപ്രായപ്പെട്ടു. പൊറിഞ്ചുമറിയം ജോസ് എന്ന ചിത്രത്തിന്റെ ഇടവേളയ്ക്ക് ശേഷം ഇറങ്ങിയ ആൻറണിയും പ്രേക്ഷകരെ ഒട്ടും നിരാശരാക്കിയില്ല എന്നു സാരം.

വ്യക്തമായ നിലപാടുള്ള തന്റേടിയായ ബോക്സർ താരമാണ് ആൻമരിയ. ആൻറണിയുടെ ജീവിതത്തിലേക്ക് ആൻമരിയ കടന്നുവരുന്നതോട് കൂടിയുള്ള അയാളുടെ ജീവിതത്തിലെ പരിവർത്തനങ്ങൾ ചിത്രത്തിലെ പ്രധാന ഘടകമാണ്. ആൻറണിക്കുള്ളിലെ വില്ലനെയും നായകനേയും സംശയത്തോടെ നോക്കിക്കാണുന്നവരാണ് അന്നാട്ടുകാർ. അത്പോലെ  തന്നെ വിശ്വസിച്ചു കൂടെ കൂടുന്നവരെ ആരെങ്കിലും വേദനിപ്പിച്ചാൽ അ വരെ വെറുതെ വിടാനും ആൻറണി ഒരുക്കമല്ല. പ്രതികാരം ആൻറണിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്ന് അതിലൂടെ മനസ്സിലാക്കുവാൻ കഴിയും. ആൻറണിയുടെ ചിരിക്കും നിശബ്ദതയ്ക്കും പിന്നിലെ കഥയും അന്നാട്ടുകാർക്ക് പറയുവാനുണ്ട്.

ആക്ഷൻ ത്രില്ലറാണെങ്കിലും ആൻറണി ഒരു ഫാമിലി മൂവി കൂടിയാണ്. കുടുംബ പശ്ചാത്തലങ്ങളിൽ കടന്നുവരുന്ന വൈകാരിക സീനുകൾ ആൻറണിയിലും കാണാം. പിരിമുറുക്കം നിറഞ്ഞ പല കഥാസന്ദർഭങ്ങളിലും നർമ്മമുഹൂർത്തങ്ങളും കൊണ്ടുവരുവാൻ സംവിധായകൻ മറന്നിട്ടില്ല. ഒരു കഥാപാത്രത്തിൽ തന്നെ വിഭിന്ന ഭാവങ്ങൾ മിന്നിമറയുന്ന സന്ദർഭങ്ങളെ വളരെ ലാഘവത്തോടെയും ഒതുക്കത്തിലും കയ്യടക്കം ചെയ്യുന്നതിൽ ജോജു ജോർജ്ജ് വിജയിച്ചിരിക്കുന്നു. ആൻറണിയും ആൻമരിയയും തമ്മിലുള്ള സംഘട്ടനരംഗങ്ങൾ വളരെ ആവേശപൂർവമാണ് പ്രേക്ഷകർ കണ്ടുകൊണ്ടിരുന്നത്. ബോക്സിങ് വളരെ അനായസകരമായി കൈകാര്യം ചെയ്യുവാൻ കല്യാണി പ്രിയദർശനും കഴിഞ്ഞിട്ടുണ്ട്.

പൊറിഞ്ചുമറിയം ജോസിൽ പൊറിഞ്ചുവിന്റെ ഉറ്റസുഹൃത്ത് ജോസ് എന്ന കഥാപാത്രമായി എത്തിയ ചെമ്പൻ വിനോദ് ഇത്തവണ ‘ആൻറണി’യിൽ  എത്തിയത് ആൻറണിയുടെ ആത്മാർത്ഥ സുഹൃത്തായ വൈദികനായാണ്. വിജയരാഘവൻ ‘അവറാൻ’ എന്ന കഥാപാത്രമായി എത്തുമ്പോൾ നൈല ഉഷ കരുത്തുറ്റ മായ എന്ന മറ്റൊരു കഥാപത്രമായി എത്തുന്നു. ജുവൽ മേരി, ടിനി ടോം, സിജോയ് വർഗീസ്, അപ്പാനി ശരത്, ജിനു ജോസഫ്, ആർ ജെ ഷാൻ, പദ്മരാജ് രതീഷ്, രാജേഷ് ശർമ, ശ്രീകാന്ത് മുരളി, ബിനു പപ്പു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്.

ഛായാഗ്രഹണം രണ ദിവെയും സംഗീതം ജേക്സ് ബിജോയിയും എഡിറ്റിങ് ശ്യാം ശശിധരനും തിരക്കഥ രാജേഷ് വർമ്മയുമാണ് നിർവാഹിച്ചത്. ജോഷിയുടെ ഗംഭീര മേക്കിങും ജേക്സ് ബിജോയിയുടെ കിടിലൻ മ്യൂസിക്കും സിനിമയെ ഗംഭീരമാക്കി. ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റീൻ സാക് പോൾ നിർമ്മിച്ച ഈ ചിത്രം ഫാമിലിമൂവിയായും മാസ്സ് ആക്ഷൻ ത്രില്ലർ മൂവിയായും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് മികച്ച തിയ്യേറ്റർ അനുഭവമായിരിക്കുമെന്നാണ് സിനിമകണ്ടിറങ്ങുന്ന ഒരോ ആളുകളും പങ്ക് വയ്ക്കുന്നത്.

spot_img

Hot Topics

Related Articles

Also Read

വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’

0
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്ന ചിത്രത്തില്‍ ഉര്‍വശിയും, ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

‘ശ്വാസ’ത്തിൽ ഒരു കൂടിയാട്ടക്കാരന്റെ കഥ; ചിത്രീകരണം തുടങ്ങി

0
എക്കോസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സുനിൽ എ. സഖറിയാ നിർമ്മിച്ച് ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ശ്വാസത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു കൂടിയാട്ടക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ശ്വാസം.

മികച്ച പ്രമേയമുള്ള സിനിമയെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി അൻജന- വാർസ് ഒന്നിക്കുന്നു

0
മിന്നൽ മുരളി, ആർ ദി എക്സ് എന്നീ സിനിമകളുടെ സഹനിർമ്മാണത്തിന് ശേഷം  അൻജന ഫിലിപ്പും സിനിമ- പരസ്യ സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി എ ശ്രീകുമാറും ചേർന്ന് സിനിമാ നിർമ്മാണത്തിന് ഒരുങ്ങുന്നു. സംരഭമായ ‘ദൃശ്യ മുദ്ര’ മോഹൻലാൽ പ്രകാശനം ചെയ്തു.

‘ക്വീൻ എലിസബത്തി’ൽ മീര ജാസ്മിനും നരേനും ഒന്നിക്കുന്നു; ഡിസംബർ 29 ന് പ്രദർശനത്തിന്

0
അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിനിക്കൂട്ടം എന്നീ ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മീര ജാസ്മിനും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രം കൂടിയാണ് ‘ക്വീൻ എലിസബത്ത്’.

മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ, ഫഹദ്; മുഴുനീള കഥാപാത്രങ്ങളായി മഹേഷ് നാരായണന്റെ ചിത്രത്തിൽ  

0
പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണിതെന്നാണ് സിനിമയുടെ പ്രത്യേകത. സിനിമയുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മോഹൻലാൽ  മമ്മൂട്ടി,...