Saturday, September 5, 2026

മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം – ദൃശ്യം 3: ചിത്രീകരണം ആരംഭിച്ചു  

​മോഹൻലാലിന്റെ ജോർജുകുട്ടി എന്ന കഥാപാത്രത്തെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്ന ദൃശ്യം 3-യുടെ ചിത്രീകരണം ആരംഭിച്ചു. ജോർജുകുട്ടിയുടെ കുടുംബത്തിന് എന്ത് സംഭവിക്കുമെന്ന കൌതുകത്തിൽ  കഥ മുന്നോട്ട് കൊണ്ടുപോകാനാണ് താൻ ശ്രമിക്കുന്നത് എന്നു ദൃശ്യം 3 ഇറങ്ങുന്ന പശ്ചാത്തലത്തിൽ സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘ദൃശ്യം 3’ യിൽ  ജോർജജ് കുട്ടി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ നാല് വർഷത്തിനു ശേഷം ഉണ്ടാകുന്ന മാറ്റങ്ങളെയാണ് അവതരിപ്പിക്കുക.

ദൃശ്യം 3 ‘ദൃശ്യം 2’ പോലെ വളരെ ഹെവി ഇന്റലിജന്റ് സിനിമയല്ലെന്നും കഥ സ്വാഭാവികമായി വളരുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് സൂചന നൽകിയിട്ടുണ്ട്.  സിനിമയുടെ തിരക്കഥ എഴുതുന്നതിന് മുമ്പ് തന്നെ ക്ലൈമാക്സ് തീരുമാനിച്ചിരുന്നുവെന്നും, ‘ദൃശ്യം 3’ യുടെ സാധ്യതയെക്കുറിച്ച് ആദ്യം ചോദിച്ചത് മോഹൻലാൽ ആണെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തി. ഏപ്രിൽ-ജൂൺ മാസങ്ങളിൽ സിനിമ  റിലീസ് ചെയ്യാനാണ് നിലവിൽ പദ്ധതിയിടുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത് .

spot_img

Hot Topics

Related Articles

Also Read

സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു

0
1984 ൽ സംവിധാനം ചെയ്ത ‘എതിർപ്പുകൾ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉർവശി നായികയായി അഭിനയിക്കുന്നത്. കൂടാതെ പത്തിലേറെ സിനിമകൾക്ക് വേണ്ടി ഗാനങ്ങളും എഴുതിയിട്ടുണ്ട്. ഡിഫൻസ് അക്കൌണ്ട്സിൽ ഉദ്യോഗസ്ഥനായിരുന്നു.

ഹൊറർ കോമഡി എന്റർടൈനർ ചിത്രവുമായി ‘പ്രകമ്പനം’

0
ഗണപതിയും സാഗർ സൂര്യയും പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിന്റെ പൂജാ കർമ്മവും സ്വിച്ചോൺ കർമ്മവും എറണാകുളത്ത് വെച്ച് നടന്നു. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’. നരവസ ഫിലിംസിന്റെയും ലക്ഷ്മീനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ...

കൊറിയൻ റിലീസിന് ഒരുങ്ങി ‘മാർക്കോ’

0
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത  ഏറ്റവും പുതിയ ചിത്രം “മാർക്കോ’ ഇനി കൊറിയൻ റിലീസിന്. ഡിസംബർ 20- ന് ആണ് ചിത്രം റിലീസായത്. ഉണ്ണി മുകുന്ദൻ ഫിലിംസ്, ക്യൂബ്സ്...

സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘ചിത്തിനി’

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്.

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘എക്കോ’ ഉടൻ തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം പുതിയ ചിത്രവുമായി ദിൻജിത്ത് അയ്യത്താൻ എത്തുന്നു. എക്കോ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രം നവംബർ 21 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യുവനടൻ സന്ദീപ് പ്രദീപാണ് ചിത്രത്തിൽ...