Sunday, September 6, 2026

മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്ന ആദ്യ തെലുങ്കുനടനായി അല്ലു അര്‍ജുന്‍

69 മത് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി തിരഞ്ഞെടുത്തത് സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയിലെ അഭിനയത്തിനു അല്ലു അര്‍ജുനെ ആയിരുന്നു. തെലുങ്കില്‍ ആദ്യമായി എത്തുന്ന പുരസ്കാരമാണ് മികച്ച നടനായി അല്ലു അര്‍ജുനു കിട്ടുന്നത്. തെലുഗു സിനിമയില്‍ ചരിത്രത്തിലാദ്യമായി അല്ലു അര്‍ജുന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊണ്ട് തുടക്കം കുറിച്ചു എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്. മലയാളത്തിലും ഹിന്ദിയിലും തമിഴിലും കന്നടയിലുമടക്കം ഈ പുരസ്കാരം നിരവധി തവണ ലഭിച്ചിട്ടുണ്ടെങ്കിലും തെലുങ്കില്‍ ഇതാദ്യം.

ചിത്രത്തില്‍ ചന്ദനക്കൊള്ളക്കാരനായ പുഷ്പരാജ് എന്ന കഥാപാത്രമായാണ് അല്ലു അര്‍ജുന്‍ അഭിനയിച്ചത്. 2021- ല്‍ ഇറങ്ങിയ ഈ ചിത്രം ഇതര ഭാഷകളിലടക്കം ഏറെ ജനപ്രീതി നേടിയിരുന്നു. സിനിമയും അതിലെ പാട്ടുകളും ഏറെ ആഘോഷിക്കപ്പെട്ടു. ചിത്രത്തില്‍ ഫഹദ് ഫാസിലിന്‍റെ പ്രതിനായക കഥാപാത്രവും ശ്രദ്ധേയമായിരുന്നു. പുഷ്പയിലെ ഗാനങ്ങള്‍ സംവിധാനം ചെയ്ത ശ്രീദേവി പ്രസാദ് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി.

വളരെ വൈകാരികമായാണ് അല്ലു അര്‍ജുന്‍ ഈ അവാര്‍ഡ് നേട്ടത്തെ കുറിച്ച് പ്രതികരിക്കുന്നത്. ഈ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിരഞ്ജീവി, ജൂനിയര്‍ എന്‍ ടി ആര്‍ തുടങ്ങിയവര്‍ അല്ലു അര്‍ജുനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തി. പുഷ്പയുടെ രണ്ടാംഭാഗമായ പുഷ്പ ദി റൂള്‍ ആണ് അല്ലു അര്‍ജുന്‍റെ ഏറ്റവും പുതിയ ചിത്രം.

spot_img

Hot Topics

Related Articles

Also Read

ഇളയരാജയുടെ മകൾ ഭവതരിണി അന്തരിച്ചു

0
കുട്ടിക്കാലം മുതൽക്കെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു വളർന്ന ഭവതരിണി 1984- ൽ പുറത്തിറങ്ങിയ ‘മൈഡിയർ കുട്ടിച്ചാത്ത’നിലെ ‘തിത്തിത്തേ താളം’ എന്ന പാട്ട് പാടിക്കൊണ്ട് സംഗീതത്തിലേക്ക് അരങ്ങേറ്റം കുറിച്ചു.

പ്രമുഖ ചലച്ചിത്രപ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

0
പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 78 വയസ്സായിരുന്നു. വർദ്ധക്യസഹജമായ അസുഖങ്ങളായി ഏറെ നാളായി ചികിത്സയിലായിരുന്നു.

തിയ്യേറ്ററിൽ കല്യാണമേളവുമായി ‘ഗുരുവായൂരമ്പലനടയിൽ’

0
അളിയനും അളിയനും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ചിരിയുടെ മാലപ്പടക്കമാണ് ഗുരുവായൂരമ്പലനടയുടെ മറ്റൊരു പ്രധാന ആകർഷണം. വിവിധ കാറ്റഗറിയിലുള്ള സിനിമകൾ മലയാളത്തിൽ സമീപകാലത്ത് വിജയം കൊയ്യുമ്പോൾ ഒരു എന്റർടൈനർ മൂവിയായി ഗുരുവായൂരമ്പലനടയിൽ പ്രേക്ഷകർക്കിടയിൽ  ഏറെ സ്വാധീനിച്ചു എന്നു വേണം കരുതാൻ.

ആഘോഷമായി ആൻറണി തിയ്യേറ്ററുകളിൽ; ഏറ്റെടുത്ത് പ്രേക്ഷകർ

0
ഡിസംബർ ഒന്നിന് തിയ്യേറ്ററിലേക്കിറങ്ങിയ ‘ആൻറണി’യെ ആവേശപൂർവ്വം സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. ജോഷി- ജോജു ജോർജ്ജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു

പഥേർ പാഞ്ചാലിയിലെ നായിക ഉമാ ദാസ് ഗുപ്ത അന്തരിച്ചു

0
ഇന്ത്യൻ സിനിമയിൽ ദൃശ്യഭാഷയ്ക്ക് വഴിത്തിരിവായ സൂപ്പർ ഹിറ്റ് ക്ലാസ്സിക് ചിത്രമായ സത്യജിത് റായിയുടെ പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉമാ ദാസ് ഗുപ്ത അന്തരിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കൊല്ക്കത്തയിലെ...