പ്രേക്ഷകരെ തിയ്യേറ്ററുകളിൽ ഹരം കൊള്ളിച്ച ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ഇനി ഒടിടിയിലേക്ക്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആയിരിക്കും ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കുക. തിയ്യേറ്ററിൽ ചിത്രം എത്തിയിട്ട് 45- ദിവസങ്ങൾക്ക് ശേഷമായിരിക്കും സ്ട്രീമിങ് ആരംഭിക്കുക. നെറ്റ്ഫ്ലികസിൽ ആണ് സ്ട്രീമിങ് ആരംഭിക്കുക എന്നും റിപ്പോർട്ട് ഉണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് മാർക്കോയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഹനീഫ് അദേനിയുടേതാണ് കഥയും തിരക്കഥയും സംവിധാനവും. സിദ്ദിഖ്, അഭിമന്യു എസ്. തിലകൻ, ജഗദീഷ്, കബീർ ദുഹാൻ സിങ്, ആൻസൺ പോൾ, യുക്തി തരേജ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഡിസംബർ 20 നാണ് മാർക്കോ തിയ്യേറ്ററുകളിൽ എത്തിയത്.
Also Read
അനീഷ് അൻവർ ചിത്രം ‘രാസ്ത’ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ
അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ചിത്രഭാരതി (ഇന്ത്യൻ) വിഭാഗത്തിൽ ഒഫീഷ്യൽ സെലെകഷൻ നേടി. ഒമാനിൽ ചിത്രീകരിച്ച ഈ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
ധ്യാൻ ശ്രീനിവാസൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘കല്യാണമരം’ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു
ധ്യാൻ ശ്രീനിവാസനെ നായകനാക്കി രാജേഷ് അമനക്കര സംവിധാനം, തിരക്കഥയും ഒരുക്കുന്ന ചിത്രം ‘കല്യാണമര’ത്തിന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു. മറിയം സിനിമാസിന്റെ ബാനറിൽ സാജി കെ. ഏലിയാസ് ആണ് ചിത്രത്തിന്റെ...
പ്രദര്‍ശനത്തിനെത്തി ‘നദികളില്‍ സുന്ദരി യമുന’ മികച്ച സിനിമയെന്ന് പ്രേക്ഷകര്‍
ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ നദികളില്‍ സുന്ദരി യമുനയെക്കുറിച്ച് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റു ശ്രദ്ധേയമാകുകയാണ് ഇപ്പോള്‍.
റിലീസ് തീയതി പുതുക്കി ‘സമാറാ’ ആഗസ്ത് 11- നു തിയ്യേറ്ററുകളിലേക്ക്
റഹ്മാന്‍ നായകനായി എത്തുന്ന ചിത്രം ‘സമാറാ’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്ത് 4- നു ഇറങ്ങാനിരുന്ന ചിത്രത്തിന്‍റെ റിലീസ് ആഗസ്ത് 11- ലേക്കാണ് മാറ്റിയത്
‘അമ്മ’ സംഘടനയിൽ തിരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് പേര് മത്സരിക്കും
താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ നാമപത്രിക സമരിപ്പിക്കുവാനുള്ള സമയം അവസാനിച്ചു. ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. ജൂലൈ 31 നു ആണ് പത്രിക പിവലിക്കേണ്ട അവസാന തീയതി. ശ്വേതാ മേനോൻ, ജഗദീഷ്,...







