Sunday, September 6, 2026

മണിരത്ന ചിത്രം ‘പൊന്നിയന്‍ സെല്‍വന്‍ 2’- 150 കോടിയുടെ നിറവില്‍

മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ പൊന്നിയന്‍ സെല്‍വന്‍ ‘ രണ്ടാം ഭാഗത്തിന് തിയ്യേറ്ററുകളില്‍ വമ്പന്‍ സ്വീകരണം. 150 കോടിയുടെ ആഗോള കളക്ഷനാണ് ചിത്രം നേടിയിട്ടുള്ളതെന്ന് ട്രെയ്ഡ് അനലിസ്റ്റും നിരൂപകനുമായ രമേഷ് ബാല പറഞ്ഞു. കല്‍ക്കിയുടെ ചരിത്ര നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. സിംഗപ്പൂര്‍, അമേരിക്ക, മലേഷ്യ, യു എ ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. 32-35 കോടി വരുമാനമാണ് റിലീസ് ചെയ്ത ദിവസം ഇന്ത്യയില്‍ നിന്നും നേടിയ കളക്ഷന്‍. ഈ വര്‍ഷം റിലീസ് ചെയ്ത തമിഴ് സിനിമകളില്‍ വെച്ച് ആദ്യ ദിനം തന്നെ കളക്ഷന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയ വിജയ് ചിത്രം ‘വാരിസി’ നെ പൊന്നിയന്‍ സെല്‍വന്‍ 2 രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.

‘പൊന്നിയന്‍ സെല്‍വ’ന്‍റെ ആദ്യഭാഗവും വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. 2022 സെപ്തംബര്‍ 22- നാണ് പൊന്നിയന്‍ സെല്‍വന്‍റെ ആദ്യഭാഗം റിലീസാവുന്നത്. ലോകസിനിമകളില്‍ തന്നെ ശ്രദ്ധേയമായ ഈ ചിത്രത്തിന്‍റെ രണ്ടാം വരവിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികള്‍. ബോക്സോഫീസില്‍ 500 കോടി നേടിയ ഈ ചിത്രത്തിന്‍റെ വരുമാനം 80- കോടിയോളമാണ്. പത്താം നൂറ്റാണ്ടിലെ ചോളരാജവംശത്തിന്‍റേയും സിംഹാസനത്തിന് വേണ്ടിയുള്ള വടംവലികളും ശത്രുക്കള്‍ക്കിടയില്‍ നിന്നു കൊണ്ടുള്ള ചെറുത്ത് നില്‍പ്പും പോരാട്ടങ്ങളുമാണ് ‘പൊന്നിയന്‍ സെല്‍വന്‍റെ’ പ്രമേയം. ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, വിക്രം, കാര്‍ത്തി, ജയറാം, പ്രഭു, ജയം രവി, ശരത് കുമാര്‍,റഹ്മാന്‍, പ്രകാശ് രാജ്, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, അശ്വിന്‍ കാകുമാനു തുടങ്ങി വന്‍താരനിരകള്‍ അണിനിരക്കുന്ന ചിത്രത്തിന്‍റെ നിര്‍മാണം മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ്.

spot_img

Hot Topics

Related Articles

Also Read

‘തുടരും’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

0
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; എബന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മോഹൻലാൽ പങ്കുവെച്ചിരിക്കുകയാണ്. മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’...

ടൊവിനോ ചിത്രം ‘നടികർ’ മെയ് മൂന്നിന് പ്രേക്ഷകരിലേക്ക്

0
ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം ‘നടികർ’ മെയ് മൂന്നിന് തിയ്യേറ്ററിലേക്ക് എത്തും. ഭാവനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബാല എന്ന പ്രധാന കഥാപാത്രമായി സൌബിൻ ഷാഹീറും സിനിമയിൽ എത്തുന്നുണ്ട്.

‘കാതലി’ന് വിജയാഘോഷവുമായി മമ്മൂട്ടി ഫാൻസ് ആസ്ത്രേലിയൻ ഘടകം

0
കേരളമൊട്ടാകെ പ്രദർശനത്തിനെത്തി നിരൂപക പ്രശംസനേടിയ മമ്മൂട്ടി ചിത്രം ‘കാത’ലിന്റെ വിജയാഘോഷം ആസ്ട്രേലിയയിലെ മെൽബണിലും വെച്ച് നടന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ത്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ ആണ് പരിപാടിക്ക് നേതൃത്വം നല്കിയത്.

പ്രശസ്ത നാടക- സിനിമ  നടൻ എം സി ചാക്കോ അന്തരിച്ചു

0
1977- ൽ  പ്രൊഫഷണൽ നാടകമായ ‘പുണ്യതീർത്ഥം തേടി’ എന്ന നാടകത്തിൽ ആദ്യമായി അഭിനയിച്ച് അരങ്ങേറ്റം കുറിച്ചു. ആറ്റിങ്ങൽ ദേശാഭിമാനി തിയ്യേറ്റേഴ്സ് ആയിരുന്നു ഈ നാടകം അവതരിപ്പിച്ചത്.

വാസുദേവ് സനൽ ചിത്രം ‘അന്ധകാരാ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
എയ്സ് ഓഫ് ഹാർട്ട് സിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിച്ച് എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും തിരക്കഥ എഴുതി വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്ധകാരാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.