ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു. അടുക്കളയില്‍ നിന്നും വഴുതി വീണായിരുന്നു അന്ത്യം. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ ആമീര്‍ഖാനൊപ്പം ലൈബ്രേറിയന്‍ ഡൂബ എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അടുക്കളയില്‍ നിന്ന് വഴുതി തലയിടിച്ചു വീണതാണ് മരണ കാരണം. രക്തസമ്മര്‍ദ്ദത്തിനുള്ള ചികില്‍സ നടത്തി വരികയായിരുന്നു. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഗാന്ധി മൈ ഫാദര്‍, ശിഖര്‍, ഡോണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഉഡാന്‍, ശ്രീമാന്‍ ശ്രീമതി ഹാതിം തുടങ്ങിയ ടെലിവിഷന്‍ ഷോകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ഭാര്യ: ജര്‍മന്‍ നടിയായ സൂസെയിന്‍.
Also Read
‘The Secret of Women’ ജനുവരി 31- നു തിയ്യേറ്ററുകളിലേക്ക്
പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദി സീക്രട്ട് ഓഫ് വുമൺ ജനുവരി 31 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പ്രജേഷ് സെൻ മൂവി ക്ലബ്ബിന്റെ ബാനറിൽ...
പുത്തൻ പോസ്റ്ററുമായി അൻപോട് ‘കണ്മണി’
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ കൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. ക്രിയേറ്റീവ് ഫിക്ഷന്റെ ബാനറിൽ...
‘ഇമ്പം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
ശ്രീജിത്ത് ചന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് സിനിമാസിന്‍റെ ബാനറില്‍ ഡോ മാത്യു മാമ്പ്ര നിര്‍മ്മിക്കുന്ന ചിത്രം ‘ഇമ്പം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
‘ഗരുഡന്’ ശേഷം ഹൊറർ ത്രില്ലറുമായി മിഥുൻ മാനുവലിന്റെ തിരക്കഥയിൽ ‘ഫീനിക്സി’ന്റെ ട്രയിലർ; കഥ, തിരക്കഥ വിഷ്ണു ഭരതൻ
അജു വർഗീസ്, അനൂപ് വർഗീസ്, അനൂപ് മേനോൻ, ചന്തു നാഥ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ ചിത്രം ‘ഫീനിക്സ്’ ട്രയിലർ പുറത്ത്.
ക്ലീൻ യു സെർട്ടിഫിക്കറ്റ് നേടി ‘എന്ന് സ്വന്തം പുണ്യാളൻ’
അർജുൻ അശോകൻ, അനശ്വര രാജൻ, ബാലു വർഗീസ് എന്നിവർ പ്രധാനകഥാപത്രങ്ങളായി എത്തുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രത്തിന്റെ സെനസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മഹേഷ് മധു...







