കൊടിയ പീഡനങ്ങളും കൊലപാതകങ്ങളും പച്ചയായി തന്നെ യാതൊരു മറയുമില്ലാതെ സൃഷ്ടിക്കുന്ന സിനിമകൾ അനവധി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ഇത് സ്വാഭാവികമായി തീർന്നു. വയലൻസ് ആസ്വദിയ്ക്കുന്ന ഒരുവലിയ വിഭാഗം ജനത രൂപപ്പെട്ടു വന്നു. ഇനി മലയാളത്തിലും ബിറ്റ് കോയിൻ രീതിയെ ആസ്പദമാക്കി സിനിമ വരാൻ പോകുന്നു. ദി ഡാർക്ക് വെബ്ബ് എന്നാണ് ചിത്രത്തിന്റെ പേര്. ഗിരീഷ് വൈക്കത്തിന്റേതാണ് കഥയും തിരക്കഥയും. ഒരു സ്റ്റിൽ ഫോട്ടോഗ്രാഫർ കൂടിയാണ് ഗിരീഷ് വൈക്കം. പൂർണ്ണമായും ഒരു ആക്ഷൻ ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണം. ഡാർക് ക്രൈം ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണം. പെൺകുട്ടികളാണ് ചിത്രത്തിൽ സംഘട്ടനം നടത്തുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ബോളിവൂഡിലെ പ്രശസ്ത സംഗീതജ്ഞൻ മെഹൂൽ വ്യാസ് ആണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. പ്രാച്ചി ടെഹ് ലാൻ, ഹിമാബിന്ദു, പ്രിയങ്കാ യാദവ്, പ്രശാന്ത് രതി, ഭദ്ര, റഫീഖ് റഷീദ്, നിമിഷ എലിസബത്ത് ഡീൻ എഎന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.
‘ബിറ്റ് കോയിൻ’ രീതിയെ ആസ്പദമാക്കിയുള്ള ചിത്രം ‘ദി ഡാർക് വെബ്ബ്’ മലയാളത്തിലും
Also Read
പ്രദര്‍ശനത്തിനെത്തി ‘അവകാശികള്‍’ ടി ജി രവിയും ഇര്‍ഷാദും ജയരാജ് വാര്യരും പ്രധാന കഥാപാത്രങ്ങള്‍
അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ടി ജി രവിയുടെ 250- മത്തെ ചിത്രമാണ് അവകാശികള്‍. ചിത്രം ഐസ്ട്രീം, ഒ ടി ടി പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
സിനിമ- സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
പ്രശസ്ത സിനിമ- സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്നുള്ള ചികിത്സയിലിരിക്കവേ ആണ് അന്ത്യം. കരൾ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു. നടൻ കിഷോർ സത്യയാണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം...
ജഗദീഷും ബേസിലുമെത്തുന്നു അച്ഛനും മകനുമായി; ‘ഫാമിലി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ജയ ജയ ജയ ജയ ഹേ, ജാനേമന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ചിയേഴ്സ് എന്‍റര്ടൈമെന്‍റ് ബാനറില്‍ ഗണേഷ് മേനോനും ലക്ഷ്മി വാര്യരും നിര്‍മ്മിക്കുന്ന ചിത്രം ഫാമിലിയില്‍ അച്ഛനായി ജഗദീഷും മകനായി ബേസിലും എത്തുന്നു
സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ വിടപറഞ്ഞു; സംസ്കാരം നാളെ വൈകീട്ട് മുംബൈയിൽ
പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. 65- വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ആലപ്പുഴ ജിംഖാന’
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നസ്ലിൻ, സന്ദീപ്, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർആണ് പ്രധാനകഥാപാത്രങ്ങളായി...







