Sunday, September 6, 2026

ജയിലര്‍ പ്രൊമോ വീഡിയോയില്‍ കിടിലന്‍ ലുക്കിലെത്തി വിനായകന്‍

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍  രജനികാന്ത് നായകനായി എത്തുന്ന ചിത്രം ജയിലറിലെ പ്രൊമോ വീഡിയോയില്‍ കിടിലന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് വിനായകന്‍. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ജയിലര്‍. ഓഗസ്ത് 10 നു ചിത്രം റിലീസാവാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകവും ആരാധകരും. ശ്രീഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കേരളത്തില്‍ ജയിലറുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ‘അണ്ണാത്തൈ’ എന്ന ചിത്രത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രമാണ് ജയിലര്‍. 110 കോടി രൂപ ഇദ്ദേഹം പ്രതിഫലം വാങ്ങിയെന്നാണ് അഭ്യൂഹം. ചിത്രത്തിന്‍റെ പ്രൊമോ വീഡിയോ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

നായകനും വില്ലനുമായെത്തുന്ന രാജനീകാന്തും വിനായകനും ചേര്‍ന്നുള്ള സീന്‍ ആണ് പ്രൊമോ വീഡിയോയില്‍ ഉള്ളത്. ചിത്രത്തിലെ ഗാനങ്ങളായ ‘കാവാലാ’ യും ‘ഹുക്കും’ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയിരിക്കുകയാണ്. ചിത്രത്തില്‍ മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നതാണ് മറ്റൊരു സവിശേഷത. തമന്ന ഭാട്ടിയ ആണ് ചിത്രത്തിലെ നായിക. സംഗീതം അനിരുദ്ധും ആക്ഷന്‍ സ്റ്റണ്ട് ശിവയും ഛായാഗ്രഹണം വിജയ് കാര്‍ത്തിക് കണ്ണനും നിര്‍വഹിക്കുന്നു. രമ്യ കൃഷ്ണന്‍, ശിവ് രാജ് കുമാര്‍, ജാക്കി ഷിറോഫ്, വിനായകന്‍, സുനില്‍ തുടങ്ങിയ താരനിരകളും ചിത്രത്തില്‍ അഭിനയിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

‘നടികർ തിലകം’ ഇനിമുതൽ ‘നടികർ’ , ടൊവിനോ നായകനാകുന്ന പുതിയ ചിത്രത്തിന് പേരുമാറ്റം

0
അമ്മ സംഘടനയ്ക്കയച്ച കഥയില് ‘നടികർ തിലകം ശിവാജി സമൂങ്ങ നള പേരവൈ’ എന്ന സംഘടനയാണ് പേര് മാറ്റാൻ അപേക്ഷിച്ചത്. പേര് മാറ്റിയതിനോടൊപ്പം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി.

ഭദ്രദീപം കൊളുത്തി രഞ്ജി പണിക്കർ; പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയുമായി സജിത്ത് ചന്ദ്രസേനൻ

0
ത്രയം, നമുക്ക് കോടതിയിൽ കാണാം എന്നീ ചിത്രങ്ങൾക്ക്  ശേഷം സജിത്ത് ചന്ദ്രസേനൻ തിരക്കഥ എഴുതി സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ചോറ്റാനിക്കര അമ്പലത്തിൽ വെച്ച് നടന്നു.

13- മലയാള സിനിമകള്‍ക്ക് തുടക്കം കുറിച്ച് ചിങ്ങം ഒന്ന്

0
ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിച്ച് 13 മലയാളം സിനിമകള്‍.

‘കുഞ്ചമൻ പോറ്റി’ ഇനി ‘കൊടുമൺ പോറ്റി’; പുതിയ മാറ്റവുമായി ‘ഭ്രമയുഗം’

0
കുഞ്ചമൺ പോറ്റി എന്ന പേര് കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുമെന്ന വ്യക്തമാക്കിക്കൊണ്ട് കുഞ്ചമൺ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പേര് മാറ്റുമെന്ന തീരുമാനം അണിയറ പ്രവർത്തകരുടെ ഭഗത്ത് നിന്നും ഉണ്ടായത്.

ചിരിയുടെ മാലപ്പടക്കവുമായി ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ; ട്രയിലർ പുറത്ത്

0
ചിത്രത്തിൽ രാജേഷ് മാധവൻ സുരേശൻ കാവുങ്കലായും ചിത്ര നായർ സുമലത ടീച്ചറായും എത്തുന്നു. കൂടാതെ കുഞ്ചാക്കോ ബോബനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.