ഹൃദയാഘാതത്തെ തുടര്‍ന്നു സംവിധായകന്‍ സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍ രോഗത്തിന്‍റെയും ന്യൂമോണിയയുടെയും ചികില്‍സ തുടര്‍ന്നു വരികെ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. അമൃത ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. എക്മോ സപ്പോട്ടിങ്ങിലൂടെയാണ് ഇപ്പോള്‍ ട്രീറ്റ്മെന്‍റ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചു. ആരോഗ്യസ്ഥിതി രാവിലെ മെഡിക്കല്‍ യോഗം ചേര്‍ന്ന് വിലയിരുത്തും. സഹപ്രവര്‍ത്തകരായ ബി ഉണ്ണികൃഷ്ണന്‍, ലാല്‍, റാഫി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി.
Also Read
ആഗസ്ത് 18- നു തിയ്യേറ്ററിലേക്കൊരുങ്ങി ‘പോയിന്‍റ് റേഞ്ച്’
സൈനു സംവിധാനം ചെയ്ത് ഡി എം പ്രൊഡക്ഷന്‍ ഹൌസിന്‍റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും നിര്‍മ്മിക്കുന്ന ചിത്രം ‘പോയിന്‍റ് റേഞ്ച്’ ആഗസ്ത് 18- നു തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തില്‍ അപ്പാനി ശരത്താണ് നായകനായി എത്തുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാകാരന്മാർക്ക് പിന്തുണയുമായി കൊച്ചിയിൽ സ്മൃതിസന്ധ്യയൊരുങ്ങുന്നു
സംഗീത സംഗീതസംവിധായകരായ ജോൺസൺ മാഷിന്റെയും രവീന്ദ്രൻ മാഷിന്റെയും ഗാനങ്ങളാണ് സ്മൃതിസന്ധ്യയിൽ അവതരിപ്പിക്കുക.
സിനിമ- നാടക നടൻ എ. പി ഉമ്മർ അന്തരിച്ചു
സിനിമയിലും നാടകത്തിലും നിറസാന്നിദ്ധ്യമായിരുന്ന നടൻ എ. പി. ഉമ്മർ അന്തരിച്ചു. 89- വയസ്സായിരുന്നു. രചയിതാവ്, നാടക- സിനിമ നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ‘ഒരു വടക്കൻ വീരഗാഥ’യിൽ കൊല്ലനായി...
ഉര്‍വശിയെന്ന നാട്യകല
"ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ല, ഡബിള്‍ മീനിങ് ഡയലോഗുകള്‍ പറയില്ല, ഇന്‍റീമീറ്റ് സീനുകളില്‍ അഭിനയിക്കില്ല എന്നൊക്കെയുള്ള തീരുമാനങ്ങള്‍ ഞാന്‍ ആദ്യമേ എടുത്തിരുന്നു. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ഇതൊന്നും പ്രശ്നമേ ആയിരുന്നില്ല"- ഉര്‍വശി
സര്‍വൈവല്‍ ത്രില്ലര്‍ ജൂലിയാന വരുന്നു; ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രം, ടീസര്‍ റിലീസ് ചെയ്തു
ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രവുമായി പ്രശാന്ത് മാമ്പുള്ളി എത്തുന്നു. ഒരൊറ്റ കഥാപാത്രമുള്ള ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത സംഭാഷണം ഇല്ലാത്തതാണ്.







