ഭഗത് മാനുവലിനെയും കൈലാഷിനെയും അഷ്ക്കറെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തൻപുര രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഒരപാര കല്യാണവിശേഷത്തിൽ’ നവംബർ 30- ന് തിയേറ്ററിൽ എത്തുന്നു. സർക്കാർ ജോലിയില്ലാത്തത് കാരണം പെണ്ണ് കിട്ടാത്ത ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണിത്. ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കർ സൌദാൻ, മനോജ് കുമാർ കരുവാത്ത്, ശിവാനി ഭായി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ഭീമൻ രഘു, അജയൻ വടക്കയിൽ, ശിവജി ഗുരുവായൂർ, ഉല്ലാസ് പന്തളം, സുധീർ പറവൂർ, കണ്ണൂർ ശ്രീലത, രശ്മി അനിൽ, ശിവദാസ് മാറമ്പിള്ളി, നസീർ സംക്രാന്തി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, പുരുഷോത്തമൻ ഇ പിണറായി, മനോജ് കുമാർ കരുവാത്ത്, തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ഷമീർ ജിബ്രാൻ, എഡിറ്റിങ് പി സി മോഹൻ, സംഗീതം ഹരികുമാർ ഹരേറാം, ഗാനരചന പ്രേംദാസ് ഇരുവള്ളൂർ, പ്രമോദ് വെള്ളച്ചാൽ.
ഭഗത് മാനുവലും കൈലാഷും അഷ്ക്കറും ‘ഒരപാര കല്യാണവിശേഷത്തിൽ’; നവംബർ 30-ന് ചിത്രം തിയ്യേറ്ററിലേക്ക്
Also Read
‘ഗരുഡന്’ ശേഷം ഹൊറർ ത്രില്ലറുമായി മിഥുൻ മാനുവലിന്റെ തിരക്കഥയിൽ ‘ഫീനിക്സി’ന്റെ ട്രയിലർ; കഥ, തിരക്കഥ വിഷ്ണു ഭരതൻ
അജു വർഗീസ്, അനൂപ് വർഗീസ്, അനൂപ് മേനോൻ, ചന്തു നാഥ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ ചിത്രം ‘ഫീനിക്സ്’ ട്രയിലർ പുറത്ത്.
‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു
അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ്ഡ് മാസ്സ് എന്‍റര്‍ടെയ്നര്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക്.
വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം ‘ട്രയിലർ പുറത്തിറങ്ങി
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വർഷങ്ങൾക്ക് ശേഷം മൂവി ട്രയിലർ റിലീസായി.
‘സെന്‍സുണ്ടാവണം സെന്‍സിബിലിറ്റി ഉണ്ടാവണം’ തിരക്കഥയിലെ രഞ്ജി പണിക്കര്‍
പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളായിരുന്നു ഷാജി
കൈലാസ്– രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്നത്. ആ ചിത്രങ്ങളെല്ലാം ബോക്സോ ഫീസില്‍ നിറഞ്ഞോടുകയും ചെയ്തു.
മെഡിക്കല്‍ കോളേജിലെ നാലു വിദ്യാര്‍ഥികളുടെ ജീവിതകഥയുമായി മായാവനം; ഷൂട്ടിങ് പൂര്‍ത്തിയായി
ഡോ: ജഗത് ലാല്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത് പുതുമുഖം ആദിത്യ സായ് നായകനാകുന്ന ആദ്യ ചിത്രം മായാവനത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സായ് സൂര്യ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മായാവനം.







