Wednesday, October 21, 2026

നിത്യതയിലേക്ക് മടക്കം; എം ടി വാസുദേവൻ നായർ വിടവാങ്ങി

മലയാളത്തിന്റെ അക്ഷരഖനി എം ടി വാസുദേവൻ നായർ വിടവാങ്ങി. അനേകം തലമുറകൾക്ക് എഴുത്തിന്റെ മാസ്മരികത പകർന്നു നല്കിയ കഥാകാരൻ ഇനിയോർമ്മ. ഏറെ നാളുകളായി വാർദ്ധക്യ സഹജമായ ചികിത്സ തുടർന്ന് വരികയായിരുന്നു. തുടർന്ന് ബുധനാഴ്ച രാത്രി പത്തുമണിയോട് കൂടി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിച്ചു. മലയാളികളെ ഒന്നടങ്കം സാഹിത്യത്തിലൂടെയും സിനിമകളിലൂടെയും വിസ്മയിപ്പിച്ചു, എം ടി. 1933 ജൂലൈ 15- ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിൽ ജനനം. ടി നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും നാലു മക്കളിൽ ഇളയവൻ. മലമക്കാവ് എലിമെന്ററി സ്കൂൾ, കുമരനെല്ലൂർ ഹൈസ്കൂൾ, എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953- ൽ രസതന്ത്രത്തിൽ ബിരുദം. കുറച്ചുകാലം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് മാതൃഭൂമിയിൽ 1956- ൽ സബ് എഡിറ്ററായി ദീർഘകാല സേവനം.  മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പത്രാധിപരായി ജോളി നോക്കിയിരുന്ന എം ടി 1981- ൽ രാജിവെച്ചു. വീണ്ടും എഡിറ്ററായി തിരികെ എത്തിയ എത്തിയ 1999- വിരമിച്ചതിന് ശേഷം കേരളസാഹിത്യ അക്കാദമിയുടെയും തുഞ്ചൻ സ്മാരക സമിതിയുടെയും അദ്ധ്യക്ഷനായി. രാജ്യം 2005- ൽ പത്മഭൂഷണും സാഹിത്യമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ജ്ഞാനപീഠപുരസ്കാരം 1995-ലും നൽകി ആദരിച്ചു.  എം ടി ആദ്യമായി സംവിധാനം ചെയ്ത നിർമ്മാല്യം എന്ന ചിത്രത്തിന് 1973-ൽ ഏറ്റവും നല്ല സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. സംസ്കാരം വ്യാഴായ്ച വൈകീട്ട് 4. 15- ന് കോഴിക്കോട് മാവൂർ റോഡിലെ പൊതുശ്മശാനത്തിൽ.

spot_img

Hot Topics

Related Articles

Also Read

പുത്തൻ ട്രയിലറുമായി ‘ദി സ്പോയിൽസ്’

0
മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹീം നിർമ്മിച്ച് മഞ്ജിത്ത് ദിവാകർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ദി സ്പോയിലറു’ടെ ട്രയിലർ പുറത്തിറങ്ങി.

ആവേശത്തിലാഴ്ത്തുവാൻ ‘സുമതി വളവ്’ ഓഗസ്ത് ഒന്നിന് തിയ്യേറ്ററുകളിലേക്ക്

0
വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സുമതി വളവ്’ ആഗസ്ത് ഒന്നിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിലെ ആദ്യഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്. സംഗീതം നല്കിയിരിക്കുന്നത് രഞ്ജിൻ രാജും വരികൾ എഴുതിയത് സന്തോഷ്...

ഷറഫുദ്ദീനും  ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങൾ; ‘ഹലോ മമ്മി’ നവംബർ 21 ന് തിയ്യേറ്ററിലേക്ക്

0
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മി നവംബർ 21 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച്...

‘ശേഷം മൈക്കിൽ ഫാത്തിമ’യായി കല്യാണി പ്രിയദർശൻ; ട്രയിലർ റിലീസ്

0
ഫാമിലി എന്റർടൈമെന്റ് മൂവി ‘ശേഷം മൈക്കിൽ ഫാത്തിമ’ യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ഫുഡ്ബാൾ കമന്ററിയായാണ് കല്യാണി എത്തുന്നത്. മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുൻപ് ഇറങ്ങിയ ടീസർ ശ്രദ്ധേയമായിരുന്നു.

‘റാണി’യില്‍ ഒന്നിച്ച് ബിജു സോപാനവും ശിവാനിയും; ചിത്രം തിയ്യേറ്ററിലേക്ക്

0
ഫ്ലവേഴ്സിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയില്‍ അച്ഛനും മകളുമായി തകര്‍ത്തഭിനയിച്ച ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഫാമിലി എന്‍റര്ടൈമെന്‍റ് ചിത്രം ‘റാണി’ തിയ്യേറ്ററുകളിലേക്ക്.