Sunday, September 6, 2026

‘തീരമേ താരാകെ…’ പുതിയ ഗാനവുമായി ‘ജനനം 1947 പ്രണയം തുടരുന്നു’

വൃദ്ധസദന ജീവിതത്തെ ആസ്പദമാക്കി ക്രയോൺസ് പിക്ചേഴ്സിന്റെ ബാനറിൽ അഭിജിത്ത് അശോകൻ നിർമ്മിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന  ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘തീരമേ താരാകേ’ എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സംഗീതം ചിട്ടപ്പെടുത്തിയത് ഗോവിന്ദ് വസന്തയുമാണ്. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലർ ലോഞ്ച് പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിൽ വെച്ച് ഫെബ്രുവരി 14- ന്  പ്രണയദിനത്തിലായിരുന്നു നടന്നത്.

നാല്പത് വർഷം ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജിന്റെ ആദ്യ നായക വേഷമാണ് ചിത്രത്തിൽ. തമിഴിലെ പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ നായികയായി എത്തുന്നു. അനു സിതാര, പൌളി വത്സൻ, ഇർഷാദ് അലി, ദീപക് പറമ്പോൽ, നോബി മാർക്കോസ്, അംബി നീനാസം, നന്ദൻ ഉണ്ണി, സ ജാദ് ബറൈറ്റ് എന്നിവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വാർദ്ധക്യകാലത്ത്  ഗാന്ധിഭവനിൽ ഒരുമിച്ച് കഴിയുന്ന സുലോചനയെയും രാജനെയും ആദരിച്ചു കൊണ്ടായിരുന്നു പ്രണയ ദിനത്തിൽ ട്രയിലർ റിലീസായത്. ചിത്രം മാർച്ച് 8 ന് തിയ്യേറ്ററിലേക്ക് പ്രദർശനത്തിനെത്തും.

spot_img

Hot Topics

Related Articles

Also Read

ടോവിനോ തോമസ് നായകൻ, ‘പള്ളിച്ചട്ടമ്പി’യുടെ ചിത്രീകരണം ആരംഭിച്ചു

0
ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ചിത്രീകരണം ആരംഭിച്ചു. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നിവയാണ് ഡിജോ ജോസ് സംവിധാനം ചെയ്ത മറ്റ് ശ്രദ്ധേയ...

ഷാജി കൈലാസ് ചിത്രത്തില്‍ ഭാവന; ഭീതി നിറഞ്ഞ ത്രില്ലറുമായി ‘ഹണ്ട്’ ട്രയിലര്‍ റിലീസ് ചെയ്തു

0
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ഹണ്ട്’ ട്രൈലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഭാവനയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ടൊവിനോ- സൌബിൻ ഷാഹിർ ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി

0
ലാൽ ജൂനിയർ സംവിധാനം ചെയ്ത് ടൊവിനോ തോമസും സൌബിൻ ഷാഹീറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി.

വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം ‘ട്രയിലർ പുറത്തിറങ്ങി

0
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വർഷങ്ങൾക്ക് ശേഷം മൂവി ട്രയിലർ റിലീസായി.

റിയലിസ്റ്റിക് കോമഡി ഫാമിലിഎന്റർടൈമെന്റ് മൂവി ‘ആഭ്യന്തര കുറ്റവാളി’യിൽ നായകനായി ആസിഫ് അലി

0
നവാഗതനായ സേതുനാഥ് പത്മകുമാർ ആണ് കഥയും തിരക്കഥയും സംവിധാനവും. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാംസലാം ആണ് നിർമ്മാണം.