Sunday, September 6, 2026

ജോജു നായകന്‍, എ കെ സാജന്‍ സംവിധാനം; ട്രെയിലറുമായി പുലിമട

എ കെ സാജന്‍ സംവിധാനം ചെയ്ത് ഒക്ടോബര്‍ 26- നു തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രം പുലിമടയുടെ  ട്രൈലര്‍ പുറത്ത്. ജോജു ജോര്‍ജ്ജ് നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷും ലിജോമോളുമാണ് നായികമാര്‍. സെന്‍റ് ഓഫ് എ വിമെണ്‍’ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുക. ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രം കൂടിയാണ് പുലിമട. എ കെ സാജന്‍ തന്നെയാണ്  ചിത്രത്തിന് കഥയും തിരക്കഥയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്. ഐന്‍സ്റ്റീന്‍ മീഡിയയുടെയും ലാന്‍ഡ് സിനിമാസിന്‍റെയും ബാനറില്‍ രാജേഷ് ദാമോദരനും ഐന്‍സ്റ്റീന്‍ സാക് പോലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോജു ജോര്‍ജ്ജ് നായകനായ ‘ഇരട്ട’ എന്ന ചിത്രത്തിന് ശേഷം ഒരുങ്ങുന്ന സിനിമയാണ് പുലിമട. സംവിധായകനും ഛായാഗ്രാഹകനുമായ വേണുവാണ് ക്യാമറ. ബാലചന്ദ്ര മേനോന്‍, ജാഫര്‍ ഇടുക്കി,അബു സലീം, ജിയോ ബേബി, കൃഷ്ണ പ്രഭ, ചെമ്പന്‍ വിനോദ്, സോന നായര്‍, പൌളി വില്‍സണ്‍, ശിബിള തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 60- ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. സംഗീതം ഇഷാന്‍ ഡേവ്, പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സണ്‍.

spot_img

Hot Topics

Related Articles

Also Read

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ജൂലൈ 19 ന്

0
2022- കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂലൈ 19 നു രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും

ഷൂട്ടിംഗ് ആരംഭിച്ച് ബേസിലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ‘നുണക്കുഴി’ ഉടൻ പ്രേക്ഷകരിലേക്ക്

0
നുണക്കുഴിയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കൂമൻ എന്ന ചിത്രത്തിന് ശേഷം കൃഷ്ണകുമാറും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നുണക്കുഴി.

‘എന്റെ കല്യാണം ഒരു മഹാസംഭവം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
സരസ്വതി ഫിലിംസിന്റെ ബാനറിൽ ബിജോയ് ബാഹുലേയൻ നിർമ്മിച്ച് മധു കെ. കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘എന്റെ കല്യാണം ഒരു മഹാസംഭവം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജെയിൻ കെ. പോൾ,...

കാലത്തിനൊപ്പം സഞ്ചരിക്കുന്ന സിനിമകള്‍

0
നിരവധി പുരസ്കാരങ്ങളും ഇതോടൊപ്പം തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സാമൂഹികമായ വിഷയങ്ങളില്‍ തന്‍റേതായ നിലപാടുകള്‍ എന്നും വ്യക്തമാക്കാറുള്ള സിദ്ധാര്‍ഥ് ശിവയുടെ കലാബോധവും അതിന്‍റെ സമര്‍പ്പണവുമെല്ലാം സമൂഹത്തിനും സമൂഹം ചർച്ച ചെയ്യുന്ന വിഷയത്തിലുമായിരുന്നു.

ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വര്‍മ്മയായി ദുല്‍ഖര്‍; വെബ്‌സീരീസ്  ട്രെയിലര്‍ റിലീസ് ചെയ്തു

0
ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വര്‍മ്മയായി ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കോമഡി ക്രൈം ത്രില്ലര്‍  വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ് സി’ന്‍റെ ട്രൈലര്‍ റിലീസ് ചെയ്തു.